Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭക്ഷണം തികഞ്ഞില്ല, വീട്ടുകാർ തമ്മിൽ തർക്കം; പോലീസ് സ്റ്റേഷനിലെത്തി മാലയിട്ട് വരനും വധുവും..

സൂറത്ത്: വരന്റെ വീട്ടുകാർ‌ക്ക് ഒപ്പം എത്തിയവർക്ക് ഭക്ഷണം ലഭിക്കാതെ വന്നതോടെ വിവഹം മുടങ്ങി. പിന്നീട് പോലീസ് സ്റ്റേഷനിൽ എത്തിയാണ് വരനും വധുവും വിവാഹിതരായത്. കഴിഞ്ഞ ഞായറാവ്ച സൂറത്തിലാണ് സംഭവം നടന്നത്. വിവാഹം ചടങ്ങുകൾ ഏതാണ്ട് പൂർത്തിയായ സമയത്താണ് വരന്റെ വീട്ടുകാരായ എത്തിയ എല്ലാവർക്കും ഭക്ഷണം ഇല്ലെന്ന് അറിഞ്ഞത്.

ഇതോടെ വരന്റെ പിതാവ് വിവാഹം നിർത്തി വെയ്ക്കാൻ പറയുകയായിരുന്നു. വിവാഹത്തിന് തയ്യാറാണെന്ന് വരൻ അറിയിച്ചെങ്കിലും പിതാവ് മകനെ വധുവിന് താലി ചാർത്താൻ അനുവദിച്ചില്ല. ഇതിന് പിന്നാലെ വധുവിന്റെ വീട്ടുകാർ പോലീസിനെ സമീപിക്കുകയായിരുന്നു. ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അലോക് കുമാർ പറയുന്നതനുസരിച്ച്, ബീഹാറിൽ നിന്നുള്ള ദമ്പതികളായ രാഹുൽ പ്രമദ് മഹ്തോയും അഞ്ജലി കുമാരിയും ലക്ഷ്മി ഹാളിൽ വെച്ച് വിവാഹിതരാകേണ്ടതായിരുന്നു.

marriage

വിവാഹ മണ്ഡപത്തിൽ ബന്ധുക്കൾക്കും അതിഥികൾക്കും വിളമ്പുന്ന ഭക്ഷണം തികയാതെ വന്നെന്ന് ആരോപിച്ച് വരന്റെ വീട്ടുകാർ ചടങ്ങ് പെട്ടെന്ന് നിരർത്തി വെച്ചപ്പോഴേക്കിം വധുവും വരനും ബാക്കി ചടങ്ങുകൾ ഏതാണ്ട് പൂർത്തിയാക്കിയിരുന്നു. എല്ലാ ചടങ്ങുകളും പൂർത്തിയായി മാല കൈമാറൽ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ഭക്ഷണം തികയാത്തതിനെ ചൊല്ലി ഇരു കുടുംബങ്ങളും തർക്കമുണ്ടായി. തുടർന്ന് വരന്റെ പക്ഷം വിവാഹവുമായി പോകാൻ വിസമ്മതിക്കുകയായിരുന്നു, എന്ന് അദ്ദേഹം പറഞ്ഞു.

വരന്റെ പെരുമാറ്റത്തിൽ അസ്വസ്ഥരായ വധുവും കുടുംബവും സഹായത്തിനായി പോലീസിനെ സമീപിച്ചതായി ഡി സി പി പറഞ്ഞു. വിവാഹവുമായി മുന്നോട്ട് പോകാൻ വരൻ തയ്യാറാണെന്ന് യുവതി പറഞ്ഞ. പക്ഷേ അദ്ദേഹത്തിന്റെ കുടുംബം സമ്മതിച്ചില്ല, അദ്ദേഹം പറഞ്ഞു.
വധുവിന്റെ വീട്ടുകാരുമായി പ്രശ്നം പരിഹരിക്കാൻ വരനെയും കുടുംബത്തെയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതായി പോലീസ് പറഞ്ഞു.

വധുവിൻ്റെ വീട്ടുകാരുമായി പ്രശ്‌നം പരിഹരിക്കാൻ വരനെയും കുടുംബത്തെയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതായി പോലീസ് പറഞ്ഞു.
ഞങ്ങൾ പ്രശ്നം പരിഹരിക്കാൻ സഹായിച്ചതിന് ശേഷം വിവാഹം തുടരാൻ വരന്റെ വീട്ടുകാർ സമ്മതിച്ചു.

അവർ വിവാഹ മണ്ഡപത്തിൽ തിരിച്ചെത്തിയാൽ വീണ്ടും വഴക്കുണ്ടാകുമോ എന്ന ആശങ്ക വധു ഉന്നയിച്ചു. അതിനാൽ പോലീസ് സ്റ്റേഷനിൽ വെച്ച് തന്നെ അവരെ ചടങ്ങുകൾ പൂർത്തിയാക്കാൻ അനുവദിച്ചു, അദ്ദേഹം പറഞ്ഞു.യുവതിയുടെ ഭാവി കണക്കിലെടുത്താണ് പോലീസ് തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഞങ്ങൾ ഒരു പോസിറ്റീവ് മനോഭാവം സ്വീകരിക്കുകയും അവരെ വിവാഹം കഴിക്കാൻ അനുവദിക്കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+