• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും? കേന്ദ്രമന്ത്രിസഭ പുനസംഘടനയ്ക്ക് ഒരുങ്ങി മോദി, വൻ അഴിച്ചുപണി

  • By Desk

ദില്ലി; രണ്ടാം മോദി സർക്കാരിന്റെ ഒന്നാം വാർഷികമായിരുന്നു മെയ് 30 ന്. ഒരു വർഷം പൂർത്തിയാക്കിയ സർക്കാരിന്റെ ആദ്യ മന്ത്രിസഭ പുനസംഘടന ഉടൻ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച പിന്നാലെ വലിയ മാറ്റങ്ങൾ ഭരണ തലത്തിലും സർക്കാർ തലത്തിലും ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. കൊവിഡ് പ്രതിസന്ധി മറികടക്കുന്നതിന് അതിനിർണായകമായ പല തിരുമാനങ്ങളും കൈക്കൊള്ളേണ്ടതുണ്ട്. ഇതുകൂടി പരിഗണിച്ചാവും തിരുമാനങ്ങൾ.

 സാധാരണഗതിയിലേക്ക്

സാധാരണഗതിയിലേക്ക്

75 ദിവസത്തെ ലോക്ക് ഡൗണിന് ശേഷം രാജ്യം പതിയെ തുറന്നിരിക്കുകയാണ്. കണ്ടെയ്ൻമെന്റ് സോണിൽ ഒഴികെ ബാക്കി ഇടങ്ങളിൽ കൂടുതൽ ഇളവുകൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യവസായ ശാലകൾ പതുക്കെ പ്രവർത്തിച്ച് തുടങ്ങിയിട്ടുണ്ട്. കുറച്ച് ദിവസങ്ങൾക്കുള്ളിൽ രാജ്യം സാധാരണഗതിയിലേക്ക് മടങ്ങും.

 നിരവധി വെല്ലുവിളികൾ

നിരവധി വെല്ലുവിളികൾ

സർക്കാരിന് മുന്നിൽ നിരവധി വെല്ലുവിളികളാണ് ഉളളത്. തകർന്നിരിക്കുന്ന സാമ്പത്തിക മേഖലയെ കൈപിടിച്ച് ഉയർത്തേണ്ടതുണ്ട്. പുതിയ പരിഷ്കാരങ്ങളും പ്രഖ്യാപനങ്ങളും നടപ്പിൽ വരുത്തിയാൽ മാത്രമേ വെല്ലുവിളി അതിജീവിക്കാൻ സാധിക്കൂ. അതിനായി വൻ അഴിച്ചുപണികൾ തന്നെ കേന്ദ്ര മന്ത്രിസഭയിൽ ഉണ്ടായേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

 ധനമന്ത്രി മാറിയേക്കും

ധനമന്ത്രി മാറിയേക്കും

ധനമന്ത്രി നിർമ്മല സീതാരാമനെ തത്സ്ഥാനത്ത് നിന്ന് മാറ്റിയേക്കും. തുടക്കം മുതൽ തന്നെ ധനമന്ത്രിയെന്ന നിലയിലുള്ള നിർമ്മലയുടെ പ്രവർത്തനത്തിനെതിരെ പല കോണുകളിൽ നിന്നും വിമർശനം ഉയർന്നിരുന്നു. മുൻ ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ നിർദ്ദേശപ്രകാരമായിരുന്നു നിർമ്മല സീതാരാമനെ ധനമന്ത്രിയാക്കി നിയമിച്ചത്.

 സാമ്പത്തിക വിദഗ്ദൻ

സാമ്പത്തിക വിദഗ്ദൻ

എന്നാൽ സാമ്പത്തിക വിദഗ്ദരുടെ ഉൾപ്പെടെയുള്ളവരുടെ വിമർശനങ്ങൾക്ക് ധനമന്ത്രിയുടെ നിർമ്മലയുടെ നടപടികൾ വഴിവെച്ചു. കൊവിഡ് പ്രതിസന്ധി മുറുകിയതോടെ നോർത്ത് ബ്ലോക്കിൽ മികച്ച ഒരു സാമ്പത്തിക വിദഗ്ദനെ തന്നെ പുതിയതായി നിയമിച്ചേക്കും. ബ്രിക്ക്സ് ബാങ്ക് ചെയർമാൻ കെവി കാമത്തിന്‍റെ പേരാണ് ഉയർന്ന് കേൾക്കുന്നത്.

 പരിഗണിക്കുന്ന പേരുകൾ

പരിഗണിക്കുന്ന പേരുകൾ

സാമ്പത്തികകാര്യ വിദഗ്ദനായ നന്ദൻ നിലേകാനി, മോഹൻദാസ് പൈ എന്നിവരുടെ പേരും സജീല ചർച്ചയിൽ ഉണ്ട്. റെയിൽവേ, കൃഷി , മനവിഭവശേഷി വകുപ്പ് മന്ത്രി എന്നിവരും മാറിയേക്കും. നിലവിലെ മന്ത്രിമാരെ പാർട്ടിയുടെ വിവിധ ചുമതലകളിൽ നിയമിച്ചേക്കും.

 സിന്ധ്യയ്ക്ക് പദവി

സിന്ധ്യയ്ക്ക് പദവി

കോൺഗ്രസിൽ നിന്നും രാജിവെച്ച് ബിജെപിയിൽ എത്തിയ ജ്യോതിരാദിത്യ സിന്ധ്യയും മന്ത്രിസഭയിൽ ഇടംപിടിച്ചേക്കുമെന്നാണ് സൂചനകൾ. സംസ്ഥാന നേതൃത്വത്തിന്റെ എതിർപ്പ് അവഗണിച്ച് രാജ്യസഭ ലക്ഷ്യം വെച്ചാണ് സിന്ധ്യയെ കേന്ദ്ര നേതൃത്വം ഇടപെട്ട് ബിജെപിയിൽ എത്തിച്ചത്. കേന്ദ്ര മന്ത്രി സ്ഥാനവും രാജ്യസഭ സീറ്റുമായിരുന്നു സിന്ധ്യയ്ക്ക് ഓഫർ ചെയ്തത്.

 സുരേഷ് ഗോപിയോ?

സുരേഷ് ഗോപിയോ?

കേരളത്തിൽ നിന്ന് വി മുരളീധരന് പുറെ സുരേഷ് ഗോപി മന്ത്രിസഭയിൽ എത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. രാജ്യസഭാംഗമായ സുരേഷ് ഗോപിയെ മോദി സർക്കാരിൽ മന്ത്രിയാക്കിയേക്കുമെന്നുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സുരേഷ് ഗോപിക്ക് വേണ്ടി അമിത് ഷാ ഇടപെട്ടെന്നായിരുന്നു റിപ്പോർട്ടുകൾ.

 അമിത് ഷാ ഇടപെട്ടു

അമിത് ഷാ ഇടപെട്ടു

തൃശ്ശൂരിൽ ലോക്സഭ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി നടത്തിയ മികച്ച പ്രവർത്തനമാണെന്ന് നേരത്തേ ദേശീയ നേതൃത്വം വിലയിരുത്തിയിരുന്നു. അമിത് ഷാ ആയിരുന്നു സുരേഷ് ഗോപിയെ മത്സരിക്കാന്‍ അന്ന് നിര്‍ബന്ധിച്ചത്. കേരളത്തിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ മലയാളിയായ ഒരാൾ കൂടി കേന്ദ്രമന്ത്രിസഭയിൽ എത്തുമെന്ന സൂചന ശക്തമാണ്.

നിയമസഭ തിരഞ്ഞെടുപ്പ്

നിയമസഭ തിരഞ്ഞെടുപ്പ്

സുരേഷ് ഗോപിയേയോ അതോ മറ്റ് മുതിർന്ന ബിജെപി നേതാക്കളെയോ പരിഗണിക്കുമോയെന്നതാണ് ഉയരുന്ന ചർച്ച. അതേസമയം വരാനിരിക്കുന്ന പശ്ചിമബംഗാൾ, ബിഹാർ നിയമസഭ തിരഞ്ഞെടുപ്പുകൾ കൂടി ലക്ഷ്യം വെച്ചുള്ള നിയമങ്ങളും ഉണ്ടാകും. ബിഹാറിൽ ഇടഞ്ഞ് നിൽക്കുന്ന ജെഡിയുവിനെ അനുനയിപ്പിക്കാൻ ലക്ഷ്യം വെച്ച് കൂടുതൽ മന്ത്രിസ്ഥാനങ്ങൾ നൽകിയേക്കുമെന്ന തരത്തിലും റിപ്പോർട്ടുകൾ ഉണ്ട്.

കോൺഗ്രസിലേക്ക് വൻ ഒഴുക്ക്;ആംആദ്മി,അകാലി ദള്‍ നേതാക്കൾ കോൺഗ്രസിൽ ചേർന്നു,അമരീന്ദറിന്റെ പുതിയ നീക്കവും

ഉത്ര കൊലപാതകം; സൂരജിനെ പൂട്ടി നിർണായക മൊഴി!! ആദ്യം അറിയിച്ചു.. സഹോദരിയും അമ്മയും

English summary
Suresh Gopi may included in union cabinet says report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X