രണ്ടും കല്‍പ്പിച്ച് ബിജെപി.. ദീപികയുടെ തലയെടുക്കാന്‍ ആഹ്വാനം ചെയ്ത നേതാവും തിരിച്ചെത്തി!!
Recommended Video

ചണ്ഡിഗഡ്: ബോളിവുഡ് നടി ദീപിക പദുക്കോണിന്റെയും സംവിധായകൻ സഞ്ജയ് ലീല ബൻസാലിയുടെയും തലയെടുക്കാന്‍ ആഹ്വാനം ചെയ്ത ബിജെപി നേതാവ് പാർട്ടിയിൽ മടങ്ങിയെത്തി. വിവാദ സിനിമയായ 'പത്മാവതി'യുമായി ബന്ധപ്പെട്ടാണ് ഹരിയാനയിലെ മുൻ ബിജെപി നേതാവായിരുന്ന സൂരജ് പാൽ അമു വിവാദ പരാമർശങ്ങൾ നടത്തിയത്.

പത്മാവതി നായിക ദീപിക പദുക്കോണിന്റെയും സംവിധായകൻ സഞ്ജയ് ലീല ബൻസാലിയുടെയും തലയെടുക്കുന്നവർക്ക് 10 കോടി രൂപ വാദ്ഗാനം ചെയ്താണ് അമു കഴിഞ്ഞ നവംബറിൽ വിവാദത്തിന് തുടക്കം കുറിച്ചത്.
പരാമർശത്തെ തുടർന്ന് പാർട്ടിയുടെ സംസ്ഥാന ഘടകം കാരണം കാണിക്കൽ നോട്ടീസ് നല്കിയതിനെതുടർന്ന് അമു കഴിഞ്ഞ നവംബറിൽ പാർട്ടിയിലെ ചീഫ് മീഡിയ കോർഡിനേറ്റർ സ്ഥാനത്തു നിന്നും രാജിവയ്ക്കുകയായിരുന്നു. എന്നാൽ അമുവിന്റെ രാജിക്കത്ത് പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ സുഭാഷ് ബരാല തള്ളിക്കളഞ്ഞു.
സ്വന്തം ഭവനത്തിലേക്ക് മടങ്ങിയെത്തുന്ന അനുഭവമായാണ് പാർട്ടിയിലേക്കുള്ള മടങ്ങിവരവിനെ അമു വിശേഷിപ്പിച്ചത്. പത്മാവതി പ്രദർശിപ്പിച്ചാൽ നടൻ രൺവീർ സിംഗിന്റെകാലുകൾ തല്ലിയൊടിക്കുമെന്നും തിയേറ്ററുകൾക്കു തീ വെയ്ക്കുമെന്നും അമു പറഞ്ഞിരുന്നു.












Click it and Unblock the Notifications