കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ഫ് എക്‌സലിന്റെ പരസ്യത്തിലെ പറ്റിയ്ക്കല്‍... 27 ലക്ഷം പിഴ!!!

Google Oneindia Malayalam News

ദില്ലി: പരസ്യങ്ങളില്‍ പറയുന്ന കാര്യങ്ങള്‍ മുഴുവന്‍ ശരിയല്ലെന്ന് ഒട്ടുമിക്ക എല്ലാവര്‍ക്കും അറിയാം. എന്നാലും നമ്മള്‍ പരസ്യം കണ്ട് സാധനം വാങ്ങും. ഗുണം അത്ര മെച്ചമൊന്നും അല്ലെങ്കിലും പരാതിയൊന്നും കൊടുക്കാന്‍ പോകാറില്ല..

എന്നാല്‍ പരസ്യത്തില്‍ പറയുന്ന സമ്മാനം കിട്ടിയില്ലെങ്കില്‍ ആരും അങ്ങനെ സമ്മതിച്ചുകൊടുക്കില്ല. ഇമ്മാനുവല്‍ സിനിമയിലേത് പോലെ തൂക്കിയെടുത്ത് ഇടിയ്ക്കുന്നവരുണ്ടാകും, കേസ് കൊടുത്ത് പൊല്ലാപ്പുണ്ടാക്കുന്നവരും ഉണ്ടാകും.

Consumer Rights

എന്തായാലും ഇത്തരം ഒരു പണിയാണ് ഇപ്പോള്‍ ഹിന്ദുസ്ഥാന്‍ യൂണിലിവറിന് കിട്ടിയത്. പരസ്യത്തില്‍ പറഞ്ഞതുപോലുളള സമ്മാനം കൊടുത്തില്ല. ഉഭോക്താക്കള്‍ ഉപഭോക്തൃകോടതിയെ സമീപിച്ചു. 27 ലക്ഷം രൂപയാണ് പിഴയായി അടക്കാന്‍ ഉത്തരവിട്ടിരിയ്ക്കുന്നത്.

സര്‍ഫ് എക്‌സല്‍ പാക്കറ്റിനുള്ളില്‍ നിന്ന് പത്തില്‍ പത്ത് (10/10) എന്ന് രേഖപ്പെടുത്തിയ തുണിക്കഷ്ണം കിട്ടിയാല്‍ കുട്ടിയ്ക്ക് അഞ്ച് ലക്ഷം രൂപ സ്‌കോളര്‍ഷിപ്പ് നല്‍കും എന്നായിരുന്നു പരസ്യം. ദില്ലിക്കാരനായ പ്രമോദ് ഗുപ്തയ്ക്ക് ഇത് കിട്ടുകയും അദ്ദേഹം സമ്മാനം വാങ്ങാന്‍ സര്‍ഫ് എക്‌സല്‍ അധികൃതരെ സമീപിയ്ക്കുകയും ചെയ്തു. എന്നാല്‍ സമ്മാന പദ്ധതി ഉപേക്ഷിച്ചു എന്ന മറുപടിയാണ് അദ്ദേഹത്തിന് കിട്ടിയത്.

തുടര്‍ന്നാണ് ഗുപ്ത ദില്ലികണ്‍സ്യൂമര്‍ കമ്മീഷനെ സമീപിച്ചത്. എന്നാല്‍ കോടതിയ്ക്ക് മുന്നില്‍ കമ്പനി പറഞ്ഞ വാദം മറ്റൊന്നായിരുന്നു. തുണക്കഷ്ണത്തിനോടൊപ്പം ഒരു പ്രത്യേക കോഡ് കൂടി വേണം എന്നതായിരുന്നു അത്. എന്നാല്‍ ഇക്കാര്യം പരസ്യത്തില്‍ എവിടേയും പരാമര്‍ശിയ്ക്കുകയും ചെയ്തിരുന്നില്ല.

എന്തായാലും 27 ലക്ഷം രൂപയാണ് ഹിന്ദുസ്ഥാന്‍ യൂണിലിവറിനോട് പിഴയായി അടയ്ക്കാന്‍ ഉത്തരവിട്ടിട്ടുള്ളത്. പരാതിക്കാരന് പരസ്യത്തില്‍ പറഞ്ഞ സ്‌കോളര്‍ഷിപ്പ് നല്‍കാനും ഉത്തരവിട്ടിട്ടുണ്ട്.

English summary
Delhi State Consumer Commission has imposed a penalty of Rs 27 lakh on Hindustan Unilever Ltd for "playing a fraud" on its customers by floating a "misleading and fraudulent advertisement" on its product 'Surf Excel'.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X