കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

23 വരെ കാത്തിരിക്കൂ; സര്‍പ്രൈസുണ്ടെന്ന് കോണ്‍ഗ്രസ്, എക്‌സിറ്റ് പോളുകള്‍ക്ക് പിന്നാലെ പോകേണ്ട

Google Oneindia Malayalam News

ദില്ലി: ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്നാണ് ഭൂരിഭാഗം എക്‌സിറ്റ് പോളുകളുടെയും പ്രവചനം. മോദി വീണ്ടും പ്രധാനമന്ത്രിയാകാനുള്ള സാധ്യതയും പ്രവചിക്കപ്പെടുന്നു. 2004ല്‍ സമാനമായ പ്രവചനം നിന്ന വേളയില്‍ തന്നെയാണ് യുപിഎ സര്‍ക്കാര്‍ അധികാരമേറിയത്. എന്നാല്‍ 2014ല്‍ ബിജെപിക്ക് അനുകൂലമായിരുന്നു എക്‌സിറ്റ് പോളുകള്‍. അത് ശരിയാകുകയും ചെയ്തു.

ഇത്തവണ എല്ലാ എക്‌സിറ്റ് പോളുകളും ബിജെപിക്ക് സാധ്യത കല്‍പ്പിക്കുന്നു. എന്നാല്‍ കോണ്‍ഗ്രസ് പറയുന്നത് എക്‌സിറ്റ് പോളുകള്‍ക്ക് പിന്നാലെ പോകേണ്ട എന്നതാണ്. 23 വരെ കാത്തിരിക്കൂ. നിങ്ങള്‍ക്ക ഒരു സര്‍പ്രൈസ് ഉണ്ട് എന്നാണ് കോണ്‍ഗ്രസ് വാക്താവ് രാജീവ് ഗൗഡ പ്രതികരിച്ചത്. രാജ്യത്തെ എല്ലാ ജനങ്ങളുടെയും വീക്ഷണങ്ങളുടെ പ്രതിഫലനമല്ല എക്‌സിറ്റ് പോളുകള്‍ എന്നും അദ്ദേഹം പറഞ്ഞു.

Congress

എക്‌സിറ്റ് പോളുകള്‍ ഗോസിപ്പ് ആണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി അഭിപ്രായപ്പെട്ടു. ഈ ഗോസിപ്പിലൂടെ ആയിരക്കണക്കിന് വോട്ടിങ് മെഷീനുകള്‍ മാറ്റുകയാണ് അവരുടെ ലക്ഷ്യമെന്നും മമത പറഞ്ഞു.

എക്‌സിറ്റ് പോളുകള്‍ക്ക് ചെവികൊടുക്കാതെയാണ് പ്രതിപക്ഷം മുന്നോട്ട് പോകുന്നത്. 2004ലെ എക്‌സിറ്റ് പോളുകള്‍ തെറ്റിയില്ലേ എന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം. എന്‍ഡിഎ വിജയിക്കുമെന്നായിരുന്നു അന്നത്തെ പ്രവചനം. പക്ഷേ ഫലംവന്നപ്പോള്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി.

ഇറാനും ഇറാഖും വിട്ടുപോരണം; ബഹ്‌റൈന്റെ മുന്നറിയിപ്പ്, പരിഹാരത്തിന് ഖത്തര്‍, ഗള്‍ഫില്‍ നടക്കുന്നത്ഇറാനും ഇറാഖും വിട്ടുപോരണം; ബഹ്‌റൈന്റെ മുന്നറിയിപ്പ്, പരിഹാരത്തിന് ഖത്തര്‍, ഗള്‍ഫില്‍ നടക്കുന്നത്

അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വന്‍ മുന്നേറ്റം നടത്തിയ സംസ്ഥാനങ്ങളില്‍ പോലും ബിജെപിക്കാണ് മുന്‍തൂക്കം പ്രവചിക്കപ്പെടുന്നത്. എന്‍ഡിഎക്ക് 230 സീറ്റ് ലഭിച്ചാല്‍ അവര്‍ തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നത്.

English summary
surprise awaits on May 23: Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X