ഇന്ത്യയിലെ സ്വവര്‍ഗ രതിക്കാര്‍ക്ക് ഇനി ആശ്വസിക്കാം; കാരണമുണ്ട്

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: സ്വവര്‍ഗരതി നിയമവിരുദ്ധമാക്കിയ ഇന്ത്യയിലെ സ്വവര്‍ഗരതിക്കാര്‍ക്ക് ആശ്വാസമുണ്ടാക്കുന്നതാണ് സുപ്രീംകോടതി ഉത്തരവ് പുന:പരിശോധിക്കാനുള്ള തീരുമാനം. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കിയ കോടതി വിധിക്കെതിരെ നേരത്തെ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. സുപ്രീംകോടതി ഉത്തരവ് വീണ്ടും പരിശോധിക്കുന്നത് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് സ്വവര്‍ഗ രതിക്കാര്‍.

ഉത്തരവ് പുന:പരിശോധിക്കാനുള്ള തീരുമാനത്തനിടെ കോടതി നടത്തിയ അഭിപ്രായം സ്വവര്‍ഗ രതിക്കാര്‍ക്ക് അനുകൂലമാണ്. സ്വയം തിരഞ്ഞെടുപ്പിന്റെ പേരില്‍ ഒരു വിഭാഗത്തിനു ഭയപ്പെട്ടു ജീവിക്കാനാകില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. ഇത്തരമൊരു അഭിപ്രായം ഉയര്‍ന്ന കോടതിയില്‍ നിന്നും അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷ.

gay

ഹര്‍ജി പരിശോധിക്കാന്‍ സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിനാണ് വിട്ടത് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഇക്കാര്യം പരിശോധിക്കുക. പൊലീസിനെ ഭയന്നു തങ്ങള്‍ക്കു സ്വസ്ഥമായി ജീവിക്കാനാകുന്നില്ലെന്നു കാട്ടി അഞ്ച് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് നല്‍കിയ ഹര്‍ജിയിലാണു സുപ്രീംകോടതിയുടെ നിലപാട്.

ഇക്കാര്യത്തില്‍ പ്രതികരണമറിയിക്കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. സ്വവര്‍ഗ രതി നിയമവിധേയമാക്കുന്നതിനോട് കേന്ദ്ര സര്‍ക്കാരിന് അനുകൂല നിലപാടാണുള്ളത്. അതുകൊണ്ടുതന്നെ തീരുമാനമെടുക്കല്‍ കോടതിക്ക് ദുഷ്‌കരമാകില്ല. ലോകത്തിലെ പല വികസിത രാജ്യങ്ങളിലും സ്വവര്‍ഗ രതി നിയമവിധേയമാണ്. ഇവിടെ സ്വവര്‍ഗ വിവാഹങ്ങളും മറ്റും നടക്കുന്നതും പുതുമയല്ല.

കോണ്‍ഗ്രസ് കൈയ്യൊഴിയുന്നു; വിടി ബല്‍റാം ബിജെപിയിലേക്ക്?

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Supreme Court to reconsider decision to criminalise gay sex

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്