പരീക്ഷ റദ്ദാക്കിയ സിബിഎസ്ഇ തീരുമാനത്തിന് സുപ്രീംകോടതിയുടെ അംഗീകാരം; ഫലം ജൂലൈ 15നകം
ദില്ലി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച പരീക്ഷകള്‍ റദ്ദാക്കാനുള്ള സിബിഎസ്ഇയുടെ നിര്‍ദ്ദേശത്തിന് സുപ്രീം കോടതിയുടെ അംഗീകാരം. മൂല്യനിര്ണണയ രീതി അടക്കമുള്ള കാര്യങ്ങളില്‍ സിബിഎസ്ഇ മുന്നോട്ടുവെച്ച എല്ലാ നിര്‍ദ്ദേശങ്ങളും സുപ്രീംകോടതി അംഗീകരിച്ചു. ഇതെട ജുലൈ 1 മുതല്‍ 15 വരെ പ്രഖ്യാപിച്ചിരുന്ന പരിക്ഷകളുമായി ബന്ധപ്പെട്ട മുഴുവന്‍ ഹര്‍ജികളും കോടതി റദ്ദാക്കി. അതേസമയം ഐസിഎസ്ഇ ബോര്‍ഡിന്റ കാര്യത്തില്‍ പ്രത്യേക വിജ്ഞാപനം ഇറക്കാന്‍ കോടതി കൗണ്‍സിലിനോട് നിര്‍ദ്ദേശിച്ചു.
ഐസിഎസ്ഇ, ഐഎസ്സി പരീക്ഷകളുടെ മൂല്യനിർണയ രീതി സിബിഎസഇയില്നിന്ന് വ്യത്യസ്തമായിരിക്കുമെന്ന കൗണ്‍സിലിന്റെ വാദം അംഗീകരിച്ചതിനെ തുടര്‍ന്നാണ് കൗണ്‍സിലിനോട് ഇത്തരമൊരു നിര്‍ദ്ദേശം കോടതി മുന്നോട്ട് വെച്ചത്. പ്രത്യേക വിജ്ഞാപനം ഓരാഴ്ചക്കുള്ളില്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണം. പുതിയ മൂല്യ നിര്‍ണ്ണയ രീതി അനുസരിച്ചുള്ള സിബിഎസ്ഇ, ഐസിഎസ്ഇ ഫലം ജൂലൈ 15 നകം വരും. പത്ത്, പന്ത്രണ്ട് ക്സാസുകളിലെ മൂല്യനിര്‍ണ്ണയത്തിന് ഒരേ രീതിയാണ് സിബിഎസ്ഇ ആവിഷ്കരിക്കുന്നത്. മുഴുവൻ വിഷയവും എഴുതിയവർക്ക് അതിനനുസരിച്ചു മാർക്കു നൽകും.
Recommended Video

മൂന്നില്‍ കൂടുതല്‍ പരീക്ഷകള്‍ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും മികച്ച മാര്‍ക്ക് നേടിയ മൂന്ന് വിഷയങ്ങളുടെ ശരാസരി മാര്‍ക്കാണ് പരീക്ഷ റദ്ദാക്കിയ വിഷയങ്ങള്‍ക്ക് നല്‍കുക. അതേസമയം, മൂന്ന് പരീക്ഷ മാത്രം എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും മികച്ച മാര്‍ക്ക് ലഭിച്ച രണ്ട് വിഷയങ്ങള്‍ക്ക് ലഭിച്ച മാര്‍ക്കാണ് പരീക്ഷ റദ്ദാക്കിയ വിഷയങ്ങള്‍ക്ക് നല്‍കുക. ബോര്‍ഡ് നിശ്ചയിച്ച മൂല്യനിര്‍ണ്ണയ രീതി അപര്യാപ്തമാണെന്ന് തോന്നുന്ന പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് ഭീതി ഒഴിയുമ്പോള്‍ വീണ്ടും പരീക്ഷ എഴുതമാമെന്നും ബോര്‍ഡ് നിര്‍ദ്ദേശിക്കുന്നു.
മുഴുവന്‍ പരീക്ഷകളുടെ പ്രാക്ടിക്കല്‍ ഭാഗം കഴിഞ്ഞതാണെന്നും ഇതിന്റെ ശരാശരി അടിസ്ഥാനമാക്കി വിദ്യാര്‍ത്ഥികള്‍ക്ക് മൊത്തം മാര്‍ക്ക് നല്‍കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ ഇക്കാര്യത്തില്‍ സിബിഎസ്ഇയുടോ നിര്‍ദേശം നല്കാനാവാല്ലെന്ന് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications