കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പള്ളിത്തർക്കം;യാക്കോബായ സഭയ്ക്ക് തിരിച്ചടി,ഹർജി സുപ്രീംകോടതി തള്ളി!ഓർത്തഡോക്സ് സഭയ്ക്ക് ആഹ്ലാദം...

യാക്കോബായ സഭ സമർപ്പിച്ച ഹർജി തള്ളിയ സുപ്രീംകോടതി, മലങ്കര സഭയ്ക്ക് കീഴിലുള്ള പള്ളികളിൽ 1934ലെ ഭരണഘടന അനുസരിച്ച് ഭരിക്കണമെന്നും ഉത്തരവിട്ടു.

  • By അഫീഫ്
Google Oneindia Malayalam News

ദില്ലി: വർഷങ്ങൾ നീണ്ട പള്ളിത്തർക്കത്തിന് ഒടുവിൽ തീർപ്പായി. കോലഞ്ചേരി, വരിക്കോലി, മണ്ണത്തൂർ പള്ളികളിൽ യാക്കോബായ-ഓർത്തഡോക്സ് സഭകൾ തമ്മിൽ തുടരുന്ന തർക്കത്തിലാണ് സുപ്രീംകോടതി നിർണ്ണായക വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസ്;കാവ്യാ മാധവന്റെ അമ്മയെയും ചോദ്യം ചെയ്തേക്കും?പിടിമുറുക്കി പോലീസ്,ഇനിയെന്ത്?നടിയെ ആക്രമിച്ച കേസ്;കാവ്യാ മാധവന്റെ അമ്മയെയും ചോദ്യം ചെയ്തേക്കും?പിടിമുറുക്കി പോലീസ്,ഇനിയെന്ത്?

നടിയെ കാറിനുള്ളിൽ ശാരീരികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചു; ഐജി കൊച്ചിയിലേക്ക്,പലരും അകത്താകും?നടിയെ കാറിനുള്ളിൽ ശാരീരികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചു; ഐജി കൊച്ചിയിലേക്ക്,പലരും അകത്താകും?

യാക്കോബായ സഭ സമർപ്പിച്ച ഹർജി തള്ളിയ സുപ്രീംകോടതി, മലങ്കര സഭയ്ക്ക് കീഴിലുള്ള പള്ളികളിൽ 1934ലെ ഭരണഘടന അനുസരിച്ച് ഭരിക്കണമെന്നും ഉത്തരവിട്ടു. കോലഞ്ചേരി, വരിക്കോലി, മണ്ണത്തൂർ പള്ളികളിലുണ്ടായ തർക്കത്തെ തുടർന്നാണ് വിധിയെങ്കിലും, മലങ്കര സഭയുടെ കീഴിലെ എല്ലാ പള്ളികൾക്കും വിധി ബാധകമാണ്.

supremecourt

1913ലെ ഉടമ്പടിയുടെ അടിസ്ഥാനത്തിൽ ഇടവകകളിൽ ഭരണം പാടില്ലെന്ന് സുപ്രീംകോടതി പ്രത്യേകം നിർദേശിച്ചിട്ടുണ്ട്. 1934ലെ ഭരണഘടന പ്രകാരം ഭരണം നടത്തണമെന്ന് 1995ലും സുപ്രീംകോടതി വിധിയുണ്ടായിരുന്നു. എന്നാൽ യാക്കോബായ സഭ ഈ വിധി അംഗീകരിക്കാതെ ചില പള്ളികളിൽ 1913ലെ ഉടമ്പടി പ്രകാരം ഭരണം തുടർന്നു. ഇതിനെതിരെ ഓർത്തഡോക്സ് സഭയാണ് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്.

എന്നാൽ 1934ലെ ഭരണഘടനയിൽ മാറ്റംവരുത്താൻ സുപ്രീംകോടതി തയ്യാറായില്ല. പുതിയ വിധിയുടെ അടിസ്ഥാനത്തിൽ പള്ളികളിലെ തർക്കം പരിഹരിച്ച് ഏകീകൃത ഭരണം നിലവിൽ വരും. സഭയ്ക്ക് കീഴിലെ 100ഓളം പള്ളികളിലാണ് ഭരണഘടന സംബന്ധിച്ച് തർക്കം നിലനിൽക്കുന്നത്. ഇരുസഭകൾക്കും കീഴിൽ ആകെ 2000 പള്ളികളാണ് നിലവിലുള്ളത്.

English summary
supreme court verdict on kolanchery church issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X