കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ; ഇസ്മയില്‍ ഫാറുഖി കേസ് വിശാല ബെഞ്ചിന് വിടില്ലെന്ന് സുപ്രീംകോടതി വിധി, വിയോജിച്ച് നസീര്‍

Google Oneindia Malayalam News

Recommended Video

cmsvideo
സുന്നി വഖഫ് ബോര്‍ഡിന്റെ ഹര്‍ജി തള്ളി | Oneindia Malayalam

ദില്ലി: അയോധ്യ കേസ് വിശാല ബെഞ്ചിന് വിടില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മുന്നംഗ ബെഞ്ചിലെ ഒരംഗമായ ജസ്റ്റിസ് അശോക് ഭൂഷണ്‍ ആണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

<strong>ആരോഗ്യനിലയില്‍ മാറ്റമില്ലാതെ ബാലഭാസ്‌കര്‍: മരുന്നുകളോട് പ്രതികരിക്കുന്നു, ലക്ഷ്മിക്ക് ബോധം തെളിഞ്ഞു</strong>ആരോഗ്യനിലയില്‍ മാറ്റമില്ലാതെ ബാലഭാസ്‌കര്‍: മരുന്നുകളോട് പ്രതികരിക്കുന്നു, ലക്ഷ്മിക്ക് ബോധം തെളിഞ്ഞു

മൂന്നംഗ ബെഞ്ചില്‍ ചീഫ് ജസ്റ്റിസ് ദീപക് മീശ്രയും അശോക് ഭൂഷണും കേസ് വിശാല ബെഞ്ചിന് വിടേണ്ടെന്ന് വിധിച്ചപ്പോള്‍ ബെഞ്ചിലെ മൂന്നാമനായ ജസ്റ്റിസ് അബ്ദുള്‍ നസീര്‍ കേസ് വിശാല ബെഞ്ചിന് വിടണമെന്നാണ് വിധിച്ചത്. ഇതോടെ 2-1 ന്റെ ഭൂരിപക്ഷത്തില്‍ കേസ് ഏഴംഗ ഭരണഘടന ബെഞ്ചിന് വിടേണ്ടെന്ന അന്തിമ വിധിയില്‍ സുപ്രീംകോടതി എത്തുകയായിരുന്നു. വിശദമായ വിധി ഇങ്ങനെ..

<strong>കേരളം പിടിക്കാന്‍ ബിജെപിക്കായി അമിത്ഷായുടെ 'ഓപ്പറേഷന്‍ കേരള'; ഒരുങ്ങുന്നത് പുത്തന്‍ തന്ത്രങ്ങള്‍</strong>കേരളം പിടിക്കാന്‍ ബിജെപിക്കായി അമിത്ഷായുടെ 'ഓപ്പറേഷന്‍ കേരള'; ഒരുങ്ങുന്നത് പുത്തന്‍ തന്ത്രങ്ങള്‍

ഇസ്മഈല്‍ ഫാറുഖി കേസിലെ വിധി

ഇസ്മഈല്‍ ഫാറുഖി കേസിലെ വിധി

ഇസ്ലാമില്‍ നമസ്‌കാരത്തിന് പള്ളി അവിഭാജ്യ ഘടകമല്ലെന്ന 1994 ലെ ഇസ്ാമഈല്‍ ഫാറുഖി കേസിലെ വിധി ഏഴംഗ ഭരണഘടന ബെഞ്ചിന് വിടണമെന്ന ഹര്‍ജിയാണ് സുപ്രിംകോടതി പരിഗണിച്ചത്. മുസ്ലിങ്ങള്‍ക്ക് നമസ്‌ക്കരിക്കാന്‍ പളളി അത്യാവശ്യമല്ലെന്നാണ് 1994 ല്‍ കോടതി വിധിച്ചത്.

രണ്ട് വ്യത്യസ്ത വിധികള്‍

രണ്ട് വ്യത്യസ്ത വിധികള്‍

മൂന്നംഗ ബെഞ്ചില്‍ രണ്ട് വ്യത്യസ്ത വിധികളാണ് ഇന്നുണ്ടായത്. വിഷയം വിശാല ബെഞ്ചിന് വിടേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് അശോക് മിശ്രയും വിധിയെഴുതിയപ്പോല്‍ കേസ് വിശാ ബെഞ്ചിന് വിടമെന്ന വിധിയായിരുന്നു ജസ്റ്റിസ് അബ്ദുള്‍ നസീര്‍ പുറപ്പെടുവിച്ചത്.

ചീഫ് ജസ്റ്റിസിന് വേണ്ടി

ചീഫ് ജസ്റ്റിസിന് വേണ്ടി

ചീഫ് ജസ്റ്റിസിന് വേണ്ടി അശോക് ഭൂഷണാണ് ആദ്യം വിധി പ്രസ്താവിച്ചത്. വിധി പുനപരിശോധിക്കേണ്ടതില്ലെന്നും മുസ്ലിങ്ങള്‍ക്ക് ആരാധന നടത്താന്‍ പള്ളി അനിവാര്യമല്ലെന്ന ഭരണഘടനാബെഞ്ചിന്റെ വിധി ഫാറുഖി കേസിന്റെ അടിസ്ഥാനത്തില്‍മാത്രമാണെന്നും അശോക് ഭൂഷണ്‍ വിധിന്യായത്തില്‍ പറയുന്നു.

മുസ്ലിം പള്ളികള്‍ മാത്രമല്ല

മുസ്ലിം പള്ളികള്‍ മാത്രമല്ല

ഇസ്മയില്‍ ഫാറുഖി കേസില്‍ പള്ളികളെ സംബന്ധച്ച് 52-ാം പാരഗ്രാഫില്‍ പറഞ്ഞ പരാമര്‍ശം ആ കേസിന്റെ വസ്തുതകളുടെ അടിസ്ഥാനത്തിലാാണ്. ആ കേസില്‍ മുസ്ലിം പള്ളികള്‍ മാത്രമല്ല, അമ്പലങ്ങള്‍, ക്രൈസ്തവ ആരാധനാലയങ്ങള്‍ എന്നിവ ഏറ്റെടുക്കാമെന്ന് പറഞ്ഞിട്ടുണ്ട്.

തര്‍ക്ക ഭൂമിയുടെ ഉടമസ്ഥാവകാശം

തര്‍ക്ക ഭൂമിയുടെ ഉടമസ്ഥാവകാശം

അയോധ്യയിലെ 2.77 ഏക്കര്‍ തര്‍ക്ക ഭൂമിയുടെ ഉടമസ്ഥാവകാശം ആരുടെ പേരിലുള്ളതാണെന്ന ഹര്‍ജികളില്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിധി പുറപ്പെടുവിക്കുകയെന്നും ക്ഷേത്രത്തിനും മസ്ജിദിനും തുല്യ പ്രാധാന്യമാണ് നല്‍കുകയെന്നും അശോക് ഭൂഷണ്‍ വ്യക്തമാക്കി.

വിയോജിച്ച് ജസ്റ്റിസ് അബ്ദുള്‍ നസീര്‍

വിയോജിച്ച് ജസ്റ്റിസ് അബ്ദുള്‍ നസീര്‍

ദീപക് മിശ്ര, അശോക് ഭൂഷണ്‍ എന്നിവരോട് വിയോജിച്ച് ജസ്റ്റിസ് അബ്ദുള്‍ നസീര്‍ ഒരു മുസ്ലിം ആരാധനാലയം മതവിശ്വാസത്തിന്റെ അഭിവാജ്യ ഘടകമാണോ എ്ന്നത് ഭരണഘടനാ ബെഞ്ച് പരിശോധിക്കണമെന്നാണ് വിധിച്ചത്. 1994 ലെ ഫാറുഖി കേസിലെ നിരീക്ഷണം ബാബരി മസ്ജിദ് കേസിലെ വിധിയെ സ്വാധീനിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

കോടതിയെ സമീപിച്ചത്

കോടതിയെ സമീപിച്ചത്

1994 ലെ ഇസ്മാഈല്‍ ഫാറുഖി കേസിലെ അഞ്ചംഗ ബെഞ്ചിന്റെ വിധി ഏഴംഗ ഭരണഘടന ബെഞ്ച് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുന്നി വഖഫ് ബോര്‍ഡായിരുന്നു കോടതിയെ സമീപിച്ചത്. 1994 ല്‍ അഞ്ചംഗ ബെഞ്ചിലെ മൂന്ന് ജഡ്ജിമാരായിരുന്നു മുസ്ലിം ആരാധനകള്‍ക്ക് പള്ളി അഭിവാജ്യ ഘടകമല്ലെന്ന പരമാര്‍ശം നടത്തിയത്.

ഒക്ടോബര്‍ 29 ന് വാദം തുടങ്ങും

ഒക്ടോബര്‍ 29 ന് വാദം തുടങ്ങും

അതേ സമയം ബാബരി മസ്ജിദ് കേസില്‍ മുന്നംഗ ബെഞ്ച് മുമ്പാകെ ഒക്ടോബര്‍ 29 ന് വാദം തുടങ്ങും. ബാബരി മസ്ജിദ് സ്ഥിതിചെയ്യുന്ന അയോധ്യയിലെ ഭൂമി തുല്യമായി വീതിച്ചു കൊണ്ടുള്ള 2010 ലെ അലഹബാദ് ലക്‌നോ ബെഞ്ചിന്റെ വിധി ചോദ്യം ചെയ്യുന്ന 14 ഹര്‍ജികളിലാണ് സുപ്രിം കോടതി 29 ന് വാദം കേള്‍ക്കുക.

അലഹബാദ് ഹൈക്കോടിതി വിധി

അലഹബാദ് ഹൈക്കോടിതി വിധി

മസ്ജിദ് നിലനിന്ന ഭൂമി ഉത്തര്‍പ്രദേശ് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ്, ഹൈന്ദവ സംഘടനകളായ നിര്‍മോഹി അഖാറ, രാംലാല എന്നിവര്‍ക്കായി വീതിച്ചു നല്‍കികൊണ്ടായിരുന്നു 2010 മേയില്‍ അലഹബാദ് ഹൈക്കോടിതി വിധി പുറപ്പെടുവിച്ചത്.

വിധി റദ്ദാക്കണമെന്ന് എല്ലാം ഹര്‍ജിക്കാരും

വിധി റദ്ദാക്കണമെന്ന് എല്ലാം ഹര്‍ജിക്കാരും

അയോധ്യ രാമജന്മ ഭൂമി എന്ന് തെളിഞ്ഞതിനാല്‍ മുഴുവന്‍ ഭൂമിയും ഹിന്ദുക്കള്‍ക്ക് നല്‍കണമെന്ന് ഹിന്ദുസംഘടനകളും മസ്ജിദ് നിലനിന്നിരുന്നതിനാല്‍ മുഴുവന്‍ ഭുമിയും മുസ്ലിംങ്ങള്‍ക്ക് നല്‍കണമെന്ന് ഹിന്ദുസംഘടകളും പിന്നീട് ഹര്‍ജിനല്‍കുകയായിരുന്നു. അലഹബാദ് ഹൈക്കോടതി വിധി റദ്ദാക്കണമെന്നും എല്ലാം ഹര്‍ജിക്കാരും വാദിക്കുന്നു.

<strong>വിവാഹേതര ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമല്ല; 497-ാം വകപ്പ് റദ്ദാക്കി, വീണ്ടും ചരിത്രപരമായ വിധി</strong>വിവാഹേതര ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമല്ല; 497-ാം വകപ്പ് റദ്ദാക്കി, വീണ്ടും ചരിത്രപരമായ വിധി

English summary
SC refuses to refer Ayodhya land dispute case to a larger bench
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X