കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജീവനക്കാര്‍ക്ക് ബെന്‍സ് സമ്മാനിച്ച് മുതലാളി; ബോണസ് 51 കോടി, കഴിഞ്ഞ വര്‍ഷം 1200 കാര്‍

Google Oneindia Malayalam News

Recommended Video

cmsvideo
ജീവനക്കാര്‍ക്ക് ബെന്‍സ് സമ്മാനിച്ചു മുതലാളി | Oneindia Malayalam

ഗാന്ധി നഗര്‍: സൂറത്തിലെ വജ്രവ്യാപാരി സവ്ജി ധൊലാക്കിയയെ കുറിച്ച് കേള്‍ക്കാത്തവര്‍ കുറവായിരിക്കും. തന്റെ ജീവനക്കാര്‍ക്ക് വിലപിടിപ്പുള്ള വസ്തുക്കള്‍ സമ്മാനിക്കുന്നതാണ് അദ്ദേഹത്തിന്റെ രീതി. ഹരികൃഷ്ണ ഡയമണ്ട് കമ്പനിയിലെ മൂന്ന് ജീവനക്കാര്‍ക്ക് ഇത്തവണ സവ്ജി നല്‍കിയ സമ്മാനം മെഴ്‌സിഡസ് ബെന്‍സ് കാറുകളാണ്. ഒരു കോടിയിലധികം രൂപ വില വരുന്ന കാറാണിത്.

Merc

കമ്പനിയില്‍ 25 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ മൂന്ന് പേര്‍ക്കാണ് സമ്മാനം. ഇത്തരം വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്‍കിയതു വഴി നേരത്തെയും സവ്ജി ധൊലാക്കിയ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. വീടുകള്‍, കാറുകള്‍, ആഭരണങ്ങള്‍ എന്നിവയാണ് ഇദ്ദേഹം ജീവനക്കാര്‍ക്ക് നേരത്തെ സമ്മാനമായി നല്‍കിയത്. ജീവനക്കാരുടെ ആത്മാര്‍ഥത പരിശോധിച്ചാണ് സമ്മാനം നിശ്ചയിക്കുക.

ദുബായില്‍ ട്രൗസറിട്ട് പുറത്തിറങ്ങാമോ? അറബി വനിതയുടെ പരാതി ചര്‍ച്ചയാകുന്നു!! തടവും നാടുകടത്തലുംദുബായില്‍ ട്രൗസറിട്ട് പുറത്തിറങ്ങാമോ? അറബി വനിതയുടെ പരാതി ചര്‍ച്ചയാകുന്നു!! തടവും നാടുകടത്തലും

സൂറത്തില്‍ നടന്ന ചടങ്ങില്‍ മൂന്ന് ജീവനക്കാര്‍ക്കും ബെന്‍സുകള്‍ സമ്മാനിച്ചു. പ്രതിമാസം മൂന്ന് ലക്ഷം രൂപ ശമ്പളം വാങ്ങുന്ന ജീവനക്കാരാണിത്. മധ്യപ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേലാണ് സമ്മാനം വിതരണം ചെയ്തത്. 2017ല്‍ ജീവനക്കാര്‍ക്ക് നല്‍കാന്‍ 1200 കാറുകളാണ് അദ്ദേഹം വാങ്ങിയത്. 2016 ലെ ദീപാവലിക്ക് ബോണസ് നല്‍കിയത് 51 കോടി രൂപയാണ്. കൂടാതെ 1260 കാറുകളും 400 ഫ്‌ളാറ്റുകളും കൈമാറി.

സൗദിയും യുഎഇയും ആക്രമിക്കുമെന്ന് ഇറാന്‍; ഗള്‍ഫില്‍ യുദ്ധകാഹളം!! ചില്ലുമേടയ്ക്ക് താങ്ങാനാകില്ലസൗദിയും യുഎഇയും ആക്രമിക്കുമെന്ന് ഇറാന്‍; ഗള്‍ഫില്‍ യുദ്ധകാഹളം!! ചില്ലുമേടയ്ക്ക് താങ്ങാനാകില്ല

പ്രതിവര്‍ഷം 6000 കോടിയുടെ വിറ്റുവരവുള്ള വ്യവസായിയാണ് സവ്ജി ധോലക്കിയ. ജീവനക്കാരുടെ ആത്മാര്‍ഥത നിരീക്ഷിച്ചാണ് സമ്മാനം നല്‍കുന്നതെന്ന് സവ്ജി പറയുന്നു. കൂടുതല്‍ ജോലി ചെയ്യാന്‍ ജീവനക്കാര്‍ക്ക് താല്‍പ്പര്യമുണ്ടാക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. തൊഴിലാളി ജോലി സ്ഥലത്ത് സന്തോഷവാനാണെങ്കില്‍ ഗുണം കമ്പനിക്ക് തന്നെയാണെന്ന് അദ്ദേഹം പറയുന്നു.

കോണ്‍ഗ്രസിലേക്ക് കുത്തൊഴുക്ക്; മധ്യപ്രദേശില്‍ മറ്റൊരു മുന്‍ മന്ത്രിയും അംഗമായി, ബിജെപി ചര്‍ച്ചക്കിടെകോണ്‍ഗ്രസിലേക്ക് കുത്തൊഴുക്ക്; മധ്യപ്രദേശില്‍ മറ്റൊരു മുന്‍ മന്ത്രിയും അംഗമായി, ബിജെപി ചര്‍ച്ചക്കിടെ

ഹരികൃഷ്ണ ഡയമണ്ട് കമ്പനിയില്‍ 5500 ജീവനക്കാരാണുള്ളത്. 1977ല്‍ അംമ്രേലിയിലെ കൊച്ചുഗ്രാമത്തില്‍ നിന്ന് 12 രൂപയുമായി സൂറത്തില്‍ എത്തിയ വ്യക്തിയാണ് സവ്ജി ധൊലാക്കിയ. പിന്നീട് അദ്ദേഹത്തിന്റെ കഠിനാധ്വാനമാണ് ഇത്രയും ആസ്തിയുള്ള വ്യവസായിയാക്കി മാറ്റിയത്.

English summary
Surat-based diamond trader gives 3 Mercedes cars to staff
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X