അങ്ങനെ അതും സംഭവിച്ചു... രാജ്യസഭയില്‍ സുരേഷ് ഗോപി റിപ്പോര്‍ട്ട് അവതരിപ്പിച്ചു!!! വീഡിയോ
ദില്ലി: രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട സിനിമ താരം സുരേഷ് ഗോപി ആദ്യമായി സഭയില്‍ ഒരു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സഭയില്‍ അദ്ദേഹത്തിന് നല്ല കൈയ്യടിയും കിട്ടി.
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സംബന്ധിച്ച പാര്‍ലമെന്ററി സ്ഥിരം സമിതിയുടെ റിപ്പോര്‍ട്ട് ആണ് സുരേഷ് ഗോപി അവതരിപ്പിച്ചത്. ബിജെപി നേതാവായ മേഘ് രാജ് ജെയിന്‍ ആയിരുന്നു റിപ്പോര്‍ട്ട് അവതരിപ്പിക്കേണ്ടിയിരുന്നു.

ചെയറില്‍ ഉണ്ടായിരുന്ന രാജ്യസഭാ ഉപാധ്യക്ഷനും മലയാളിയും ആയ പിജെ കുര്യന്‍ റിപ്പോര്‍ട്ട് അവതരണത്തിന് ക്ഷണിച്ചതും മേഘ് രാജ് ജെയിനിനെ ആയിരുന്നു. എന്നാല്‍ സുരേഷ് ഗോപി റിപ്പോര്‍ട്ട് അവതരിപ്പിയ്ക്കുമെന്ന് മേഘ് രാജ് അറിയിച്ചു.
മലയാളിയായ പിജെ കുര്യന്‍ സിനിമ താരമായ സുരേഷ് ഗോപിയെ അഭിനന്ദിക്കാന്‍ മറന്നില്ല. താങ്കളെ സിനിമയില്‍ കണ്ടിട്ടുണ്ട്. ആദ്യാമാണ് ഒരു റിപ്പോര്‍ട്ട് അവതരിപ്പിയ്ക്കുന്നത് കാണുന്നത് എന്നായിരുന്നു പിജെ കുര്യന്‍ പറഞ്ഞത്. സുരേഷ് ഗോപിയ്ക്ക് അദ്ദേഹം എല്ലാ ആശംകളും നേരുകയും ചെയ്തു.
കൈയ്യടികളോടെയാണ് അംഗങ്ങള്‍ ഉപാധ്യക്ഷന്‍റെ വാക്കുകള്‍ സ്വീകരിച്ച്. എല്ലാവരാേടും നന്ദിപറഞ്ഞ് സുരേഷ് ഗോപിയും അവസാനിപ്പിച്ചു.












Click it and Unblock the Notifications