സര്‍ഫ് എക്സലിന്റെ പരസ്യത്തിലെ പറ്റിയ്ക്കല്‍... 27 ലക്ഷം പിഴ!!!
ദില്ലി: പരസ്യങ്ങളില്‍ പറയുന്ന കാര്യങ്ങള്‍ മുഴുവന്‍ ശരിയല്ലെന്ന് ഒട്ടുമിക്ക എല്ലാവര്ക്കും അറിയാം. എന്നാലും നമ്മള് പരസ്യം കണ്ട് സാധനം വാങ്ങും. ഗുണം അത്ര മെച്ചമൊന്നും അല്ലെങ്കിലും പരാതിയൊന്നും കൊടുക്കാന്‍ പോകാറില്ല..
എന്നാല്‍ പരസ്യത്തില്‍ പറയുന്ന സമ്മാനം കിട്ടിയില്ലെങ്കില്‍ ആരും അങ്ങനെ സമ്മതിച്ചുകൊടുക്കില്ല. ഇമ്മാനുവല്‍ സിനിമയിലേത് പോലെ തൂക്കിയെടുത്ത് ഇടിയ്ക്കുന്നവരുണ്ടാകും, കേസ് കൊടുത്ത് പൊല്ലാപ്പുണ്ടാക്കുന്നവരും ഉണ്ടാകും.

എന്തായാലും ഇത്തരം ഒരു പണിയാണ് ഇപ്പോള്‍ ഹിന്ദുസ്ഥാന്‍ യൂണിലിവറിന് കിട്ടിയത്. പരസ്യത്തില്‍ പറഞ്ഞതുപോലുളള സമ്മാനം കൊടുത്തില്ല. ഉഭോക്താക്കള്‍ ഉപഭോക്തൃകോടതിയെ സമീപിച്ചു. 27 ലക്ഷം രൂപയാണ് പിഴയായി അടക്കാന്‍ ഉത്തരവിട്ടിരിയ്ക്കുന്നത്.
സര്‍ഫ് എക്സല്‍ പാക്കറ്റിനുള്ളില്‍ നിന്ന് പത്തില്‍ പത്ത് (10/10) എന്ന് രേഖപ്പെടുത്തിയ തുണിക്കഷ്ണം കിട്ടിയാല്‍ കുട്ടിയ്ക്ക് അഞ്ച് ലക്ഷം രൂപ സ്കോളര്‍ഷിപ്പ് നല്‍കും എന്നായിരുന്നു പരസ്യം. ദില്ലിക്കാരനായ പ്രമോദ് ഗുപ്തയ്ക്ക് ഇത് കിട്ടുകയും അദ്ദേഹം സമ്മാനം വാങ്ങാന്‍ സര്‍ഫ് എക്സല്‍ അധികൃതരെ സമീപിയ്ക്കുകയും ചെയ്തു. എന്നാല്‍ സമ്മാന പദ്ധതി ഉപേക്ഷിച്ചു എന്ന മറുപടിയാണ് അദ്ദേഹത്തിന് കിട്ടിയത്.
തുടര്‍ന്നാണ് ഗുപ്ത ദില്ലികണ്സ്യൂമര് കമ്മീഷനെ സമീപിച്ചത്. എന്നാല്‍ കോടതിയ്ക്ക് മുന്നില്‍ കമ്പനി പറഞ്ഞ വാദം മറ്റൊന്നായിരുന്നു. തുണക്കഷ്ണത്തിനോടൊപ്പം ഒരു പ്രത്യേക കോഡ് കൂടി വേണം എന്നതായിരുന്നു അത്. എന്നാല്‍ ഇക്കാര്യം പരസ്യത്തില്‍ എവിടേയും പരാമര്‍ശിയ്ക്കുകയും ചെയ്തിരുന്നില്ല.
എന്തായാലും 27 ലക്ഷം രൂപയാണ് ഹിന്ദുസ്ഥാന്‍ യൂണിലിവറിനോട് പിഴയായി അടയ്ക്കാന്‍ ഉത്തരവിട്ടിട്ടുള്ളത്. പരാതിക്കാരന് പരസ്യത്തില്‍ പറഞ്ഞ സ്കോളര്‍ഷിപ്പ് നല്‍കാനും ഉത്തരവിട്ടിട്ടുണ്ട്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications