സുരേഷ് റെയ്‌നയും കാശ്മീരിലെ വനിതയും; വീഡിയോ വൈറലാകുന്നു
ഇന്ത്യന്‍ ക്രിക്കറ്റര്‍ സുരേഷ് റെയ്‌നയാണ് വീഡിയോ ഷെയര്‍ ചെയ്തത്.
ശ്രീനഗര്‍: കാശ്മീരിലെ പല ഭാഗത്തും അക്രമികള്‍ സംഘര്‍ഷമുണ്ടാക്കുമ്പോള്‍ തെരുവില്‍ തനിച്ച് ഭാരത് മാതാ കീ ജയ് വിളിക്കുന്ന സ്ത്രീയുടെ വീഡിയോ വൈറലാകുന്നു. ഇന്ത്യന്‍ ക്രിക്കറ്റര്‍ സുരേഷ് റെയ്‌നയാണ് വീഡിയോ ഷെയര്‍ ചെയ്തത്. കാശ്മീരി പണ്ഡിറ്റ് വിഭാഗത്തില്‍ പെടുന്ന സ്ത്രീയുടെ ധൈര്യത്തെ അഭിനന്ദിക്കുന്തനായി റെയ്‌ന പറഞ്ഞു.
സ്വാതന്ത്ര്യദിനാഘോഷത്തില്‍ സംഘര്‍ഷമുണ്ടായേക്കുമെന്ന സൂചനയെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ പലഭാഗത്തും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനിടയിലാണ് തെരുവില്‍ സ്ത്രീ ഒറ്റയ്ക്ക് ഭാരത് മാതാ കീ ജയ് വിളിച്ചത്. അസാമാന്യ ധൈര്യം കാട്ടിയ സ്ത്രീയെ സല്യൂട്ട് ചെയ്യുന്നതായും വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത റെയ്‌ന പറഞ്ഞു.

മുദ്രാവാക്യം വിളിച്ച യുവതിക്കു ചുറ്റും പോലീസ് കാവല്‍ നില്‍ക്കുന്നുണ്ടായിരുന്നു. ആക്രമണമുണ്ടായേക്കുമെന്ന് ഭയന്ന് എല്ലായിടത്തും ശക്തമായ സായുധ സേന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കല്ലേറും ആക്രമണങ്ങളും കാശ്മീരില്‍ അടുത്തിടെ പതിവായിരുന്നു. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്കിടെ തീവ്രവാദികള്‍ ആക്രമണം നടത്തുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു.












Click it and Unblock the Notifications