കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർണാടകത്തിലെ അയോഗ്യ എംഎൽഎമാരുടെ ഹർജി: സുപ്രീം കോടതി വിധി നവംബർ 13ന്!! ഉപതിരഞ്ഞെടുപ്പ് നീട്ടണമെന്ന്

Google Oneindia Malayalam News

ദില്ലി: കർണാടകത്തിൽ അയോഗ്യരാക്കിയ 17 എംഎൽഎമാരുടെ വിധി സുപ്രീം കോടതി നവംബർ 13ന് പ്രസ്താവിക്കും. എംഎൽഎമാരെ അയോഗ്യരാക്കിയ നടപടിയിൽ സുപ്രീം കോടതി വിധി വരുന്നതുവരെ കർണാടകത്തിലെ ഉപതിരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന ആവശ്യമുന്നയിച്ച് ശനിയാഴ്ചയാണ് അയോഗ്യരാക്കിയ 17 എംഎൽഎമാർ സുപ്രീം കോടതിയെ സമീപിച്ചത്. ഡിസംബർ അഞ്ചിനാണ് കർണാടകത്തിലെ 15 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് അയോഗ്യരാക്കിയ എംഎൽഎമാർ സുപ്രീംകോടതിയെ സമീപിച്ചിട്ടുള്ളത്.

 ഇത് സംതൃപ്തിയുടെ നിമിഷം.... സ്വാഗതം ചെയ്യുന്നു, അയോധ്യ വിധിയില്‍ മനസ്സുതുറന്ന് എല്‍കെ അദ്വാനി ഇത് സംതൃപ്തിയുടെ നിമിഷം.... സ്വാഗതം ചെയ്യുന്നു, അയോധ്യ വിധിയില്‍ മനസ്സുതുറന്ന് എല്‍കെ അദ്വാനി

 എംഎൽഎമാരെ അയോഗ്യരാക്കിയ നടപടി

എംഎൽഎമാരെ അയോഗ്യരാക്കിയ നടപടി

ജൂലൈയിലാണ് കർണാടക സ്പീക്കർ കെ ആർ രമേഷേ് കോൺഗ്രസിൽ നിന്നും ജെഡിഎസിൽ നിന്നുമായി 17 എംഎൽഎമാരെ അയോഗ്യരാക്കിയത്. ഇവർ സമർപ്പിച്ച രാജി തള്ളിക്കളഞ്ഞ ശേഷമായിരുന്നു അയോഗ്യരാക്കിക്കൊണ്ടുള്ള നടപടി സ്വീകരിച്ചത്. നിലവിലുള്ള കർണാടക നിയമസഭയുടെ കാലാവധി തീരുന്നതുവരെ ഇവരെ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും സ്പീക്കർ വിലക്കിയിട്ടുണ്ട്. മുൻ കർണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി കർണാടക നിയമസഭയിൽ അവിശ്വാസ പ്രമേയം അവതരിപ്പിച്ചപ്പോളാണ് 17 എംഎൽഎമാർ വിട്ടുനിന്നത്. ജൂലൈ 23നായിരുന്നു സംഭവം. കർണാടത്തിൽ ബിജെപി സർക്കാരിന് അധികാരത്തിലെത്തുന്നതിന് വഴിയൊരുക്കിയത് ജെഡിഎസ്, കോൺഗ്രസ് എംഎൽഎമാരുടെ ഈ നീക്കമായിരുന്നു.

 ചട്ടലംഘനമെന്ന്

ചട്ടലംഘനമെന്ന്

കർണാടക നിയമസഭാ സ്പീക്കർ കെ ആർ രമേഷിന്റെ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ടാണ് അയോഗ്യരാക്കപ്പെട്ട എംഎൽഎമാർ സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്. സ്പീക്കറുടെ നടപടി സുപ്രീം കോടതി വിധികളുടെ ലംഘനവും അനധികൃതവും ഭരണഘടനാ വിരുദ്ധവുമാണെന്നും എംഎൽഎമാർ ചൂണ്ടിക്കാണിക്കുന്നു. രാജിവെക്കാൻ അനുവദിക്കാതെ എംഎൽഎമാരെ അയോഗ്യരാക്കിയ നടപടി ഇന്ത്യൻ ഭരണഘടനയുടെ ലംഘനമാണന്നും ഇവർ അവകാശപ്പെടുന്നു.

 പ്രമുഖ അഭിഭാഷകരെ നിരത്തി

പ്രമുഖ അഭിഭാഷകരെ നിരത്തി


കപിൽ സിബൽ ഉൾപ്പെടെ നിരവധി മുതിർന്ന അഭിഭാഷകരാണ് കേസിൽ ഹാജരായത്. രാജീവ് ധവാൻ, ദേവദത്ത കമ്മത്ത്, കെ ശശി കിരൺ ഷെട്ടി എന്നിവരാണ് കോൺഗ്രസ്, ജെഡിഎസ് എന്നീ പാർട്ടികളെ പ്രതിനിധീകരിച്ച് സുപ്രീം കോടതിയിൽ ഹാജരായത്. മുകുൾ റോത്തഗി, സിഎ സുന്ദരം, വിവി ഗിരി, എകെ ഗാംഗുലി, കെവി വിശ്വനാഥൻ എന്നിവരാണ് എംഎൽഎമാർക്ക് വേണ്ടി ഹാജരായത്.

ഉപതിരഞ്ഞെടുപ്പ് വീണ്ടും നീട്ടാൻ..

ഉപതിരഞ്ഞെടുപ്പ് വീണ്ടും നീട്ടാൻ..

നേരത്തെ ഒക്ടോബർ 21നാണ് കർണാടകത്തിലെ 15 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ 17 അയോഗ്യ എംഎൽഎമാരുടെ പരാതിയെ തുടർന്നാണ് സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് ഉപതിരഞ്ഞെടുപ്പ് നീട്ടി വെക്കാൻ നിർദേശിച്ചത്. തുടർന്നാണ് തിരഞ്ഞെടുപ്പ് ഡിസംബർ അഞ്ചിലേക്ക് മാറ്റിയത്. ആർആർ നഗറിലെ ഉപതിരഞ്ഞെടുപ്പ് ഇതുവരെയും പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. കേസ് തീരുമാനമാകാതെ തുടരുന്ന സാഹചര്യത്തിലാണ് ഉപതിരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന ആവശ്യവുമായി എംഎൽഎമാർ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്.

English summary
Supreme court to pronounce verdict in disqualified MLAs case on Nov 13rd
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X