കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലെ ആദ്യത്തെ അതിവേഗ ട്രെയിന്‍ ഓടി തുടങ്ങി; വാതിലില്‍ സ്വീകരിക്കാന്‍ ട്രെയിന്‍ ഹോസ്റ്റസുമാര്‍

  • By Neethu
Google Oneindia Malayalam News

ദില്ലി: ഇന്ത്യയിലെ ആദ്യത്തെ അതിവേഗ ട്രെയിനായ ഗതിമാന്‍ എക്‌സപ്രസ്സ് ഓടി തുടങ്ങി. യൂണിയന്‍ മിനിസ്റ്റര്‍ സുരേഷ് പ്രഭു ചെവ്വാഴ്ച ആദ്യ ഓട്ടം ഫഌഗ് ഓഫ് ചെയ്തു.

ദില്ലി നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ആഗ്ര വരെയാണ് ഗതിമാന്‍ എക്‌സ്പ്രസ്സിന്റെ റൂട്ട്. മണിക്കൂറില്‍ 160 കിലോമീറ്റര്‍ സ്പീഡിലാകും യാത്ര. ആഴ്ചയില്‍ ആറ് ദിവസം സര്‍വ്വീസ് നടത്തും. വെള്ളിയാഴ്ച സര്‍വ്വീസ് ഇല്ല. നിസാമുദ്ദീന്‍ സ്റ്റേഷനില്‍ നിന്നും രാവിലെ എട്ടിന് ആരംഭിച്ച് ആഗ്രയില്‍ 9.50 ന് എത്തിചേരും. ആഗ്രയില്‍ നിന്നും വൈകീട്ട് 5.50 ന് പുറപ്പെട്ട് 7.30 ന് എത്തിചേരും.

gatimanexpress

ഇന്ത്യയിലെ ആദ്യത്തെ അതിവേഗ ട്രെയിന്‍ മാത്രമല്ല വിമാനത്തെ വെല്ലുന്ന സൗകര്യങ്ങളാണ് ട്രെയിനില്‍ ഒരുക്കിയിരിക്കുന്നത്. കുഷ്യന്‍ ചെയര്‍, സംഗീതം, വൈ ഫൈ നെറ്റ് വര്‍ക്ക്, എല്ലാത്തിനും ഉപരിയായി വാതിലില്‍ സ്വീകരിക്കാന്‍ ട്രെയിന്‍ ഹോസ്റ്റസുമാരും എത്തും. വിമാനത്തില്‍ മാത്രം കണ്ടുവരുന്ന സൗകര്യം ഗതിമാന്‍ എക്‌സ്പ്രസ്സില്‍ യാഥാര്‍ത്ഥ്യമായി.

ഹൈപവര്‍ എമര്‍ജന്‍സി ബ്രേക്കിങ് സംവിധാനം, സ്വയം നിയന്ത്രിത ഫയര്‍ അലാമുകള്‍ എന്നിവ ട്രെയിന്റെ പ്രത്യേകതകളാണ്. ദില്ലിയില്‍ നിന്നും ആഗ്ര വരെ സ്റ്റോപ്പുകള്‍ ഇല്ല. രണ്ട് എക്‌സിക്യൂട്ടീവ് എസി ചെയര്‍ കാറും, എട്ട് എസി ചെയര്‍ കാര്‍ കോച്ചുകളും ഉണ്ട്. എസി കോച്ചിന് 750 രൂപയും, എക്‌സിക്യൂട്ടീവ് കോച്ചിന് 1500 രൂപയുമാണ് നിരക്ക്.

നോര്‍ത്ത് ഇന്ത്യന്‍, സൗത്ത് ഇന്ത്യന്‍, ഹെല്‍ത്തി ഫുഡ് എന്നിങ്ങനെ വിവിധ തരം രുചികളിലാണ് ഭക്ഷണം ക്രമീകരിച്ചിരിക്കുന്നനത്. ഒന്‍പത് റൂട്ടുകളില്‍ കൂടി ഗതിമാന്‍ എക്‌സപ്രസ് സര്‍വീസ് ആരംഭിക്കാന്‍ റെയില്‍വേ ആലോചിക്കുന്നുണ്ട്.

English summary
Union Minister for Railways Suresh Prabhu on Tuesday flagged off India's fastest train, the Gatimaan Express, from Nizamuddin Railway station here.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X