Get Updates
Get notified of breaking news, exclusive insights, and must-see stories!

സംവരണം: ആര്‍എസ്എസിന്‍റെ ദളിത്-പിന്നോക്ക വിരുദ്ധ മുഖം തുറന്ന് കാട്ടപ്പെടുന്നു; കോണ്‍ഗ്രസ്

ദില്ലി: സംവരണത്തിന്‍റെ കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്ന ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്‍റെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ്. മോഹന്‍ ഭാഗവതിന്‍റെ പ്രസ്താവനയിലൂടെ ആര്‍എസിഎസിന്‍റെയും ബിജെപിയുടേയും ദളിത്-പിന്നോക്ക വിരുദ്ധ മുഖം കൂടുതല്‍ തുറന്നുകാട്ടപ്പെടുകയാണെന്നാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പ്രതികരിച്ചു. സംവരണത്തെ അനുകൂലിക്കുന്നവരും അതിനെതിരായവരും തമ്മിൽ യോജിപ്പുള്ള അന്തരീക്ഷത്തിൽ സംഭാഷണം നടത്തണമെന്ന ഭഗവതിന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സുര്‍ജേവാലയുടെ പ്രതികരണം.

surjewalabagavath

ദരിദ്രരുടെ അവകാശങ്ങൾക്ക് നേരെയുള്ള ആക്രമണം, ഭരണഘടനാ അവകാശങ്ങളെ ചവിട്ടിമെതിക്കുക, ദളിതരുടെ അവകാശങ്ങൾ കവർന്നെടുക്കുക ഇതൊക്കെയാണ് ബിജെപിയുടെ യഥാര്‍ത്ഥ അജണ്ടെയന്ന് സുര്‍ജേവാല കുറ്റപ്പെടുത്തി. സംവരണങ്ങള്‍ അവസാനിപ്പിക്കാനുള്ള ഗൂഡാലോചനയും ഭരണഘടന മാറ്റുന്നതിനുള്ള നയവും ആര്‍എസ്എസും ബിജെപിയും അനാവരണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ആർ‌എസ്‌എസിന്‍റെ നിയന്ത്രണത്തിലുള്ള സംഘടനയായ ശിക്ഷ സംസ്‌കൃത ഉത്തൻ നയാസ് ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ (ഇഗ്നോ) സംഘടിപ്പിച്ച ഗ്യാനോത്സവിന്റെ സമ്മേളനത്തിൽ സംസാരിക്കുമ്പോഴായിരുന്നും സംവരണ വിഷയത്തില്‍ തുറന്ന ചര്‍ച്ച വേണമെന്ന് മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടത്.

എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ സംവരണത്തിന്‍റെ എല്ലാവശങ്ങളെക്കുറിച്ചും തുറന്ന ചര്‍ച്ച നടത്തണം. സംവരണത്തെ അനുകൂലിക്കുന്നവർ അതിനെ എതിർക്കുന്നവരുടെ നിലപാട് കണക്കിലെടുത്ത് സംസാരിക്കണമെന്നും അതുപോലെ തന്നെ അതിനെ എതിർക്കുന്നവർ തിരിച്ചും ചെയ്യണം. ചർച്ച ഓരോ തവണയും ശക്തമായ നടപടികള്‍ക്കും പ്രതികരണങ്ങൾക്കും കാരണമാകണം. അതേസമയം തന്നെ ചര്‍ച്ചയില്‍ ‌സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽ ഐക്യം ആവശ്യമാണെന്നമായിരുന്നു മോഹന്‍ ഭാഗവത് പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+