സൂറത്തിലെ കോടീശ്വരന്‍ ജീവനക്കാർക്ക് ദീപാവലി സമ്മാനമായി നല്‍കിയത് 1000 കാറുകളും 400 ഫ്ളാറ്റുകളും
സൂറത്ത്: സൂറത്തിലെ ഡയമണ്ട് വ്യവസായ പ്രമുഖനായ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഇത്തവണത്തെ ദീപാവലി വളരെയധികം സന്തോഷം നിറഞ്ഞതാണ്. തന്റെ വ്യാവസായത്തിന്റെ മുതല്‍കൂട്ടായ ജീവനകാര്‍ക്ക് 1000 കാറുകളും 400 ഫ്ളാറ്റുകളുമാണ് ദീപാവലി സമ്മാനമായി നല്‍കുന്നത്.
ഹരേ കൃഷ്ണ എക്‌സപോര്‍ട്ട് ഡയമണ്ട് വ്യവസായിയായ സാവ്ജി ഡോള്‍കിയയായാണ് ജീവനകാര്‍ക്ക് സമ്മാനം നല്‍കുന്നത്. എല്ലാവര്‍ഷവും ജീവനകാര്‍ക്ക് ദീപാവലിയക്ക് സാവ്ജി ബോണസ് നല്‍കുന്നത് പതിവാണ്.

സ്ഥാപനത്തിലെ മികച്ച ജീവനക്കാരായി തിരഞ്ഞെടുത്ത 1716 പേര്‍ക്കാണ് സ്‌പെഷ്യല്‍ ബോണസ് നല്‍കുന്നത്. ഇതില്‍ കാര്‍ ഇല്ലാത്ത ജീവനകാര്‍ക്ക് മാത്രമാണ് കാര്‍ നല്‍കുക, കാര്‍ ഉള്ളവര്‍ക്ക് ഫഌറ്റാണ് നല്‍കുന്നത്.
1,100 സ്‌ക്വയര്‍ ഫീറ്റുള്ള ഫ്ളാറ്റാണ് നല്‍കുക. ആദ്യത്തെ അഞ്ച് വര്‍ഷം ലോണ്‍ ഇന്‍സ്റ്റാള്‍മെന്റ് തുക കമ്പനി അടയ്ക്കും, തുടര്‍ന്ന് ജീവനക്കാര്‍ ലോണ്‍ പൂര്‍ത്തിയാക്കണം. മാസത്തില്‍ 11,000 രൂപയാണ് ഇന്‍സ്റ്റാള്‍മെന്റ് തുക.
കഴിഞ്ഞ വര്‍ഷത്തില്‍ 490 കാറുകളും 200 ഫഌറ്റുകളുമാണ് കമ്പനി സമ്മാനമായി നല്‍കിയത്. സൂറത്തില്‍ 6000 കോടിയുടെ ബിസിനസ്സാണ് കമ്പനി നടത്തുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് സ്വന്തമായി മകനെ ജോലി കണ്ടെത്താന്‍ കൊച്ചിയിലേക്ക് അയച്ച് മാധ്യമ ശ്രദ്ധ നേടിയ കോടീശ്വരന്‍ ഡോള്‍കിയയാണ്.












Click it and Unblock the Notifications