പ്രവാസി വോട്ടര്‍മാര്‍ക്ക് അനുകൂലമായി സുപ്രീംകോടതി,പ്രവാസികളെ പ്രത്യേക വോട്ടര്‍മാരായി പരിഗണിക്കണം...
ജനപ്രാതിനിധ്യ നിയമത്തിന്റെ 60(സി) വകുപ്പിലെ സ്പെഷ്യല്‍ വോട്ടര്‍ വിഭാഗത്തില്‍ പ്രവാസികളെ ഉള്‍പ്പെടുത്തണമെന്നാണ് സുപ്രീംകോടതി വിധി.
ദില്ലി: പ്രവാസികളുടെ വോട്ടവകാശം സംബന്ധിച്ച ഹര്‍ജിയില്‍ പ്രവാസികള്‍ക്ക് അനുകൂലമായി സുപ്രീംകോടതി വിധി പ്രസ്താവിച്ചു. പ്രവാസി വോട്ടര്‍മാരെ പ്രത്യേക വോട്ടര്‍മാരായി കണക്കാക്കണമെന്നും വിഷയത്തില്‍ 2016 ഡിസംബര്‍ അവസാനത്തിനുള്ളില്‍ കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
പ്രവാസികള്‍ക്ക് വിദേശത്ത് നിന്ന് സ്വന്തം മണ്ഡലത്തിലെ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ വിധി.

പ്രവാസികളെ ജനപ്രാതിനിധ്യ നിയമത്തിന്റെ 60(സി) വകുപ്പ് പ്രകാരം പ്രത്യേക വോട്ടര്‍മാരായി പരിഗണിക്കണമെന്നാണ് വിധിയിലുള്ളത്.സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ് പ്രവാസികളെ പ്രത്യേക വോട്ടര്‍മാരായി കണക്കാക്കണമെന്ന വിധി പ്രസ്താവിച്ചത്. പ്രവാസികള്‍ക്ക് ഇ-തപാല്‍ വോട്ട് ഏര്‍പ്പെടുത്താന്‍ നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു.












Click it and Unblock the Notifications