Get Updates
Get notified of breaking news, exclusive insights, and must-see stories!

സണ്ണിക്ക് സര്‍പ്രൈസ് ചുംബനം, പ്രചരണത്തിനിടെ, സ്ത്രീയുടെ കൈപിടിച്ചിറക്കി താരം, വീഡിയോ

ഗുരുദാസ്പൂര്‍: പഞ്ചാബില്‍ ഇത്തവണ പൊടിപാടുന്ന പോരാട്ടമാണ്. സംസ്ഥാനത്തെ കോണ്‍ഗ്രസ് മുന്നേറ്റത്തെ തടയിടാന്‍ പ്രമുഖരെയാണ് ബിജെപി രംഗത്തിറക്കിയത്. പ്രധാന മണ്ഡലമായ ഗുരുദാസ്പൂരില്‍ ബിജെപിക്ക് വേണ്ടി ഇറങ്ങുന്നതാകട്ടെ നടന്‍ സണ്ണി ഡിയോളും. രാഷ്ട്രീയ ദേശീയ വിഷയങ്ങളില്‍ സണ്ണി ഡിയോളിന് അറിവില്ലെന്ന വിമര്‍ശനം ഉയരുമ്പോഴും സ്ഥാനാര്‍ത്ഥിയായ താരത്തിന് മണ്ഡലത്തില്‍ വന്‍ സ്വീകരണമാണ്.

തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ താരത്തെ പ്രചരണ വാഹനത്തിന് മുകളില്‍ കയറി ഒരു സ്ത്രീ ചുംബനം നല്‍കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വീഡിയോ കാണാം

 സ്ത്രീ കയറി വന്നു

സ്ത്രീ കയറി വന്നു

ഗുരുദാസ്പൂരില്‍ വ്യാഴാഴ്ച തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയതായിരുന്നു താരം. തുറന്ന വാഹനത്തില്‍ പ്രചരണം നടത്തുന്നതിനിടെയാണ് വാഹനത്തിന് മുകളിലേക്ക് ഒരു സ്ത്രീ കയറി വന്നത്.

 സര്‍പ്രൈസ്

സര്‍പ്രൈസ്

ഉടന്‍ തന്നെ സ്ത്രീ സണ്ണിയുടെ കവിളില്‍ സര്‍പ്രൈസായി ചുംബിക്കുകയായിരുന്നു. അവരെ സ്നേഹത്തോടെ സണ്ണി ഡിയോള്‍ വാഹനത്തില്‍ നിന്ന് താഴെയിറക്കുന്നതും വീഡിയോയില്‍ കാണാം.

 വൈറല്‍ വീഡിയോ

വൈറല്‍ വീഡിയോ

മുഴുവന്‍ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ഏഴാം ഘട്ടത്തിൽ മെയ് 19നാണ് പഞ്ചാബില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി നേതാക്കളുടെ പതിവ് പ്രചാരണ രീതികളിൽ നിന്ന് വേറിട്ടതാണ് സണ്ണി ഡിയോളിന്റെ പ്രചാരണം.

 മിണ്ടാതെ സണ്ണി

മിണ്ടാതെ സണ്ണി

പാകിസ്താനെതിരെയും മോദി സർക്കാരിന്റെ കാലത്ത് നടന്ന മിന്നലാക്രമണങ്ങളും ദേശീയതയുമെല്ലാം മറ്റുള്ളവർ മുഖ്യ പ്രചാരണ ആയുധമാക്കുമ്പോൾ ഈ വിഷയത്തിൽ സണ്ണി ഡിയോൾ പാലിക്കുന്ന മൗനം പാലിക്കുകയാണെന്ന വിമര്‍ശനം ശക്തമാണ്.

 നല്ല കാര്യങ്ങള്‍

നല്ല കാര്യങ്ങള്‍

സിനിമ പോലെയല്ല ജീവിതം. ജീവിതത്തിൽ നല്ല കാര്യങ്ങൾ മാത്രം ചെയ്തു പോകാൻ ആഗ്രഹിക്കുന്നയാളാണ് താൻ. ബാലാക്കോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ കുറിച്ചോ ഇന്ത്യാ-പാക് ബന്ധത്തെ കുറിച്ചോ തനിക്ക് കൂടുതലൊന്നും അറിയില്ലെന്നായിരുന്നു സണ്ണി ഡിയോൾ പറഞ്ഞത്.

 ആത്മവിശ്വാസത്തില്‍

ആത്മവിശ്വാസത്തില്‍

നിലവിൽ ഇക്കാര്യത്തിൽ തനിക്കൊരു അഭിപ്രായം പറയാൻ അറിയില്ല. ജനങ്ങളെ സേവിക്കുകയാണ് തന്റെ ലക്ഷ്യമെന്നും സണ്ണി വ്യക്തമാക്കിയിരിരുന്നു. സണ്ണി ഡിയോളിനെ ഗുരുദാസ്പൂരിൽ സ്ഥാനാർത്ഥിയാക്കിയതിന് എതിരെ എംപിയും നടനുമായിരുന്ന വിനോദ് ഖന്നയുടെ ഭാര്യ കവിതാ ഖന്ന രംഗത്ത് എത്തിയിരുന്നു.

പരാജയപ്പെട്ടിരുന്നു

പരാജയപ്പെട്ടിരുന്നു

ഭർത്താവ് നാല് തവണ വിജയിച്ച മണ്ഡലത്തിൽ തന്നെ സ്ഥാനാർത്ഥിയാക്കാത്തതിലായിരുന്നു കവിതയുടെ പ്രതിഷേധം. വിനോദ് ഖന്നയുടെ മരണ ശേഷം ഗുരുദാസ്പൂരിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി ഇവിടെ പരാജയപ്പെട്ടിരുന്നു.

പ്രതീക്ഷയോടെ

പ്രതീക്ഷയോടെ

എന്തായാലും മണ്ഡലത്തിലെ പ്രചരണ വീഡിയോ പുറത്തുവന്നതോടെ സണ്ണിയുടെ മണ്ഡലത്തിലുള്ള സ്വീകാര്യതയെ കുറിച്ച് ആത്മവിശ്വാസത്തിലാണ് ബിജെപി. പഞ്ചാബില്‍ ശിരോമണി അകാലി ദളുമായി സഖ്യത്തിലാണ് ബിജെപി മത്സരിക്കുന്നത്. ഇവിടെ 13 ലോക്സഭാ സീറ്റുകള്‍ ആണ് ഉള്ളത്.

മൂന്ന് സീറ്റില്‍

മൂന്ന് സീറ്റില്‍

ഇതില്‍ മൂന്ന് സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്.2014 ല്‍ 13 ല്‍ മൂന്ന് സീറ്റുകളില്‍ മാത്രമായിരുന്നു പഞ്ചാബില്‍ കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിഞ്ഞത്.

പഞ്ചാബില്‍

പഞ്ചാബില്‍

എന്‍ഡിഎയില്‍ ശിരോമണി അകാലിദള്‍ നാല് സീറ്റ് നേടിയപ്പോള്‍ ബിജെപി രണ്ട് സീറ്റ് കരസ്ഥമാക്കി. ആദ്യമായി ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിട്ട ആംആദ്മി ഏവരേയും ഞെട്ടിച്ചുകൊണ്ട് നാല് സീറ്റുകളായിരുന്നു നേടിയത്.

വീഡിയോ

വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+