കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഊർജിത് പട്ടേലിന്റെ രാജി നൽകിയത് വൻ 'ഷോക്ക്'; വീണ്ടും വിവാദങ്ങൾക്ക് വഴിവെക്കുമെന്ന് ഗുരുമൂർത്തി!

Google Oneindia Malayalam News

ദില്ലി: ഊർജിത് പട്ടേൽ റിസർവ് ബാങ്ക് ഗവർണർ സ്ഥാനം രാജിവെച്ചെന്ന വാർത്ത 'ഷോക്ക്'ആയിരുന്നെന്ന് ആർഎസ്എസ് സൈദ്ധാന്തികനും ആർബിഐ ബോർഡ് സ്വതന്ത്ര ഡയറക്ടറുമായ എസ് ഗുരുമൂർത്തി. രാജിവെച്ചെന്ന വാർത്ത ആശ്ചര്യപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. നവംബർ 19ന് നടന്ന ആർബിഐ യുടെ ബോർഡ് മീറ്റിങിൽ സൗഹാർദപരമാ അന്തരീക്ഷമായിരുന്നു ഉണ്ടായിരുന്നത്.

<strong>" title=""രാജി ഉടൻ പ്രാബല്യത്തിൽ വരും"; ആർബിഐ ഗവർണറായി ഊർജിത് പട്ടേലിന്റെ അവസാന പ്രസ്താവന!!" />"രാജി ഉടൻ പ്രാബല്യത്തിൽ വരും"; ആർബിഐ ഗവർണറായി ഊർജിത് പട്ടേലിന്റെ അവസാന പ്രസ്താവന!!

പെട്ടെന്നുള്ള അദ്ദേഹത്തിന്റെ രാജി വാർത്ത 'ഷേക്ക്' ആയിരുന്നെന്നും ഗുരുമൂർത്തി കൂട്ടിച്ചേർത്തു. ഊർജിത് പട്ടേലിന്റെ രാജി ആർബിഐയും കേന്ദ്രസർക്കാരും തമ്മിലുള്ള വിവാദം വീണ്ടും ചർച്ചയാകാൻ ഇടവരുത്തുമെന്നും അദ്ദേഹം പറ‍ഞ്ഞു. എസ് ഗുരുമൂർത്തിയെ ആർബിഐ ഡയറക്ടർ ബോർഡിലേക്ക് തിരുകി കയറ്റിയത്തിൽ ബോർഡിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു. ഊർജിത് പട്ടേൽ രാജിവെക്കുമെന്ന രീതിയിൽ വാർത്തളും വന്നിരുന്നു.

Urjit patel

ആര്‍എസ്എസ് അനുകൂലിയായ എസ് ഗുരുമൂര്‍ത്തി അടക്കമുള്ളവരെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയതിനെതിരെ കടുത്ത അതൃപ്തി ആര്‍ബിഐ വൃത്തങ്ങളിലുണ്ടായിരുന്നു. ഇത്തരത്തില്‍ സംഘപരിവാര്‍ അനുകൂലികളെ തിരുകിക്കയറ്റുകയാണ് സര്‍ക്കാരെന്നും ഈ സാഹചര്യത്തില്‍ ഒന്നുകില്‍ കീഴടങ്ങുക, അല്ലെങ്കില്‍ രാജി വയ്ക്കുക എന്നീ രണ്ട് വഴികളേ ഗവര്‍ണര്‍ക്ക് മുന്നിലൂള്ളൂ എന്നാണ് മുന്‍ ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം അന്ന് പറഞ്ഞിരുന്നത്. ഇപ്പോൾ ഊർജിത് പട്ടേൽ രാജിവെക്കാനുള്ള സാഹചര്യവും ഗുരുമൂർത്തി ജയറക്ടർ ബോർഡിൽ കയറിയതാണെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്.

English summary
"Surprised", Says RBI Independent Director On Urjit Patel's Resignation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X