കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ക്ക് ചെയ്ത വാഹനങ്ങളുടെ ഉത്തരവാദിത്വം ഹോട്ടലുകള്‍ക്ക്; സുപ്രീംകോടതി

  • By S Swetha
Google Oneindia Malayalam News

ദില്ലി: ഹോട്ടലുകളില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങഉുടെ സംരക്ഷണ ഉത്തരവാദിത്വത്തില്‍ നിന്ന് ഹോട്ടലുടമകള്‍ക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. പാര്‍ക്ക് ചെയ്ത വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചാലോ മോഷണം പോയാലോ നഷ്ടപരിഹാരം നല്‍കേണ്ടത് ഹോട്ടലുകളാണെന്നും കോടതി നിരീക്ഷിച്ചു.

 അയോധ്യ സന്ദര്‍ശനം നീട്ടിവെച്ച് ഉദ്ധവ് താക്കറെ... സോണിയാ ഗാന്ധിയെ കാണുന്നതിന് മുമ്പ് സമവായ നീക്കം! അയോധ്യ സന്ദര്‍ശനം നീട്ടിവെച്ച് ഉദ്ധവ് താക്കറെ... സോണിയാ ഗാന്ധിയെ കാണുന്നതിന് മുമ്പ് സമവായ നീക്കം!

വണ്ടിയുടെ താക്കോല്‍ ഹോട്ടലിലെ പാര്‍ക്കിംഗ് പോയിന്റില്‍ കൈമാറിയതിന് ശേഷം വാഹനത്തിന് എന്ത് സംഭവിച്ചാലും അതിന്റെ ഉത്തരവാദിത്വം ഹോട്ടലുടമയ്ക്കാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ ഉത്തരവാണ് ജസ്റ്റിസ് എം എം ശന്തനഗൗഡാര്‍, അജയ് രസ്‌തോഗി എന്നിവരടങ്ങുന്ന ബെഞ്ച് ഇപ്പോള്‍ ശരിവെച്ചിരിക്കുന്നത്. 1998ല്‍ കാര്‍ മോഷണം പോയ കേസില്‍ 2019ലാണ് നഷ്ടപരിഹാരം വിധിക്കുന്നത്.

supreme-court-

1998ലാണ് ഉത്തരവിന് ആധാരമായ സംഭവം നടന്നത്. ദില്ലിയിലെ താജ്മഹല്‍ ഹോട്ടലിലെ പാര്‍ക്കിംഗ് ഏരിയയില്‍ പാര്‍ക്ക് ചെയ്ത മാരുതി സെന്‍ കാര്‍ മോഷണം പോയി. ഹോട്ടലിലെ പാര്‍ക്കിംഗ് ഏരിയയില്‍ പാര്‍ക്ക് ചെയ്ത വാഹനം മോഷണം പോയതില്‍ ഹോട്ടല്‍ അധികൃതര്‍ക്കും പങ്കുണ്ടെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ ഹോട്ടല്‍ അധികൃതര്‍ കാര്‍ ഉടമയ്ക്ക് 2.8 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടു.

വാഹനത്തിന്റെ ഉത്തരവാദിത്വം ഹോട്ടല്‍ അധികൃതര്‍ ഏറ്റെടുത്തു കഴിഞ്ഞാല്‍ അത് കൃത്യമായി പാലിക്കണമെന്നും സംരക്ഷണം ഉറപ്പു വരുത്തണമെന്നും കമ്മീഷന്‍ പറഞ്ഞു. വാഹനം എങ്ങിനെയാണോ നല്‍കിയത് അതേ പോലെ തിരിച്ച് നല്‍കണം. റൂം വാടക, ഭക്ഷണം, ക്ലബ്ബുകളിലേക്കും വിനോദ കേന്ദ്രങ്ങളിലേക്കുമുള്ള എന്‍ട്രി ഫീ എന്നിവ നല്‍കിയാല്‍ വാഹനത്തിന്റെ സംരക്ഷണം സൗജന്യമായി നല്‍കണമെന്നത് നിര്‍ബന്ധമാണ്. പാര്‍ക്ക് ചെയ്ത വാഹനത്തിന്റെ ഉത്തരവാദിത്വം ഉടമയ്ക്കാണെന്ന താജ് ഹോട്ടലിന്റെ വാദം കോടതി തള്ളി.


അതേസമയം എല്ലാ സാഹചര്യങ്ങളിലും വാഹനത്തിന്റെ ഉത്തരവാദിത്വം ഹോട്ടലിനാണെന്ന അര്‍ത്ഥമില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. മൂന്നാമതൊരാളുടെ അശ്രദ്ധ, അതിഥിയുടെ സ്വന്തം അശ്രദ്ധ, മുന്‍കൂട്ടിക്കാണാന്‍ കഴിയാത്ത സാഹചര്യങ്ങള്‍ എന്നിവ കാരണം നഷ്ടം സംഭവിച്ചേക്കാം. അതായത് സര്‍ക്കാര്‍ വാഹനം പിടിച്ചെടുത്താല്‍, കാലാവസ്ഥയിലെ പെട്ടെന്നുള്ള മാറ്റം കാരണം കനത്ത മഴയോ ഇടിയോ മിന്നലോ മൂലം വാഹനത്തിന് കേടുപാടുണ്ടായാല്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ ഹോട്ടലുടമയ്ക്ക് ഉത്തരവാദിത്വമില്ലെന്നും കോടതി നിരീക്ഷിച്ചു.

English summary
Suprme court clears stand on responsibility of vehicles parked near hotels
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X