കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരീക്ഷ റദ്ദാക്കിയ സിബിഎസ്ഇ തീരുമാനത്തിന് സുപ്രീംകോടതിയുടെ അംഗീകാരം; ഫലം ജൂലൈ 15നകം

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച പരീക്ഷകള്‍ റദ്ദാക്കാനുള്ള സിബിഎസ്ഇയുടെ നിര്‍ദ്ദേശത്തിന് സുപ്രീം കോടതിയുടെ അംഗീകാരം. മൂല്യനിര്‍ണണയ രീതി അടക്കമുള്ള കാര്യങ്ങളില്‍ സിബിഎസ്ഇ മുന്നോട്ടുവെച്ച എല്ലാ നിര്‍ദ്ദേശങ്ങളും സുപ്രീംകോടതി അംഗീകരിച്ചു. ഇതെട ജുലൈ 1 മുതല്‍ 15 വരെ പ്രഖ്യാപിച്ചിരുന്ന പരിക്ഷകളുമായി ബന്ധപ്പെട്ട മുഴുവന്‍ ഹര്‍ജികളും കോടതി റദ്ദാക്കി. അതേസമയം ഐസിഎസ്ഇ ബോര്‍ഡിന്‍റ കാര്യത്തില്‍ പ്രത്യേക വിജ്ഞാപനം ഇറക്കാന്‍ കോടതി കൗണ്‍സിലിനോട് നിര്‍ദ്ദേശിച്ചു.

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷകളുടെ മൂല്യനിർണയ രീതി സിബിഎസഇയില്‍നിന്ന് വ്യത്യസ്തമായിരിക്കുമെന്ന കൗണ്‍സിലിന്‍റെ വാദം അംഗീകരിച്ചതിനെ തുടര്‍ന്നാണ് കൗണ്‍സിലിനോട് ഇത്തരമൊരു നിര്‍ദ്ദേശം കോടതി മുന്നോട്ട് വെച്ചത്. പ്രത്യേക വിജ്ഞാപനം ഓരാഴ്ചക്കുള്ളില്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണം. പുതിയ മൂല്യ നിര്‍ണ്ണയ രീതി അനുസരിച്ചുള്ള സിബിഎസ്ഇ, ഐസിഎസ്ഇ ഫലം ജൂലൈ 15 നകം വരും. പത്ത്, പന്ത്രണ്ട് ക്സാസുകളിലെ മൂല്യനിര്‍ണ്ണയത്തിന് ഒരേ രീതിയാണ് സിബിഎസ്ഇ ആവിഷ്കരിക്കുന്നത്. മുഴുവൻ വിഷയവും എഴുതിയവർക്ക് അതിനനുസരിച്ചു മാർക്കു നൽകും.

Recommended Video

cmsvideo
ലോകം കോവിഡിന്റെ അപകടകരമായ ഘട്ടത്തില്‍ | Oneindia Malayalam
 supreme-court

മൂന്നില്‍ കൂടുതല്‍ പരീക്ഷകള്‍ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും മികച്ച മാര്‍ക്ക് നേടിയ മൂന്ന് വിഷയങ്ങളുടെ ശരാസരി മാര്‍ക്കാണ് പരീക്ഷ റദ്ദാക്കിയ വിഷയങ്ങള്‍ക്ക് നല്‍കുക. അതേസമയം, മൂന്ന് പരീക്ഷ മാത്രം എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും മികച്ച മാര്‍ക്ക് ലഭിച്ച രണ്ട് വിഷയങ്ങള്‍ക്ക് ലഭിച്ച മാര്‍ക്കാണ് പരീക്ഷ റദ്ദാക്കിയ വിഷയങ്ങള്‍ക്ക് നല്‍കുക. ബോര്‍ഡ് നിശ്ചയിച്ച മൂല്യനിര്‍ണ്ണയ രീതി അപര്യാപ്തമാണെന്ന് തോന്നുന്ന പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് ഭീതി ഒഴിയുമ്പോള്‍ വീണ്ടും പരീക്ഷ എഴുതമാമെന്നും ബോര്‍ഡ് നിര്‍ദ്ദേശിക്കുന്നു.

തൃശൂരിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ ഇല്ല , പ്രചാരണം തളളി കളക്ടർ , ഓപ്പറേഷൻ ഷീൽഡുമായി പോലീസ്തൃശൂരിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ ഇല്ല , പ്രചാരണം തളളി കളക്ടർ , ഓപ്പറേഷൻ ഷീൽഡുമായി പോലീസ്

മുഴുവന്‍ പരീക്ഷകളുടെ പ്രാക്ടിക്കല്‍ ഭാഗം കഴിഞ്ഞതാണെന്നും ഇതിന്‍റെ ശരാശരി അടിസ്ഥാനമാക്കി വിദ്യാര്‍ത്ഥികള്‍ക്ക് മൊത്തം മാര്‍ക്ക് നല്‍കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ ഇക്കാര്യത്തില്‍ സിബിഎസ്ഇയുടോ നിര്‍ദേശം നല്‍കാനാവാല്ലെന്ന് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അമൃതാനന്ദമയി മഠത്തിലെ ആത്മഹത്യ ; ചോദ്യങ്ങളുമായി ദീപ നിശാന്ത് ; മാധ്യമങ്ങള്‍ക്ക് പേടിയെന്ന്അമൃതാനന്ദമയി മഠത്തിലെ ആത്മഹത്യ ; ചോദ്യങ്ങളുമായി ദീപ നിശാന്ത് ; മാധ്യമങ്ങള്‍ക്ക് പേടിയെന്ന്

 ബിജെപിയെ പൂട്ടും, കോണ്‍ഗ്രസ് കിടുക്കും; 16 സീറ്റുകളില്‍ പ്രത്യേക പദ്ധതിയുമായി കമല്‍നാഥും സംഘവും ബിജെപിയെ പൂട്ടും, കോണ്‍ഗ്രസ് കിടുക്കും; 16 സീറ്റുകളില്‍ പ്രത്യേക പദ്ധതിയുമായി കമല്‍നാഥും സംഘവും

സ്വരം കടുപ്പിച്ച് ഉമ്മന്‍ചാണ്ടിയും; ജോസിനോട് കോണ്‍ഗ്രസില്‍ എതിര്‍പ്പ് ശക്തം, ചര്‍ച്ചകള്‍ തുടരുംസ്വരം കടുപ്പിച്ച് ഉമ്മന്‍ചാണ്ടിയും; ജോസിനോട് കോണ്‍ഗ്രസില്‍ എതിര്‍പ്പ് ശക്തം, ചര്‍ച്ചകള്‍ തുടരും

English summary
Supreme Court upholds CBSE decision on pending exams
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X