മൂന്ന് കാലുള്ള പെണ്‍കുട്ടിയോ!! ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തു എന്ന് റിപ്പോര്‍ട്ട്
ദില്ലി: മൂന്ന് കാലുകളുമായി ജനിച്ച കുട്ടിയുടെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചു. രണ്ട് വര്‍ഷം മുന്‍പാണ് മൂന്ന് കാലുകളുമായി വര്‍ഷസേന എന്ന പെണ്‍കുട്ടി ജനിച്ചത്.
ജനിച്ചയുടന്‍ കുട്ടിയുടെ മൂന്നാമത്തെ കാല്‍ നീക്കം ചെയ്യുന്നതിന് കഴിഞ്ഞിരുന്നില്ല. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വിദഗ്ദ്ധരുടെ സഹായത്തോടെ ശസ്ത്രക്രിയ നടത്താന്‍ കഴിഞ്ഞത്. ലോകത്തില്‍ തന്നെ വളരെ അപൂര്‍വ്വമായാണ് പോളിമീലിയ എന്ന ഈ അവസ്ഥ വരുന്നത്. ഏതാണ്ട് 50 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇത്തരത്തില്‍ സംഭവിച്ചിരിക്കുന്നതെന്ന് ഡോക്ടര്‍മ്മാര്‍ പറഞ്ഞു.

പോളിമീലിയ
രണ്ടില്‍ കൂടുതല്‍ കാലുകളോ കൈകളോ ജനനത്തില്‍ ഉണ്ടാകുന്നതാണ് പോളിമീലിയ എന്ന് പറയുന്നത്. വളരെ അപൂര്‍വ്വമായി മാത്രം കണ്ടുവരുന്ന അവസ്ഥയാണിത്. 50 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇത്തരത്തില്‍ ഒരു കുട്ടി ജനിച്ചത്.

ശസ്ത്രക്രിയ
ബുദ്ധിമുട്ടുള്ള ശസ്ത്രക്രിയ അല്ലെങ്കില്‍ പോലും വിദഗ്ദ്ധ ഡോക്ടര്‍മ്മാരുടെ സഹായത്തോടെ ശസ്ത്രക്രിയ നടത്തുന്നതിനാണ് രണ്ട് വര്‍ഷത്തെ സമയമെടുത്തത്.
രണ്ട് വയസ്സുകാരി വര്‍ഷസേന
വര്‍ഷ സേന എന്ന് പേരിട്ടെങ്കിലും ഗണേശ് ജി എന്നാണ് എല്ലാവരും വിളിക്കുന്നത്. കളിക്കുമ്പോള്‍ കൂട്ടുകാരില്‍ നിന്നും തന്റെ മൂന്നാമത്തെ കാല്‍ കൈ കൊണ്ട് ഒളിപ്പിച്ച് വെയ്ക്കുമായിരുന്നു എന്ന് കുട്ടിയുടെ അമ്മ പറയുന്നു.

ശാരീരിക പ്രശ്‌നങ്ങള്‍
മൂന്നാമത്തെ കാല്‍ നട്ടെല്ലിനെയാണ് ഗുരുതരമായി ബാധിക്കുന്നത്. കുട്ടിയുടെ സ്‌പൈനല്‍ കോഡിനെയും മൂത്രസഞ്ചിയെയും സാരമായി ബാധിക്കും. സര്‍ജറി വിജയിച്ചിലെങ്കില്‍ കുട്ടി നട്ടെല്ലിന് താഴെ തളര്‍ന്ന് പോകാന്‍ വരെ സാധ്യതയുണ്ടായിരുന്നു.












Click it and Unblock the Notifications