ഫോൺ നിലത്തെറിഞ്ഞു തകർത്തു, പിന്നെ മുഖത്തടിച്ചു; ലോക്ക്ഡൗൺ ലംഘിച്ചതിന് യുവാവിനോട് കലക്ടറുടെ പരാക്രമം
യുവാവിന്റെ മുഖത്തടിക്കുകയും ഒപ്പമുണ്ടായിരുന്ന പൊലീസുകരോട് മർദിക്കാൻ നിർദേശിക്കുകയുമായിരുന്നു
ന്യൂഡൽഹി: കോവിഡ് വ്യാപനം തടയുന്നതിന് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ലംഘിച്ചതിന് യുവാവിനെ മർദിച്ച് കലക്ടർ. ഛത്തീസ്ഗഡ് ജില്ലയിലെ സുരാജ്പൂർ ജില്ലയിലാണ് സംഭവം. മരുന്ന് വാങ്ങാനായി പുറത്തിറങ്ങിയ യുവാവിനെ കലക്ടർ അകാരണമായി മർദിക്കുകയും യുവാവിന്റെ ഫോൺ നിലത്തെറിഞ്ഞ് തകർക്കുകയുമായിരുന്നു. സംഭവം വിവാദമായതോടെ കലക്ടറെ തൽസ്ഥാനത്ത് നിന്നും പുറത്താക്കി.
കഴിഞ്ഞ ദിവസമാണ് സുരാജ്പൂര്‍ ജില്ലയിലെ കളക്ട്റായ രണ്‍ബീര്‍ ശര്‍മ്മ യുവാവിന്റെ മുഖത്തടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. ലോക്ക്ഡൗണ്‍ ലംഘിച്ച് ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവിനെ കലക്ട്റുള്‍പ്പെടുന്ന സംഘം പിടിച്ചു നിര്‍ത്തി ചോദ്യം ചെയ്യുകയായിരുന്നു. രേഖകൾ കാണിക്കാനായി യുവാവ് നൽകിയ മൊബെൽ ഫോൺ കലക്ടർ നിലത്തെറിഞ്ഞ് തകർത്തു. പിന്നാലെ യുവാവിന്റെ മുഖത്തടിക്കുകയും ഒപ്പമുണ്ടായിരുന്ന പൊലീസുകരോട് മർദിക്കാൻ നിർദേശിക്കുകയുമായിരുന്നു. എഫ്ഐആർ ഫയൽ ചെയ്യാൻ ആവശ്യപ്പെടുന്നതും വീഡിയോയിൽ വ്യക്തമാണ്.

സംഭവത്തിനെതിരെ കനത്ത പ്രതിഷേധമാണ് ഉയർന്നത്. മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ സ്ഥിതിഗതികൾ മനസ്സിലാക്കി ശർമയെ ഉടൻ തൽസ്ഥാനത്ത് നിന്ന് മാറ്റാൻ ഉത്തരവിട്ടു. "സൂരജ്പൂർ കലക്ടർ ൺബീർ ശർമ ഒരു യുവാവിനോട് മോശമായി പെരുമാറിയ കേസ് സോഷ്യൽ മീഡിയയിലൂടെ എന്റെ ശ്രദ്ധയിൽപ്പെട്ടു. ഇത് വളരെ സങ്കടകരവും അപലപനീയവുമാണ്. ഛത്തീസ്ഗഡിൽ ഇത്തരം പ്രവർത്തികളൊന്നും അനുവദിക്കില്ല. രൺബീർ ശർമയെ ഉടൻ പ്രാബല്യത്തിൽ നിന്ന് നീക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്." മുഖ്യമന്ത്രി ട്വിറ്റിലൂടെ അറിയിച്ചു. പുതിയ മൊബൈൽ ഫോൺ എത്രയും വേഗം യുവാവിന് നൽകാനും മുഖ്യമന്ത്രി നിർദേശം നൽകി.
കലക്ടറുടെ പെരുമാറ്റത്തെ ഐഎഎസ് അസോസിയേഷനും അപലപിച്ചു. സൂരജ്പൂരിലെ പെരുമാറ്റത്തെ ഐഎഎസ് അസോസിയേഷൻ ശക്തമായി അപലപിക്കുന്നു. ഇത് അസ്വീകാര്യമാണ് ഒപ്പം സേവനത്തിൻറെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണ്. സിവിൽ സർവീസുകാർക്ക് സഹാനുഭൂതി ഉണ്ടായിരിക്കണമെന്നും അസോസിയേഷൻ പ്രസ്താവനയിൽ അറിയിച്ചു.
പൊടിയിൽ മൂടി ദില്ലി, ചിത്രങ്ങൾ കാണാം
അതേസമയം സുരാജ്പ്പൂരില്‍ നടപ്പാക്കി വരുന്ന സമ്പൂര്‍ണ്ണലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് തനിക്ക് യുവാവിനോട് അത്തരത്തില്‍ പെരുമാറേണ്ടി വന്നതെന്നാണ് കളക്ടറുടെ വിശദീകരണം.
യുവാവിനെ അവഹേളിക്കാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും തന്റെ പെരുമാറ്റത്തിലുണ്ടായ അപാകതയ്ക്ക് മാപ്പുപറയുന്നതായും കളക്ടര്‍ രണ്‍ബീര്‍ ശര്‍മ്മ വ്യക്തമാക്കി. ലോക്ക്ഡൗണ്‍ കര്‍ശനമായി നടപ്പാക്കേണ്ടത് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ തന്റെ കടമയാണെന്ന് കളക്ട്ര്‍ സംഭവത്തെ ന്യായീകരിച്ചുകൊണ്ട് പറഞ്ഞു.
വെക്കേഷൻ മൂഡിൽ കരിഷ്മ തന്ന; ഗ്ലാമറസ് ചിത്രങ്ങൾ കാണാം
Recommended Video
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications