Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യ പിണങ്ങിപ്പോയി, യുവാവ് ലിംഗം ഛേദിച്ചു

ഇന്‍ഡോര്‍: ഭാര്യ പിണങ്ങിപ്പോയ സങ്കടത്താല്‍ 35 കാരന്‍ സ്വന്തം ലിംഗം ഛേദിച്ചു. ഛേദിച്ചു കളഞ്ഞ ലിംഗം നാലര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ തുന്നിച്ചേര്‍ത്തു. ഇന്‍ഡോറില്‍ 35 കാരനായ സന്തോഷാണ് ഭാര്യ പിണങ്ങി സ്വന്തം വീട്ടില് പോയതിനെത്തുടര്‍ന്ന് സ്വന്തം ലിംഗം മുറിച്ചുകളഞ്ഞത്.

ഇന്‍ഡോറിലെ മൈ ഹോസ്പിറ്റലില്‍ നാലര മണിക്കൂര്‍ നീണ്ട സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെയാണ് മുറിച്ചുകളഞ്ഞ ലിംഗം ഡോക്ടര്‍മാര്‍ തുന്നിപ്പിടിപ്പിച്ചത്. സന്തോഷിന് പഴയതുപോലെ മൂത്രവിസര്‍ജ്ജനം നടത്താന്‍ സാധിക്കുമെന്നും എന്നാല്‍ ഉദ്ധാരണത്തിന്റെ കാര്യം ഇപ്പോള്‍ ഉറപ്പുപറയാന്‍ പറ്റില്ല എന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

madhyapradesh

മധ്യപ്രദേശിലെ ഏതെങ്കിലും ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ഇത്രയും സങ്കീര്‍ണമായ ഇതുപോലൊരു ശസ്ത്രക്രിയ ആദ്യമായിട്ടാണ് നടക്കുന്നതെന്ന് മൈ ഹോസ്റ്റിറ്റല്‍ വക്താവ് ഡോക്ടര്‍ സുന്ദരേശന്‍ ഓറിയ പറഞ്ഞു. യുവാവിനെക്കുറിച്ചോ ഏത് സാഹചര്യത്തിലാണ് ഇയാള്‍ ഇത്തരമൊരു കൃത്യത്തിന് മുതിര്‍ന്നത് എന്നതോ തങ്ങള്‍ക്ക് അറിയില്ലെന്ന് ശസ്ത്രിക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍ വര്‍മ പറഞ്ഞു.

കുടുംബവഴക്കിനൊടുവില്‍ ഭാര്യ പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയതിന്റെ നിരാശയിലാണ് 35 കാരനായ സന്തോഷ് സ്വന്തം ലിംഗം ഛേദിച്ചത്. ഇന്‍ഡോര്‍ ഹര്‍സോലയിലെ സന്തോഷിന്റെ വീട്ടില്‍ വെച്ച് ബുധനാഴ്ചയായിരുന്നു സംഭവം. ലിംഗം മുറിച്ചയുടന്‍ സന്തോഷിനെ അടുത്തുള്ള സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് ഇയാളെ മൈ ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+