കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാർഷിക നിയമങ്ങൾ നടപ്പാക്കുന്നത് സ്റ്റേ ചെയ്ത് സുപ്രീം കോടതി; ചർച്ചയ്ക്ക് നാലംഗ വിദഗ്ദ സമിതി

Google Oneindia Malayalam News

ദില്ലി; വിവാദ കാർഷിക നിയമങ്ങൾ സ്റ്റേ ചെയ്ത് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ, ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യം എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ നിയമം നടപ്പാക്കരുതെന്ന് വ്യക്തമാക്കിയ കോടതി
ചർച്ച നടത്തുന്നതിനായി നാലംഗ വിദഗ്ദ സമിതിയും രൂപീകരിച്ചു. അന്തിമ തിരുമാനം വിദഗ്ദ സമിതി റിപ്പോർട്ടിന് ശേഷം കൈക്കൊള്ളുമെന്നും കോടതി വ്യക്തമാക്കി.

കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വ്യക്തമായൊരു ചിത്രം ലഭിക്കുന്നതിനായി ഞങ്ങൾ ഒരു സമിതി രൂപീകരിക്കുകയാണ്.കർഷകർ സഹകരിക്കില്ലെന്ന വാദം അംഗീകരിക്കാനാവില്ല.ഇത് രാഷ്ട്രീയമല്ല,അവർ സഹകരിച്ചേ മതിയാകൂ.ഞങ്ങൾ പ്രശ്നമങ്ങൾ പരിഹരിക്കാനുള്ള സാധ്യതയാണ് തേടുന്നത്,സുപ്രീം കോടതി പറഞ്ഞു. അഗ്രികൾച്ചറൽ ഇക്കണോമിസ്റ്റ് അശോക് ഗുലാത്തി,ഹർസിമ്രത്ത് മാൻ,പ്രമോദ് ജോഷി, അനിൽ ധാൻവത് എന്നിവരാണ് നാലംഗ സമിതിയിലെ അംഗങ്ങൾ.

 supreme-court

തങ്ങളുടെ അധികാര പരിധിയ്ക്കുള്ളിൽ നിന്ന് കൊണ്ട് പ്രശ്നങ്ങൾ പരിഹരിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഒരു സ്വതന്ത്ര കമ്മിറ്റി രൂപികരിച്ച് പ്രശ്നങ്ങൾ പഠിക്കുകയെന്നതാണ് ഞങ്ങളുടെ അധികാരങ്ങളിൽ ഒന്ന്, സുപ്രീം കോടതി വ്യക്തമാക്കി.ഞങ്ങൾക്ക് കാര്യങ്ങൾ മനസിലാക്കുന്നതിനാണ് സമിതി രൂപീകരിച്ചിരിക്കുന്നത്. ആരെയും ശിക്ഷിക്കാനുള്ളതല്ല സമിതി. സമിതി റിപ്പോര്‍ട്ട് നല്‍കുന്നത് കോടതിക്ക് ആയിരിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

സമിതിയുമായി സഹകരിക്കില്ലെന്ന തരത്തിലുള്ള കർഷകരുടെ പ്രതികരണത്തേയും കോടതി തള്ളി. കർഷകർ സമിതിയോട് സഹകരിക്കണം.ആത്മാർത്ഥമായി പ്രശ്ന പരിഹാരത്തിന് ശ്രമിക്കുന്നവർ സമിതിയുമായി സഹകരിക്കണം. ഈ കേസിലെ ജുഡീഷ്യൽ നടപടിയുടെ ഭാഗമാണ് കമ്മിറ്റി. നിയമങ്ങൾ താൽക്കാലികമായി സ്റ്റേ ചെയ്യാനാണ് കോടതി തിരുമാനം. എന്നാൽ അത് അനിശ്ചിതമായിരിക്കില്ലെന്നും കോടതി പറഞ്ഞു.

അതേസമയം നിയമം പിൻവലുക്കാതെ മധ്യസ്ഥ സമിതി കൊണ്ട് കാര്യമില്ലെന്ന് കർഷകർക്ക് വേണ്ടി ഹാജരായ എംഎൽ ശർമ കോടതിയെ അറിയിച്ചു. കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രസർക്കാർ തയ്യാറാവുന്നില്ല. നിരവധി തവണ ചർച്ച നടത്തിയെങ്കിലും കർഷകരുടെ ആവശ്യങ്ങൾ കേൾക്കാനോ അവരുമായി ചർച്ച നടത്താനോ പ്രധാനമന്ത്രി ഒരിക്കൽ പോലും തയ്യാറായിട്ടില്ലെന്ന് എംഎൽ ശർമ കോടതിയിൽ പറഞ്ഞു.

അതേസമയം ചർചയ്യ്ക്ക് പ്രധാനമന്ത്രി തയ്യാറാകണമെന്ന് പറയാൻ തങ്ങൾക്ക് സാധിക്കില്ലെന്നും അദ്ദേഹം കേസിൽ കക്ഷിയല്ലെന്നുമായിരുന്നു കോടതിയുടെ മറുപടി. അതേസമയം കേന്ദ്ര കൃഷിമന്ത്രി കർഷകരുമായി ചർച്ച നടത്തിയിരുന്നുവെന്നായിരുന്നു സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചത്.

Recommended Video

cmsvideo
Supreme court's stay order on farm bill

English summary
Supreme courts stays Farm laws; forms 4 member committee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X