കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമതക്ക് തിരിച്ചടി; ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാന്‍ സിബിഐക്ക് അനുമതി

Google Oneindia Malayalam News

ദില്ലി: ശാരദ ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ കൊല്‍ക്കത്ത മുന്‍ കമ്മീഷ്ണര്‍ രാജീവ് കുമാറിന്‍റെ അറസ്റ്റിനുള്ള സ്റ്റേ സുപ്രീംകോടതി നീക്കി. രാജീവ് കുമാറിനെ സിബിഐക്ക് ചോദ്യം ചെയ്യാമെന്ന് വ്യക്തമാക്കിയ കോടി നിയപരമായ നടപടികളുമായി സിബിഐക്ക് മുന്നോട്ട് പോവാമെന്നും വിധിച്ചു. രാജീവ് കുമാറിന് നല്‍കിയിരുന്ന മുഴുവന്‍ സംരക്ഷണവും പിന്‍വലിക്കുന്നുവെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

<strong> ബിജെപിക്കും 'തലവേദനയായി' പിസി ജോര്‍ജ്; രൂക്ഷവിമര്‍ശനവുമായി നേതാക്കള്‍, ശൈലി ബിജെപിക്ക് ചേര്‍ന്നതല്ല</strong> ബിജെപിക്കും 'തലവേദനയായി' പിസി ജോര്‍ജ്; രൂക്ഷവിമര്‍ശനവുമായി നേതാക്കള്‍, ശൈലി ബിജെപിക്ക് ചേര്‍ന്നതല്ല

ശാരദ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട തെളിവുകൾ രാജീവ് കുമാർ നശിപ്പിച്ചെന്നാണ് സിബിഐ വാദം. പോലീസ് ഉദ്യോഗസ്ഥന്‍റെ അറസ്റ്റിനെ എതിര്‍ത്തിരുന്നു ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജ്ജിക്ക് ശക്തമായ തിരിച്ചടിയാണ് സുപ്രിംകോടതി വിധി. സംസ്ഥാനത്ത് അവസാനഘട്ട വോട്ടെടുപ്പിന് നടക്കാന്‍ ദിവസങ്ങള്‍മാത്രം ശേഷിക്കെ രാജീവ് കുമാറിനെ കസ്റ്റഡിയിലെടുക്കാനുള്ള കോടതി അനുമതി മമത സർക്കാരിനെതിരെ ബിജെപി വലിയ ആയുധമാക്കും.

cbi-

ശാരദ ചിട്ടി ഫണ്ട്, റോസ് വാലി കുംഭംകോണം കേസുകളുമായി ബന്ധപ്പെട്ട് രാജിവ് കുമാറിനെ അദ്ദേഹത്തിന്‍റെ വസതിയിലെത്തി ചോദ്യം ചെയ്യാന്‍ ശ്രമിച്ച സിബിഐ ഉദ്യോഗസ്ഥരെ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് ഫെഡറല്‍ അധികാരങ്ങളിലേക്കുള്ള കേന്ദ്രത്തിന്‍റെ കടന്നുകയറ്റമെന്ന് ആരോപിച്ച് മമത കല്‍ക്കത്തയില്‍ ധര്‍ണയിരിക്കുകയും ചെയ്തിരുന്നു.

English summary
Supreme Court withdraws interim protection to ex-Kolkata
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X