• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഹൗ ഇസ് ദ ജോഷ്? പാകിസ്താനോട് സുരേഷ് ഗോപി.. മിന്നലാക്രമണത്തിൽ രോമാഞ്ചം കൊണ്ട് സോഷ്യൽ മീഡിയ!

ദില്ലി: ഇന്ത്യയുടെ 40 ധീരജവാന്മാരുടെ ജീവത്യാഗം പാഴായില്ല. നാല്‍പ്പതിന് പകരം 400 പാക് ഭീകരരുടെ ജീവനെടുത്താണ് ഇന്ത്യ പുല്‍വാമയ്ക്ക് മറുപടി നല്‍കിയിരിക്കുന്നത്. പാകിസ്താന്റെ നെഞ്ചിന്‍കൂട് തകര്‍ത്ത മറുപടി.

രണ്ടാം സര്‍ജിക്കല്‍ സ്‌ട്രൈക്കിന് പിന്നാലെ രാജ്യം മുഴുവന്‍ ഇന്ത്യന്‍ വ്യോമസേനയെ അഭിനന്ദനം കൊണ്ട് പൊതിയുകയാണ്. ഇന്ത്യയുടെ തിരിച്ചടിയില്‍ സന്തോഷവും അഭിമാനവും പ്രകടിപ്പിച്ച് സുരേഷ് ഗോപി എംപിയും രംഗത്ത് എത്തിയിട്ടുണ്ട്.

 രോമാഞ്ചം കൊണ്ട് രാജ്യം

രോമാഞ്ചം കൊണ്ട് രാജ്യം

പുല്‍വാമയ്ക്ക് ഇന്ത്യ കനത്ത തിരിച്ചടി നല്‍കിയതില്‍ രാജ്യം മുഴുവന്‍ സന്തോഷത്തിലാണ്. സോഷ്യല്‍ മീഡിയ നിറയെ ആ സന്തോഷവും അഭിമാനവും ജനം പങ്കുവെയ്ക്കുന്നു. നടനും എംപിയുമായ സുരേഷ് ഗോപിയും ഫേസ്ബുക്കില്‍ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്.

ഹൗ ഇസ് ദ ജോഷ്

ഹൗ ഇസ് ദ ജോഷ്

പുല്‍വാമ ഭീകരാക്രമണം നടന്ന് പന്ത്രണ്ടാം നാള്‍, പന്ത്രണ്ട് മിറാഷ് 2000 ജെറ്റ് വിമാനങ്ങള്‍.. ധീരരായ ജവാന്മാരുടെ ജീവത്യാഗത്തിന് ഇന്ത്യ പകരം വീട്ടിയിരിക്കുന്നു. പാകിസ്താന്റെ നാല് ഭീകരക്യാംപുകള്‍ തകര്‍ത്ത് 200-300 ഭീകരരെ കൊലപ്പെടുത്തിയിരിക്കുന്നു. ഹൗ ഇസ് ദ ജോഷ് എന്നാണ് സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

വളരെ സന്തോഷം

വളരെ സന്തോഷം

ഉറി മിന്നാലാക്രമണത്തിന് പകരമായി ഇന്ത്യ നടത്തിയ ആദ്യ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ കുറിച്ച് പുറത്തിറങ്ങിയ ഹിന്ദി ചിത്രം ഉറിയിലെ ഹിറ്റ് ഡയലോഗ് ആണ് ഹൗ ഈസ് ദ ജോഷ് എന്നത്. ഇന്ത്യയുടെ തിരിച്ചടിയില്‍ താന്‍ വളരെ സന്തോഷവാനാണ് എന്നും സുരേഷ് ഗോപി കമന്‌റില്‍ കുറിച്ചിരിക്കുന്നു.

പൂ ചോദിച്ചപ്പോൾ പൂന്തോട്ടം തന്നു

പൂ ചോദിച്ചപ്പോൾ പൂന്തോട്ടം തന്നു

സുരേഷ് ഗോപിയുടെ പോസ്റ്റിന് ലഭിച്ചിരിക്കുന്ന രസകരമായ ചില പ്രതികരണങ്ങൾ വായിക്കാം:

* ഉത്രാളിക്കാവിൽ പഴയ രീതിയിൽ ഉള്ള വെടിക്കെട്ട് ഇല്ലാത്തോണ്ട് വിഷമിച്ചു ഇരിക്കുകയായിരുന്നു...അപ്പോഴാണ് അതിർത്തിയിൽ നടന്ന ഈ വെടിക്കെട്ടിനെ കുറിച് കേൾക്കുന്നത് ...ഇപ്പോൾ സന്തോഷമായി

* ഒരു പൂ മാത്രം ചോദിച്ചു, ഒരു പൂന്തോട്ടം നീ തന്നു, ഗാനം ആവശ്യപ്പെട്ടിരിക്കുന്നത് പാകിസ്ഥാനിൽ നിന്നും ഇമ്രാൻ ഖാൻ എന്ന യുവാവ്

നട്ടെല്ലുളള പ്രധാനമന്ത്രി

നട്ടെല്ലുളള പ്രധാനമന്ത്രി

* സംതൃപ്തി തോന്നും സാർ അതിന് കേന്ദ്രത്തിൽ പ്രധാനമന്ത്രി സ്ഥാനത്ത് ഇരിക്കുന്നത് നട്ടെല്ലുള്ള ഒരു വ്യക്തിയാണ് മുംബൈ ഭീകരാക്രമണ സമയത്ത് ഇതുപോലെ നട്ടെല്ലുള്ള ഒരു വ്യക്തി പ്രധാനമന്ത്രി സ്ഥാനത്ത് ഉണ്ടായിരുന്നെങ്കിൽ പാകിസ്ഥാൻ വിവരം അറിഞ്ഞേനെ ഭാരത് മാതാ കീ ജയ്.

* ഇത്രയും ദിവസം നമ്മുടെ പ്രധാനമന്ത്രി cool ആയിട്ടു നടന്നപ്പോ വിചാരിച്ചു ഒരു തിരിച്ചടി ഉണ്ടാവില്ലെന്ന്. എന്തായാലും പൊളിച്ച്

ഇത് ഇന്ത്യൻ ആർമി

ഇത് ഇന്ത്യൻ ആർമി

* ആത്മാഭിമനമുള്ള ഓരോ ഇന്ത്യക്കാരനും തല ഉയർത്തി പിടിക്കാനുള്ള സമയം !അതിന് സഹചര്യം ഉണ്ടാക്കിയ ഇന്ത്യൻ ആർമിക്കും കേന്ദ്ര സർക്കാരിനും അഭിനന്ദനങ്ങൾ.

* മറന്നും പൊറുത്തുമൊക്കെ ജീവിക്കാൻ പഠിച്ചവർ അല്ലിത്. കിട്ടിയതിനു ഇരട്ടിയായി തരുന്ന ഇന്ത്യൻ ആർമി ആണിത്. നീയൊക്കെ ചിന്തിച്ചു തുടങ്ങുമ്പോഴേക്കും തീർന്നിരിക്കും.

ഇനിയും ആക്രമിക്കണം

ഇനിയും ആക്രമിക്കണം

* ഹലോ... ഇമ്രാൻ ഖാൻ അല്ലേ? അതെ! ഹാപ്പി ദീപാവലി ബ്രോ!

* ഞാൻ സാറ്റിസ് ഫൈഡ് അല്ല .. ഇനിയും അക്രമിക്കണം .... അവന്മാരുടെ വേര് അറക്കുന്ന വരെ

* പാകിസ്ഥാന്റ നെഞ്ചത്താണ് ഇന്ത്യൻ അയർഫോഴ്‌സ്‌ വെടി പൊട്ടിച്ചത്. അതും നിയന്ത്രണ രേഖ കഴിഞ്ഞു ഉള്ളിൽ കയറി 300 എണ്ണത്തിനെ പരലോകത്ത് എത്തിച്ചു

ട്രോളിയെങ്കിലും മോദി മുത്താണ്

ട്രോളിയെങ്കിലും മോദി മുത്താണ്

* ഭീകരരെ ഇല്ലാതാക്കി നൽകിയതിന് ഇമ്രാൻ ഖാൻ ഇന്ത്യൻ സേനയോട് നന്ദി പറയുക.

* സുരേഷ് ഗോപി സർ കാര്യം ഞങ്ങള് കമ്മ്യൂണിസ്റുകാരും കോണ്ഗ്രെസ്സുകരും ബിജെപിക്കാരും ഒക്കെ ആണേലും ഈ ഒരു തിരിച്ചടി ഉണ്ടല്ലോ.. ഇവന്മാരുടെ മുഖത്ത് ഒരെണ്ണം കൊടുക്കാൻ കൊതിച്ചപ്പോൾ നമ്മുടെ സഹോദരങ്ങൾ കൊടുത്ത തിരിച്ചടി സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യ... മോദിജി നമ്മള് കുറെ ട്രോളിയിട്ടുണ്ട്.. പക്ഷെ മുത്തേ നിങ്ങള് മാസ്സ് ആണ്.

ഇന്ത്യൻ പുലി കുട്ടികൾ

ഇന്ത്യൻ പുലി കുട്ടികൾ

* സർജിക്കൽ സ്ട്രൈക്ക് 1 നടത്തിയത് ഇന്ത്യൻ കരസേന ആണെങ്കിൽ.. സർജിക്കൽ സ്ട്രൈക്ക് 2 നടത്തിയത് ഇന്ത്യൻ വ്യോമസേന ആണ് എന്ന് ചെന്ന് പറഞ്ഞേക്!! ഇന്ത്യൻ സൈന്യത്തെ ഹൃദയത്തോട് ചേർത്ത് വെയ്ക്കുന്നു..വന്ദേമാതരം

* 200_ 300 ജിഹാദികളെ ഇന്ത്യൻ പുലി കുട്ടികൾ സ്വർഗ്ഗത്തിലേക്ക് ഹൂറി മാരുടെ അടുത്തേക്ക് വിട്ടു...

ഫേസ്ബുക്ക് പോസ്റ്റ്

സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്

English summary
How's the Josh, asking Suresh Gopi MP, referring to Surgical Strike 2
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X