ഷഹീന്‍ബാഗില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തും... മുസ്ലീങ്ങള്‍ക്ക് മുന്നറിയിപ്പുമായി ബിജെപി നേതാവ്!!
ദില്ലി: ഷഹീന്‍ബാഗില്‍ സിഎഎയ്‌ക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ ഭീഷണി മുഴക്കി ദില്ലിയിലെ ബിജെപി സ്ഥാനാര്‍ത്ഥി. ഫെബ്രുവരി 11ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നാല്‍ അന്ന് ഷഗഹീന്‍ബാഗില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടക്കുമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി തജീന്ദര്‍ പാല്‍ സിംഗ് ബഗ്ഗ പറഞ്ഞു. ഷഹീന്‍ബാഗില്‍ മുസ്ലീം സ്ത്രീകളാണ് മുന്‍നിരയില്‍ നിന്ന് പ്രതിഷേധത്തെ നയിക്കുന്നത്. ബിജെപി ഈ വിഷയം തിരഞ്ഞെടുപ്പില്‍ ശക്തമായി ഉന്നയിക്കുന്നുണ്ട്. ഇന്റേണല്‍ സര്‍വേയില്‍ നേട്ടമുണ്ടാകുമെന്ന പ്രവചനത്തെ തുടര്‍ന്നാണിത്.

രാജ്യദ്രോഹികളുടെ വലിയൊരു കൂട്ടമാണ് ഷഹീന്‍ബാഗില്‍ ഉള്ളതെന്ന് ബഗ്ഗ ആരോപിച്ചു. ഇയാള്‍ ഹരിനഗറിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ്. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഈ രാജ്യദ്രോഹ കൂട്ടങ്ങള്‍ക്കെതിരെ ഞങ്ങള്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തും. ഷഹീന്‍ബാഗിലെ സമരക്കാര്‍ ഇന്ത്യന്‍ സൈന്യത്തെ പാകിസ്താന്‍ സൈന്യവുമായി ഉപമിക്കുകയാണെന്നും ബഗ കുറ്റപ്പെടുത്തി. അതിന്റെ വീഡിയോ ദൃശ്യങ്ങളും ഇയാള്‍ പുറത്തുവിട്ടിട്ടുണ്ട്.
ഷഹീന്‍ബാഗ് സമരം ബിജെപിയുടെ പ്രധാന പ്രചാരണായുധമായി മാറുന്നുവെന്നാണ് വ്യക്തമാകുന്നത്. ഷഹീന്‍ബാഗിലെ സമരക്കാര്‍ സ്ത്രീകളെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്യുമെന്ന് കഴിഞ്ഞ ദിവസം ഒരു ബിജെപി നേതാവ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ അനുരാഗ് ഠാക്കൂറിനും പര്‍വേഷ് വര്‍മയ്ക്കും കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ഇവരെ സ്റ്റാര്‍ ക്യാമ്പയിനര്‍മാരില്‍ നിന്ന് മാറ്റാന്‍ ബിജെപിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Recommended Video
അതേസമയം വെറുപ്പ് പരത്തി കൊണ്ട് ദില്ലിയില്‍ വിജയിച്ചാലും ബിജെപി ആ വിജയത്തെ അംഗീകരിക്കില്ലെന്ന് കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. മുസ്ലീങ്ങള്‍ മോദി സര്‍ക്കാരിന്റെ ആത്മാര്‍ത്ഥതയെ സംശയിക്കാന്‍ പാടില്ല. മുസ്ലീങ്ങള്‍ ബിജെപിക്ക് വോട്ടു ചെയ്താലും ഇല്ലെങ്കിലും പ്രശ്‌നമില്ല. എന്നാല്‍ ആത്മാര്‍ത്ഥതയെ സംശയിക്കരുത്. എല്ലാ മുസ്ലീങ്ങളും ഇവിടെയുള്ള പൗരന്‍മാരാണ്. ആരും നിങ്ങളുടെ പൗരത്വത്തെ ചോദ്യം ചെയ്യില്ല. പ്രതിപക്ഷം വെറുപ്പിന്റെ രാഷ്ട്രീയം കളിക്കുകയാണെന്നും രാജ്‌നാഥ് സിംഗ് ആരോപിച്ചു.












Click it and Unblock the Notifications