Get Updates
Get notified of breaking news, exclusive insights, and must-see stories!

അച്ഛന് പകരം അമ്മ കണ്ടെത്തിയ കാമുകനെ 15കാരന്‍ കൊന്നു,അതായിരുന്നു അച്ഛന്‍റെ സ്നേഹേം!

സൂറത്ത്: അമ്മയുടെ കാമുകനെ പതിനഞ്ച് കാരനും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തി. സൂറത്തിലാണ് സംഭവം. 40കാരാനായ ദിനേഷ് ജാദവ് എന്നയാളാണ് കൊല്ലപ്പെട്ടത്. ലിംബായത്ത് സ്വദേശിയായ ദിനേഷ് പ്രതികളില്‍ ഒരാളുടെ അമ്മയുമായി അവിഹിതബന്ധം പുലര്‍ത്തിയിരുന്നു. പലതവണ താക്കീത് ചെയ്തിട്ടും ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്നാണ് യുവതിയുടെ മകന്‍ ദിനേഷിനെ കുത്തി കൊന്നത്.

അച്ഛന്‍ മരിച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ അമ്മ പുതിയ കാമുകനെ കണ്ടെത്തിയത് 15കാരന് സഹിയ്ക്കാന്‍ കഴിയുമായിരുന്നില്ല. ദിനേഷ് ജാദവുമായുള്ള ബന്ധം അവസാനിപ്പിയ്ക്കണമെന്ന് അമ്മയെ താക്കീത് ചെയ്തിട്ട് കാര്യമുണ്ടായില്ല. ദിനേഷിനോടും ബന്ധത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടു. അയാളും തയ്യാറായില്ല. തുടര്‍ന്നാണ് സമപ്രായക്കാരനായ സുഹൃത്തിന്റെ സഹായത്തോടെ അമ്മയുടെ കാമുകനെ കൊന്നത്.

Crime

തിങ്കളാഴ്ച സഹോദരിയുടെ വീട്ടിലേയ്ക്ക് യാത്ര തിരിച്ച അമ്മയുടെ പിന്നാലെ ദിനേഷ് പോകുന്നത് 15കാരന്‍ കണ്ടു. തുടര്‍ന്ന് ഇയാളെ പിന്തുടരുകയും കത്രിക കൊണ്ട് കുത്തി പരിക്കേല്‍പ്പിയ്ക്കുകയുമായിരുന്നു. മാരകമായി പരിക്കേറ്റ ദിനേഷിനെ ഉപേക്ഷിച്ച് കുട്ടികള്‍ രക്ഷപ്പെട്ടു. ദിനേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല. 38കാരിയായ അമ്മ അടുത്തിടെയാണ് ദിനേഷുമായി ബന്ധം സ്ഥാപിച്ചത്. കടുത്ത മാനസിക വിഷമത്തിലായിരുന്നു 15കാരന്‍. കൊലപാതകത്തിന് ശേഷം മുങ്ങിയ രണ്ട് കുട്ടികളേയും പൊലീസ് കണ്ടെത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+