കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പന്‍റെ ജാമ്യ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

Google Oneindia Malayalam News

ദില്ലി: മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന് ജാമ്യം നല്‍കണമെന്ന ആവശ്യ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേരള പത്രപ്രവര്‍ത്തക യൂണിയനാണ് ഹത്രാസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്ന വഴിക്ക് ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച സിദ്ധിഖ് കാപ്പന് ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് പത്ര പ്രവര്‍ത്തക യൂണിയന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

സിദ്ധീഖ് കാപ്പന്‍റെ നിയമ വിരുദ്ധ അറസ്റ്റില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന ആവശ്യമാണ് പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പ്രധാനമായും ആവശ്യപ്പെടുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്‍റെ ഓഫീസ് സെക്രട്ടറിയാണ് കാപ്പന്‍ എന്നാണ് യുപി പൊലീസിന്‍റെ വാദം. എന്നാല്‍ പോപ്പുലര്‍ ഫ്രണ്ടുമായി സിദ്ധീഖ് കാപ്പന് ഒരു ബന്ധവുമില്ല. സിദ്ധീഖ് മുഴുവന്‍ സമയ മാധ്യമപ്രവര്‍ത്തകനാണെന്നും പത്രപ്രവര്‍ത്തക യൂണിയന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.

 siddique-kappan-

അറസ്റ്റ് ചെയ്യുമ്പോള്‍ വിവാദ ലഘുലേഖകള്‍ കണ്ടെടുത്തു എന്ന വാദവും തെറ്റാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. സിദ്ധിഖിനെ കസ്റ്റഡിയിൽ പോലീസ് മർദ്ധിക്കുകയും അദ്ദേഹത്തിന് മരുന്ന് നിഷേധിക്കുകയും ഉറങ്ങാൻ അനുവദിക്കാതിരിക്കുകയും ചെയ്തു. ഉത്തര്‍ പ്രദേശ് പോലീസ് കസ്റ്റഡിയിലെടുത്ത ശേഷം സിദ്ദിഖ് കാപ്പന്‍ മര്‍ദ്ദനത്തിനും മറ്റ് പീഡനങ്ങള്‍ക്കും ഇരയായി എന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദം ബുറെവി ചുഴലിക്കാറ്റായി, മണിക്കൂറില്‍ 80 കിലോമീറ്ററോളം വേഗംബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദം ബുറെവി ചുഴലിക്കാറ്റായി, മണിക്കൂറില്‍ 80 കിലോമീറ്ററോളം വേഗം

Recommended Video

cmsvideo
International press institute criticize Narendra Modi | Oneindia Malayalam

English summary
Supreme Court will today hear the bail plea of ​​journalist Siddiq Kappan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X