കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ കാലത്തെ മാതൃക,സിനിമ തൊഴിലാളികള്‍ക്ക് 10ലക്ഷം രൂപയുടെ സഹായവുമായി സൂര്യയും കാര്‍ത്തിയും അച്ഛനും

Google Oneindia Malayalam News

ചെന്നൈ: കൊറോണ വൈറസിനെ തുടര്‍ന്ന് സിനിമാ ലോകം വന്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്ന അവസ്ഥയാണ്. ബോളിവുഡാണ് ഏറ്റവും വലിയ നഷ്ടത്തെ നേരിടുന്നത്. ഷൂട്ടിംഗും റിലീസും വരെ മാറ്റിവെച്ചിരിക്കുകയാണ്. 800 കോടിയുടെ നഷ്ടമാണ് ബോളിവുഡിനുണ്ടായിരിക്കുന്നത്. സമീപകാലത്തൊന്നും കേള്‍ക്കാത്ത തിരിച്ചടിയാണിത്. മികച്ച നേട്ടമുണ്ടാക്കിയ ജനുവരിക്ക് ശേഷമാണ് ഇങ്ങനൊരു പ്രതിസന്ധിയെ ബോളിവുഡ് നേരിടുന്നത്.

corona

ബോളിവുഡിന് സമാനമായി തമിഴ്-മലയാളം സിനിമയും കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. പൃഥിരാജിന്റെ ഏറ്റവും പുതിയ ചിത്രമായ ആടുജീവിതത്തിന്റെ ഷൂട്ടിംഗ് ജോര്‍ദാനില്‍ മുടങ്ങിക്കിടക്കുകയാണ്. സിനിമ നിര്‍മ്മാതാക്കാളെക്കാള്‍ കൂടുതല്‍ ഏറ്റവും പ്രതിസന്ധി നേരിടുക സിനിമയെ മാത്രം ആശ്രയിച്ച് ദിവസ വേതനത്തില്‍ ജീവിക്കുന്ന തൊഴിലാളികളാണ്. ഷൂട്ടിംഗ് നിര്‍ത്തലാക്കിയാല്‍ അവരുടെ അവസ്ഥ കഷ്ടത്തിലേക്കാണ് നീങ്ങുക.

ഈ അവസരത്തില്‍ തികച്ചും മാതൃകാപരമായ ഒരു കാര്യം ചെയ്തിരിക്കുകയാണ് തമിഴ് സിനിമ ലോകത്തെ താര കുടുംബമായ ശിവകുമാറും മക്കളും. മക്കളായ സൂര്യയും കാര്‍ത്തിയും അച്ഛന്‍ ശിവകുമാറും ചേര്‍ന്ന് പത്ത് ലക്ഷം രൂപയാണ് സിനിമ തൊഴിലാളികള്‍ക്ക് സഹായമായി നല്‍കിയിരിക്കുന്നത്. ഫിലിം എപ്ലോയിസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ എന്ന സംഘടനയ്ക്കാണ് പണം കൈമാറുക. കൊറോണ പടര്‍ന്നു പിടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ നൂറു കണക്കിന് സിനിമ തൊഴിലാളികളുടെ ജോലിയാണ് പ്രതിസന്ധിയിലായിരിക്കുന്നത്.

പ്രതിസന്ധി മുന്നില്‍ കണ്ട് സംഘടന പ്രസിഡന്റ് തൊഴിലാളികളെ സഹായിക്കണമെന്ന ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. വലിയ നഷ്ടമാണ് സൗത്ത് ഇന്ത്യന്‍ സിനിമ വ്യവസായം നേരിടുന്നത്. നമുക്ക് എല്ലാവര്‍ക്കും ഒരുമിച്ച് നിന്ന് വേണം ഈ പ്രതിസന്ധിയെ നേരിടണമെന്ന് പ്രസഡന്റ് ആവശ്യപ്പെട്ടിരുന്നു. അതേസമയം, ശിവകുമാറിന്റെ കുടുംബത്തിന്റെ ഈ തീരുമാനത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. കൊറോണയെ തുടര്‍ന്ന് വിക്രം, ചിമ്പു, അജിത് എന്നിവരുടെ സിനിമ ചിത്രീകരണം ഇതിനോടകം നിര്‍ത്തിയിരുന്നു.

ഇതിനിടെ, സംസ്ഥാനത്ത് കൊറോണ ഭീഷണി വര്‍ധിക്കുമ്പോള്‍ ടിവി സീരിയല്‍ രംഗത്തും പ്രതിസന്ധി വര്‍ധിക്കുന്നു. സംസ്ഥാനത്തെ എല്ലാ മലയാളം ടെലിവിഷന്‍ സീരിയലുകളുടേയും ചിത്രീകരണം മാര്‍ച്ച് 31 വരെ നിര്‍ത്തിവെക്കാനാണ് മലയാളം ടെലിവിഷന്‍ ഫ്രട്ടേണിറ്റിയുടെ തീരുമാനം. ഇതോടെ മാര്‍ച്ച് 20 മുതല്‍ 31 വരെ നടത്താനിരുന്ന സീരിയല്‍ ഷൂട്ടിംഗ് മുടങ്ങും. ടെലിവിഷന്‍ ഫ്രട്ടേണിറ്റിയുടെ അടിയന്തര എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ഷൂട്ടിംഗ് നിര്‍ത്തിവെക്കാനുള്ള തീരുമാനമെടുത്തത്. 12ദിവസങ്ങള്‍ക്ക് ശേഷം ഷൂട്ടിംഗ് പുനരാരംഭിക്കുമ്പോള്‍ സൈറ്റുകളില്‍ മാസ്‌ക്, സാനിറ്റൈസറുകള്‍ എന്നിവ ലഭ്യമാക്കണമെന്നും ഫ്രട്ടേണിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന് പുറമേ കൊറോണയെ പ്രതിരോധിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിനും ധാരണയായിട്ടുണ്ട്. മലയാളം ഫ്രട്ടേണിറ്റി ചെയര്‍മാന്‍ സുരേഷ് ഉണ്ണിത്താനാണ് ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുള്ളത്.

English summary
Suriya Karthi And Sivakumar Donate Rs 10 Lakh To FEFSI Workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X