'എന്നെ നിശബ്ദനാക്കാൻ നിങ്ങൾ നിങ്ങൾ ഇത്രയധികം സമയമെടുത്തു':ലൈംഗികാരോപണത്തിൽ അനുരാഗ് കശ്യപ്
മുംബൈ: ബോളിവുഡ് നടി പായൽ ഘോഷിന്റെ ലൈംഗിക ആരോപണത്തിനെതിരെ പ്രതികരണവുമായി സംവിധായകൻ അനുരാഗ് കശ്യപ്. തനിക്കെതിരെ ഉയർന്നിട്ടുള്ള എല്ലാ ആരോപണങ്ങളും അടിസ്ഥാന രഹിതമാണെന്ന് ചൂണ്ടിക്കാണിച്ച കശ്യപ് തന്നെ നിശബ്ദനാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മോദി സർക്കാരിന്റെ സ്ഥിരം വിമർശകൻ കൂടിയായ അനുരാഗ് കശ്യപ് ചൂണ്ടിക്കാണിച്ചിരുന്നു.
ഞാൻ കണ്ടതിൽ വച്ചേറ്റവും വലിയ ഫെമിനിസ്റ്റ്: ലൈംഗികാരോപണത്തിൽ അനുരാഗിന് പിന്തുണയുമായി തപ്സി പന്നു!!

നിശബ്ദനാക്കാൻ ശ്രമം
പട്ടേൽ കി പഞ്ചാബി ശാദി, പ്രണയം എന്നീ സിനിമകളിലാണ് പായൽ ഘോഷും അനുരാഗ് കശ്യപും ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ളത്. എബിപി തെലുഗുവിന് നൽകിയ അഭിമുഖത്തിലാണ് അനുരാഗ് കശ്യപ് തന്നെ വീട്ടിൽ വെച്ച് ലൈംഗികതയ്ക്ക് നിർബന്ധിച്ചതായി ആരോപണമുന്നയിച്ചത്. കൊള്ളാം, എന്നെ നിശബ്ദനാക്കാൻ നിങ്ങൾ നിങ്ങൾ ഇത്രയധികം സമയമെടുത്തു. എന്നെ നിശബ്ദനാക്കാനുള്ള ശ്രമത്തിൽ മറ്റൊരു സ്ത്രീയെ നിങ്ങൾ ഇതിലേക്ക് വലിച്ചിഴച്ചു. മാഡം ഒരു സ്ത്രീയാണെന്നിരിക്കെ അതിർത്തികൾ പാലിക്കണമെന്ന് പറയാൻ ആഗ്രഹിക്കുകയാണ്. എനിക്ക് പറയാനുള്ളത് എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്നും കശ്യപ് ട്വിറ്ററിൽ കുറിച്ചു.

അങ്ങനെ ചെയ്തില്ലെന്ന്
എന്റെ ആദ്യഭാര്യയോടോ രണ്ടാംഭാര്യയോടോ പെൺസുഹൃത്തുക്കളോടോ എനിക്കൊപ്പം ജോലി ചെയ്തിട്ടുള്ള മറ്റ് സ്ത്രീകളോടോ ഞാൻ അത്തരത്തിൽ ഞാൻ മോശമായി പെരുമാറിയിട്ടില്ല. അത്തരം പെരുമാറ്റം ഞാൻ സഹിക്കില്ല. ബാക്കി എന്തു സംഭവിച്ചാലും കാത്തിരുന്നു കാണാമെന്നും കശ്യപ് വ്യക്തമാക്കിയിരുന്നു. വീഡിയോയിലുള്ള ആരോപണങ്ങൾ എത്രത്തോളം ശരിയാണെന്ന് നിങ്ങൾക്ക് പറയാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

'വിലകുറഞ്ഞ സ്റ്റണ്ട്'
ലൈംഗികാരോപണം ഉയർന്നതോടെ അനുരാഗ് കശ്യപിന്റെ ആദ്യഭാര്യ ആരതി ബജാജ് കശ്യപിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇന്നുവരെ കണ്ടതിൽ വെച്ചേറ്റവും വിലകുറഞ്ഞ സ്റ്റണ്ട് എന്നാണ് പായൽ ഘോഷിന്റെ ലൈംഗികാരോപണത്തെ ആരതി വിശേഷിപ്പിച്ചത്. ആദ്യം രോഷം തോന്നിയെങ്കിലും ഇപ്പോൾ ചിരിച്ചുതള്ളാനാണ് തോന്നുന്നതെന്നും ആരതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. നിങ്ങൾ ചെയ്യുന്നതുപോലെ സ്ത്രീകളെ ശാക്തീകരിക്കുന്നത് തുടരുക. നമ്മുടെ മകൾക്കൊപ്പമാണ് ഞാൻ ഇത് ആദ്യം കാണുന്നതെന്നും അവർ വ്യക്തമാക്കി.

അനുരാഗിനെതിരെ ലൈംഗികാരോപണം
ശനിയാഴ്ചയാണ് ബോളിവുഡ് നടിയായ പായൽ ഘോഷ് സംവിധായകനും നിർമാതാവുമായ അനുരാഗ് കശ്യപിനെതിരെ ഗുരുതര ലൈംഗികാരോപണമുന്നയിച്ച് രംഗത്തെത്തുന്നത്. സോഷ്യൽ മീഡിയ വഴിയാണ് പായൽ ഘോഷ് അനുരാഗ് കശ്യപിനെതിരെ ലൈംഗിക ആരോപണം ഉന്നയിക്കുന്നത്. ട്വിറ്ററിൽ അനുരാഗിനെതിരെ ഗുരുതര ആരോപണമുന്നയിച്ച നടി അനുരാഗിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ആവശ്യപ്പെട്ടിരുന്നു. ലൈംഗിക ആരോപണമുന്നയിച്ച ട്വീറ്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ടാഗ് ചെയ്യുകയായിരുന്നു. തന്റെ സുരക്ഷ അപകടത്തിലാണെന്നും നടി ട്വീറ്റിൽ ചൂണ്ടിക്കാണിച്ചിരുന്നു.

മൂന്നാമത്തെ കൂടിക്കാഴ്ചയിൽ
ആദ്യത്തെ തവണ വെർസോവയിലെ അരംനഗറിലെ അദ്ദേഹത്തിന്റെ ഓഫീസിൽ വെച്ചാണ് ഞാൻ അദ്ദേഹത്തെ കണ്ടത്. ചലച്ചിത്ര രംഗത്തെ പൊതുവായ കാര്യങ്ങളെക്കുറിച്ചാണ് അപ്പോൾ സംസാരിച്ചത്. അദ്ദേഹം വീണ്ടും എന്നെ വീട്ടിലേക്ക് വിളിപ്പിച്ചു. അത് മൂന്നാം തവണയായിരുന്നു. ഇത്തവണ അദ്ദേഹം എന്നെ മുറിയിലേക്ക് കൊണ്ടുപോയെന്നും തന്റെ വസ്ത്രങ്ങൾ മാറ്റിയെന്നും തന്നെയും അതിനായി നിർബന്ധിച്ചെന്നും പായൽ പറയുന്നു. തനിക്ക് ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചുവെന്നും അടുത്ത തവണ വരുമ്പോൾ തയ്യാറിയിരിക്കണമെന്ന് പറഞ്ഞ് താൻ വീട്ടിൽ ഇറങ്ങിയെന്നുമാണ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ പായൽ വെളിപ്പെടുത്തിയത്. പിന്നീട് വാർത്താ ഏജൻസി എഎൻഐയോടും പായൽ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നു.