കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചീഫ് ജസ്റ്റിസ് രഞ്ജയ് ഗോഗോയ് 'പടിയിറങ്ങുന്നത്' സുപ്രധാന വിധി പറഞ്ഞ്;നവംബർ 17ന് അയോധ്യകേസിൽ വിധിപറയും

Google Oneindia Malayalam News

അയോധ്യ കേസിൽ ഓക്ടോബർ 17ന് വാദം കേൾക്കുനമെന്ന് സുപ്രീംകോടതി. ചിഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയുടെ നേതൃത്വത്തിലുള്ള അഞ്ച് ജ‍ഡ്ജിമാരുടെ ബെഞ്ചാണ് വാദം കേൾക്കുന്നത്. ഒക്ടോബർ‌ 14ന് മുസ്ലീം വിഭാഗങ്ങളുടെ വാദം പൂർത്തിയാക്കുമെന്നും അതിന് ശേഷം ഹിന്ദു വിഭാഗക്കാർക്ക് രണ്ട് ദിവസത്തെ സമയം അനുവദിക്കും. ഒക്ടോബർ 17 ഓടെ കേസിൽ വാദം കേൾക്കുന്നത് അവസാനിപ്പിക്കുമെന്നും കോടതി പറഞ്ഞു.

ആന്റണി പെരുമ്പാവൂരിനും നടിക്കുമെതിരെ അഭിഭാഷകൻ; ധാർമ്മിക പക്വതയില്ല, എസ്പിക്ക് പരാതി നൽകി!ആന്റണി പെരുമ്പാവൂരിനും നടിക്കുമെതിരെ അഭിഭാഷകൻ; ധാർമ്മിക പക്വതയില്ല, എസ്പിക്ക് പരാതി നൽകി!

ജസ്റ്റിസ് എസ്എ ബോബ്ഡേ, ഡിവൈ ചന്ദ്രചൂഢ്, അശോക് ഭൂഷൺ, എസ്എ നസീർ എന്നിവരടങ്ങിയ ബെഞ്ച് വിചാരണ അവസാനിപ്പിക്കാൻ ഒക്ടോബർ 18ന് സമയപരിധി നിശ്ചയിച്ചിരുന്നു. ഈ തീയതിയിൽ സിജെഐ വിരമിക്കുന്നതിനാൽ നവംബർ 17 നകം വിധി പ്രഖ്യാപിക്കും.

Supreme Court

അതേസമയം അയോധ്യ ഭൂമി തർക്ക കേസിലെ വാദം അന്തിമ ഘട്ടത്തിൽ എത്തി നിൽക്കെ അപ്രതീക്ഷിത നീക്കവുമായി മുസ്ലീം സംഘടന രംഗത്തെത്തിയിട്ടുണ്ട്. കേസ് ഒത്തുതീർപ്പിലൂടെ പരിഹരിക്കാൻ തയ്യാറാണെന്നും കേസിൽ മുസ്ലീം വിഭാഗത്തിന് അനുകൂലമായി വിധി ഉണ്ടായാലും രാമക്ഷേത്ര നിർമാണത്തിനായി ഭൂമി ഹിന്ദുക്കൾക്ക് വിട്ടുനൽകുന്നത് അടക്കമുളള കാര്യങ്ങൾ പരിഗണിക്കാമെന്നും മുസ്ലീം ബുദ്ധിജീവികൾ നേതൃത്വം നൽകുന്ന ഇന്ത്യൻ മുസ്ലീംസ് ഫോർ പീസ് എന്ന സംഘടന അറിയിച്ചെന്നാണ് കഴിഞ്ഞ ദിവസം പുറത്ത് വന്ന റിപ്പോർട്ട്.

English summary
Supreme Court to wrap up hearing in Ayodhya case on 17th October
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X