കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാധകരോട് സൂര്യ ഇങ്ങനെ അഭ്യര്‍ഥിക്കാന്‍ എന്താണ് ഉണ്ടായത്? വലിയ സംഭവമെന്തെങ്കിലും?

  • By Siniya
Google Oneindia Malayalam News

ചെന്നൈ: സിനിമയുടെ റിലീസിങ്ങ് സമയത്ത് തനിക്കു വേണ്ടി പണം ചിലവഴിക്കുന്ന ആരാധകരോട് നടന്‍ സൂര്യയുടെ അഭ്യര്‍ഥന. സൂര്യയുടെ പുതിയ ചിത്രമായ പസങ്ക 2 റിലീസ് ചെയ്യുന്ന തിയേറ്ററുകള്‍ക്കു മുന്നില്‍ തന്റെ പടമുള്ള ബാനറുകളോ കട്ടൗട്ടുകളോ വയ്ക്കരുതെന്നാണ് സൂര്യയുടെ അഭ്യര്‍ഥന.

തനിക്ക് വേണ്ടി പണം ചിലവഴിക്കരുതെന്നു സൂര്യ പറയുന്നു. ഇത് ചെന്നൈയിലെ ദുരിതബാധതരെ സഹായിക്കാമെന്നാണ് താരത്തിന്ർറെ അഭ്യര്ർഥന.

സൂര്യയുടെ ആരാധകരോട്

സൂര്യയുടെ ആരാധകരോട്

പുതിയ ചിത്രമായ പസങ്ക 2 റിലീസ് ചെയ്യുന്ന തിയേറ്ററുകളുടെ മുന്നില്‍ തന്റെ പടമുള്ള ബാനറുകളോ കട്ടൗട്ടുകളോ വയ്ക്കരുതെന്നാണ് ആരാധകരോട് സൂര്യ അഭ്യര്‍ഥിക്കുന്നത്.

ചിത്രത്തില്‍ തന്റെ റോള്‍

ചിത്രത്തില്‍ തന്റെ റോള്‍

പസങ്ക 2 ചിത്രത്തില്‍ താന്‍ ഒരു അതിഥി മാത്രമാണ്. തന്റെ പേരില്ർ അറിയപെടേണ്ട ചിത്രമല്ല എന്നും സൂര്യ പറയുന്നു.

പാവപ്പെട്ട ജനങ്ങളെ സഹായിക്കൂ

പാവപ്പെട്ട ജനങ്ങളെ സഹായിക്കൂ

ചിത്രത്തിന്റെ പേരില്‍ പണം ചിലവഴിച്ചേ തീരുവെങ്കില്‍ അത് പാവപ്പെട്ട ആളുകളെ സഹായിക്കാന്‍ ഉപയോഗിക്കൂവെന്ന് സൂര്യ പറയുന്നു.

പസങ്ക 2 ചിത്രം

പസങ്ക 2 ചിത്രം

ദേശീയ പുരസ്‌കാര ജേതാവായ പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പസങ്ക 2. കുട്ടികള്‍ക്കു വേണ്ടി ഒരുക്കിയിരിക്കുന്ന ചിത്രമാണിത്. ഇതില്‍ സൂര്യയും അമലപോളും അതിഥി താരങ്ങളായി എത്തുന്നു.

ചിത്രം നിര്‍മ്മിക്കുന്നത്

ചിത്രം നിര്‍മ്മിക്കുന്നത്

സൂര്യയുടെ ഉടമസ്ഥതയിലുള്ള 2 ഡി എന്റര്‍ടെയ്ന്‍മെന്റ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ബിന്ദു മാധവിയാണ് ചിത്രത്തിലെ നായിക.

ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്

ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്

പസങ്ക 2 ചിത്രം തിയേറ്ററുകളില്‍ എത്തുന്നത് ഡിസംബര്‍ 24 ആണ്. ഇതിനാല്‍ തന്നെ പണം ചിലവഴിക്കരുതെന്നാണ് സൂര്യയുടെ അഭ്യര്‍ഥന.

ചെന്നൈയിലേക്ക് സഹായം

ചെന്നൈയിലേക്ക് സഹായം

തന്റെ പ്രിയ്യപ്പെട്ട ആരാധകര്‍ ചന്നൈയിലുള്ളവരെ സഹായിക്കുന്നത് തനിക്ക് അറിയാമെന്നും. അതിനായി തന്റെ എല്ലാവിധ സഹായങ്ങളും ഉണ്ടാകുമെന്നും സൂര്യ പറയുന്നു.

പണം ചിലവഴിക്കുന്നത്

പണം ചിലവഴിക്കുന്നത്

പസങ്ക 2 ചിത്രത്തിന് വേണ്ടി തന്റെ പേരില്‍ പണം ചിലവഴിക്കുന്നത് ഇഷ്ടമല്ലെന്ന് സൂര്യ പറയുന്നു. മുന്‍പും ഇതേ കാര്യം അഭ്യര്‍ഥിച്ചിട്ടുണ്ട്. ആ തുക ചെന്നൈയിലെ ദുരിത ബാധിതര്‍ക്ക് നല്‍കാമെന്നു സൂര്യ പറയുന്നു.

English summary
Suriya requests fans not to erect cut-outs/banners for Pasanga 2
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X