കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിപ്പബ്ലിക് ദിന പരേഡില്‍ സുരിനാം പ്രസിഡന്റ് ചന്ദ്രികപേർസാദ് സന്തോഖി ഇന്ത്യയുടെ മുഖ്യാതിഥിയാവും

Google Oneindia Malayalam News

ദില്ലി: ബ്രിട്ടണ്‍ പധാനമന്ത്രി ബോറിസ് ജോണ്‍സന്‍റെ അഭാവത്തില്‍ ജനുവരി 26 ന് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ റിപ്പബ്ലിക് ഓഫ് സുരിനാം പ്രസിഡന്റ് ചന്ദ്രികപേർസാദ് സന്തോഖി മുഖ്യാതിഥിയായി പങ്കെടുക്കും. ന്യൂസ് 18 ആണ് ഇന്ത്യൻ വംശജനായ സന്തോഖി റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ ആഴ്ച ആദ്യം വിദേശകാര്യ മന്ത്രാലയം നടത്തിയ പ്രവാസി ഭാരതീയ ദിവസ് കൺവെൻഷനിലും മുഖ്യാതിഥിയായിരുന്നു സന്തോഷി. കണ്‍വെന്‍ഷനിലും മുഖ്യ പ്രഭാഷണം നടത്തിയത് അദ്ദേഹമായിരുന്നു.

പിസി ജോർജ്ജിന് ഉമ്മന്‍ചാണ്ടിയുടെ പച്ചക്കൊടി, കോൺഗ്രസിലെ പ്രാദേശിക എതിർപ്പ് വകവെയ്ക്കുന്നില്ലപിസി ജോർജ്ജിന് ഉമ്മന്‍ചാണ്ടിയുടെ പച്ചക്കൊടി, കോൺഗ്രസിലെ പ്രാദേശിക എതിർപ്പ് വകവെയ്ക്കുന്നില്ല

പരേഡില്‍ മുഖ്യാതിഥിയാകാൻ ബ്രീട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ ആയിരുന്നു ഇന്ത്യ ആദ്യം ക്ഷണിച്ചിരുന്നത്. എന്നാല്‍ ജനിതകമാറ്റം വന്ന കൊറോണ വൈറസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സന്ദർശനം റദ്ദാക്കുകയായിരുന്നു. കര്‍ഷക ബില്ലില്‍ പ്രതിഷേധിച്ച് രാജ്യതലസ്ഥാനത്ത് നടക്കുന്ന സമരങ്ങളും ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പിന്മാറ്റത്തിന് കാരണമായെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

republic day

2020 ജൂലൈയിൽ നടന്ന തിരഞ്ഞെടുപ്പില്‍ തന്‍റെ പാർട്ടിയായ പ്രോഗ്രസീവ് റിഫോം പാർട്ടി 51 സീറ്റുകളിൽ 20 ലും വിജയിച്ചപ്പോൾ സന്തോഷി സുരിനാമിന്റെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയായിരുന്നു. പ്രോഗ്രസീവ് റിഫോം പാർട്ടിയുടെ വിജയത്തോടെയാണ് ഡെസി ബൂട്ടേഴ്സിന്റെ സ്വേച്ഛാധിപത്യ ഭരണം അവസാനിച്ചത്. ഡച്ച് ഭാഷയിൽ വൂരിറ്റ്സ്ട്രെവെൻഡെ ഹെർവോർമിംഗ്സ്പാർട്ടിജ് അല്ലെങ്കിൽ വിഎച്ച്പി എന്നറിയപ്പെടുന്ന പ്രോഗ്രസീവ് റിഫോം പാർട്ടിയില്‍ ഇന്ത്യന്‍ സമൂഹത്തിന് വലിയ പ്രാതിനിധ്യമാണ് ഉള്ളത്. യുണൈറ്റഡ് ഹിന്ദുസ്ഥാനി പാർട്ടി എന്നൊരു വിളിപ്പേരും പിആര്‍പിക്ക് രാജ്യത്തുണ്ട്. സംസ്കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്തുകൊണ്ടായിരുന്നു സന്തോഖി അധികാരം ഏറ്റെടുത്തത്.

ജനുവരി 26 ന് രാജ്യതലസ്ഥാനത്ത് നടക്കുന്ന 72-ാമത് റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ ബ്രീട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മുഖ്യാതിഥിയാകുമെന്നായിരുന്നു നേരത്തേയുള്ള തീരുമാനം. എന്നാല്‍ ഇന്ത്യ സന്ദര്‍ശനം മാറ്റിവെച്ചതായുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ തീരുമാനം കഴിഞ്ഞയാഴ്ച അറിയിക്കുകയായിരുന്നു. അത്യപൂര്‍വ്വമായിട്ടാണ് റിപ്പബ്ലിക് ദിനാഘോഷ പരിപാടിയുടെ മുഖ്യതിഥിയായി പ്രഖ്യാപിച്ചതിന് ശേഷം മറ്റൊരു രാജ്യത്തിന്‍റെ ഭരണാധികാരി പരിപാടിയില്‍ നിന്നും പിന്‍മാറുന്നത്. ഇതോടെയാണ് പുതിയ രാജ്യത്തിന്‍റെ പ്രതിനിധിയെ ഇന്ത്യ മുഖ്യാഥിതിയായി കൊണ്ടു വന്നത്.

യുഡിഎഫിന്റെ സീറ്റ്‌ വിഭജന ചര്‍ച്ചകള്‍ക്ക്‌ നാളെ തുടക്കം; കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാന്‍ ലീഗ്‌യുഡിഎഫിന്റെ സീറ്റ്‌ വിഭജന ചര്‍ച്ചകള്‍ക്ക്‌ നാളെ തുടക്കം; കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാന്‍ ലീഗ്‌

English summary
Suriname President Chandrikapersad Santokhi Santokhi will be the chief guest of India at the Republic Day Parade
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X