കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹം കഴിക്കുമെന്നുറപ്പില്ലാത്തവരുമായുള്ള ലൈംഗിക ബന്ധം; അതെങ്ങിനെ ബലാത്സംഗമാകും?

Google Oneindia Malayalam News

ദില്ലി: വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീംകോടതി നേരത്തെ വിധി പുറപ്പെടുവിച്ചിരുന്നു. വിവാഹേതര ലൈംഗിക ബന്ധം ക്രിമിനൽ കുറ്റമാക്കുന്ന ഐ.പി.സി 497-ആം വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലായിരുന്നു വിധി. ഭർത്താവ് സ്ത്രീകളുടെ യജമാനൻ അല്ല, സ്ത്രീകളുടെ ആത്മാഭിമാനം സുപ്രധാനമാണെന്ന് സുപ്രീം കോടതി വിധിയിൽ വ്യക്തമാക്കുകയും ചെയ്തു.

<strong>എല്ലാം രഹസ്യമാക്കണം... മാധ്യമപ്രവർത്തകരോട് സംസാരിക്കരുത്, വിചിത്ര നിർദേശവുമായി കേരള സർവ്വകലാശാല!</strong>എല്ലാം രഹസ്യമാക്കണം... മാധ്യമപ്രവർത്തകരോട് സംസാരിക്കരുത്, വിചിത്ര നിർദേശവുമായി കേരള സർവ്വകലാശാല!

വിവാഹമോചനത്തിന് വിവേഹേതര ലൈംഗികബന്ധം കാരണമാകാം. എന്നാല്‍ അതൊരു ക്രിമിനല്‍ കുറ്റമല്ല. സമൂഹത്തിന്റെ താല്‍പര്യത്തിനനുസരിച്ച് ചിന്തിക്കണമെന്നും ജീവിക്കണമെന്നും സ്ത്രീയോട് ആവശ്യപ്പെടാനാവില്ല. ജനാധിപത്യത്തിന്റെ സൗന്ദര്യം ഞാനും നീയും നമ്മളും എന്നതാണ്. ഒരു ലിംഗത്തിന് മേൽ മറ്റൊരു ലിംഗത്തിന് നൽകുന്ന പരമാധികാരം തെറ്റാണെന്നും വിധിയില്‍ പറയുന്നു. സുപ്രീംകോടതിയുടെ ഈ നിരീക്ഷണത്തിന് പിന്നാലെ മറ്റൊരു നിരീക്ഷണം കൂടി നടത്തിയിരിക്കുകയാണ് കോടതി.

ബലാത്സംഗമായി കണക്കാക്കാനാകില്ല

ബലാത്സംഗമായി കണക്കാക്കാനാകില്ല

വാഹം കഴിക്കുമെന്ന് ഉറപ്പില്ലാതെ പുരുഷ സുഹൃത്തുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടാല്‍ ബലാത്സംഗമായി കണക്കാക്കാനാകില്ലെന്നാണ് സുപ്രീംകോടതി നിരീക്ഷിക്കുന്നത്. പരസ്പര സമ്മത്തോടെ ലൈംഗീക ബന്ധത്തിൽ ഏർപ്പെടുകയും അതിന് ശേഷം തെറ്റി പിരിഞ്ഞാൽ പീഡന പരാതികൾ നൽകി പുരുഷന്മാരെ കുടുക്കുന്ന സംഭവവും രാജ്യത്ത് നിലനിൽക്കുന്നുണ്ട് എന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. ഇിതിന് പിന്നാലെയാണ് കോടതിയുടെ ഇത്തരത്തിലുള്ള നിരീക്ൽണം വന്നിരിക്കുന്നത്.

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു

സിആര്‍പിഎഫ് ഡെപ്യൂട്ടി കമാന്‍ഡന്‍റിനെതിരെയുള്ള ബലാത്സംഗ പരാതിയിലെ വിധിയിലാണ് കോടതി വിധി പുറപ്പെടുവിച്ചത്. കേസില്‍, പ്രതിയെ വെറുതെ വിടുകയും ചെയ്തു. വിവാഹം കഴിക്കുമെന്ന് ഉറപ്പില്ലാതെ പുരുഷ സുഹൃത്തുമായി ശാരീരിക ബന്ധം തുടര്‍ന്ന്, പിന്നീട് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതി നിലനില്‍ക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഇന്ദിര ബാനര്‍ജി എന്നിവരാണ് വിധി പുറപ്പെടുവിച്ചത്.

വിവാഹം കഴിക്കാതെ വഞ്ചിച്ചു

വിവാഹം കഴിക്കാതെ വഞ്ചിച്ചു


വര്‍ഷങ്ങളായി ഒന്നിച്ചു താമസിക്കുകയാണെന്നും പലതവണ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്നും എന്നാല്‍, വിവാഹം കഴിക്കാതെ വഞ്ചിച്ചെന്നുമാരോപിച്ചാണ് യുവതി സിആര്‍പിഎഫ് ഡെപ്യൂട്ടി കമാന്‍ഡന്‍റിനെതിരെ പരാതി നല്‍കിയത്. 2016ലാണ് സിആര്‍പിഎഫ് ഉദ്യോഗസ്ഥനെതിരെ യുവതി പരാതി നല്‍കിയത്. ജാതി പ്രശ്നം ഉന്നയിച്ചാണ് സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ വിവാഹം കഴിക്കാതിരുന്നത്. മറ്റൊരു സ്ത്രീയുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്.

ശാരീരിക ബന്ധത്തിനായി നിർബന്ധിക്കരുത്

ശാരീരിക ബന്ധത്തിനായി നിർബന്ധിക്കരുത്

ശാരീരിക ബന്ധത്തിനായി സ്ത്രീയെ നിര്‍ബന്ധിക്കുന്ന തരത്തില്‍ വിവാഹ വാഗ്ദാനം നല്‍കിയെന്ന് കണ്ടെത്തിയാല്‍ മാത്രമേ വ്യാജ വാഗ്ദാനമായി പരിഗണിക്കാനാകൂ. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനായി വിവാഹ വാഗ്ദാനം നല്‍കുന്നത് തെറ്റാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം ഈ കേസിൽ‌ ല്‍ വിവാഹ വാഗ്ദാനം പാലിക്കുമെന്ന് ഉറപ്പില്ലാതിരുന്നിട്ടും ബന്ധം തുടര്‍ന്നെന്നും കോടതി വ്യക്തമാക്കി.

ലിംഗ അസമത്വം

ലിംഗ അസമത്വം

സ്ത്രീകളെ ഇരകളായി കാണുന്ന വകുപ്പ് ലിംഗ അസമത്വത്തിനു തെളിവാണെനന് ഇതിന് മുമ്പും സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. സ്ത്രീയുടെ അധികാരി ഭർത്താവല്ല. സ്ത്രീക്കും പുരുഷനും തുല്യ അധികാരമാണ്. വിവേചനം ഭരണഘടനാവിരുദ്ധമാണ്. വിവാഹേതരബന്ധത്തിൽ പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്ന ഐപിസി സെക്ഷൻ 497 സ്ത്രീകളുടെ അഭിമാനത്തിന് കളങ്കമേൽപ്പിക്കുന്നു. തുല്യതയ്ക്കുള്ള അവകാശം ലംഘിക്കുന്നുവെന്നാണ് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു.

English summary
Supreme Court vedict about CRPF deputy commander's case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X