കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2016ലെ മിന്നലാക്രമണം നയിച്ച ജനറൽ ഡിഎസ് ഹൂഡ ഇനി കോൺഗ്രസിനൊപ്പം; സുരക്ഷാ സമിതിയെ നയിക്കും

Google Oneindia Malayalam News

ദില്ലി: 2016ൽ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് നേതൃത്വം നൽകിയ ലഫ്റ്റ്നന്റ് ജനറൽ ദീപേന്ദ്ര സിംഗ് ഹൂഡ ഇനി കോൺഗ്രസ് പാർട്ടിയുടെ ഭാഗമാമാകും. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട വെല്ലുവിളികൾ തിരിച്ചറിയാനും പരിഹാരം കണ്ടെത്തുന്നതിനുമായി കോൺഗ്രസ് രൂപികരിച്ച ദേശീയ സുരക്ഷാ സമിതിയെ ദീപേന്ദ്ര സിംഗ് ഹൂഡയായിരിക്കും ഇനി നയിക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

സുരക്ഷാ കാര്യങ്ങൾ കൈകാര്യ ചെയ്യുന്നതിൽ വിദഗ്ദരായവർ സമിതിയിൽ ടാസ്ക് ഫോഴ്സിൽ അംഗമാകും. രാജ്യ സുരക്ഷയിൽ നേരിടുന്ന വെല്ലുവിളികളേക്കുറിച്ചുംസ്വീകരിക്കേണ്ട മാർഗരേഖയേക്കുറിച്ചും വിശദമായ റിപ്പോർട്ട് ടാസ്ക് ഫോഴ്സ് സമർപ്പിക്കും.

hooda

അടുത്ത അഞ്ച് വർ‌ഷത്തേയ്ക്ക് സ്വീകരിക്കേണ്ട നടപടികളേക്കുറിച്ച് സമിതി റിപ്പോർട്ട് നൽകുമെന്ന് ലഫ്റ്റ്നന്റ് ജനറൽ ദീപേന്ദ്ര സിംഗ് ഹൂഡ പറഞ്ഞു.
പുൽവാമ ആക്രമണം ഉണ്ടാകുന്നതിന് മുമ്പ് തന്നെ സുരക്ഷാ സമിതി രൂപികരിക്കാനുള്ള തീരുമാനം എടുത്തിരുന്നതായി അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യൻ സൈന്യത്തിലെ മുൻ കമാൻഡിംഗ് ഇൻ ചീഫ് ജനറലായിരുന്ന ഡി എസ് ഹൂഡ നോർത്തേൺ ആർമിയുടെ കമാൻഡർ ആയിരിക്കെയാണ് മിന്നലാക്രമണം നടത്തുന്നത്. 16 ജവാന്മാർ വീരമൃത്യു വരിച്ച ഉറി ആക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ മിന്നലാക്രമണം നടത്തുന്നത്.

English summary
surgical strike hero ds hooda will lead congress task force on national security
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X