തൃശൂരിൽ സുരേഷ് ഗോപി എൻഡിഎ സ്ഥാനാർത്ഥി; മോദിയുടെ നിർദേശപ്രകാരം, ഭരണ നേട്ടം ഉയർത്തിക്കാട്ടുമെന്ന്...
ദില്ലി: തൃശൂർ ലോക്സഭ മണ്ഡലത്തിൽ രാജ്യസഭ എംപിയും നടനുമായ സുരേഷ് ഗോപി എൻഡിഎ സ്ഥാനാർത്ഥി. നേരത്തെ ബിഡിജെഎസ് സ്ഥാനാര്‍ത്ഥി. ബിഡിജെഎസിന് നല്‍കിയ സീറ്റില്‍ തുഷാര്‍ ഔദ്യോഗികമായി പ്രചാരണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടെ വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതോടെ തുഷാര്‍ വെള്ളാപ്പള്ളി വയനാടിൽ എൻഡിഎ സ്ഥാനാർത്ഥിയാകുകയായിരുന്നു.
ഇതോടെ തൃശൂരിലേക്ക് സുരേഷ് ഗോപിയുടെ പേര് വരികയായിരുന്നു. ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് പ്രഖ്യാപനം നടത്തിയത്. തൃശ്ശൂരിന് പുറമേ ഗുജറാത്തിലെ സൂറത്തിലെയും മഹേസനയിലെയും സ്ഥാനാര്‍ഥികളെയും ബിജെപി ചൊവ്വാഴ്ച രാത്രിയോടെ പ്രഖ്യാപിച്ചു.

അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശപ്രകാരമാണ് തൃശ്ശൂരിൽ മത്സരിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. കേന്ദ്രത്തിലെ ഭരണനേട്ടങ്ങൾ പ്രചാരണ രംഗത്ത് ഉയർത്തിക്കാട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ രാജ്യസഭാ എം പി യായ സുരേഷ് ഗോപി തൃശൂരിൽ സ്ഥാനാർത്ഥിയാകണമെന്ന് ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടിരുന്നു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications