ഇന്ത്യയില്‍ നിന്നും ഇനി വാടക ഗര്‍ഭപാത്രം ലഭിക്കില്ല
ദില്ലി: ഇനി ഇന്ത്യയില്‍ നിന്നും വാടകയ്ക്ക് ഗര്‍ഭപാത്രം ലഭിക്കില്ല. പ്രവാസികള്‍ക്കും വിദേശികള്‍ക്കും ഇനി ഇന്ത്യയില്‍ നിന്നും ഗര്‍ഭപാത്രം നല്‍കില്ലെന്ന തീരുമാനം കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പുതിയ നിയമം കൊണ്ടു വരാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. കേന്ദ്ര ആരോഗ്യ മന്ത്രാലയവും ദേശീയ വനിതാ കമ്മീഷനും ചേര്‍ന്ന് ചര്‍ച്ച നടത്തിയാണ് പുതിയ തീരുമാനം അറിയിച്ചത്.
വിവാഹം കഴിക്കാത്ത സ്ത്രീകള്‍ക്കും, ഒറ്റയ്ക്ക് ജീവിക്കുന്നവര്‍ക്കും, വിധവകള്‍ക്കും, വിവാഹ ബന്ധം വേര്‍പിരിഞ്ഞവര്‍ക്കും ആരോഗ്യം അനുവദിക്കുമെങ്കില്‍ ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കാന്‍ തയ്യാറാണെന്നാണ് പുതിയ നിയമം വ്യക്തമാക്കുന്നത്. വാടക ഗര്‍ഭപാത്രങ്ങളുമായി ബന്ധപ്പെട്ട നിലവിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് നവംബര്‍ 15ന് മുന്‍പ് പരിഹാരം കാണുമെന്നാണ് അധികൃതര്‍ പറയുന്നത്.

ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കുന്ന സ്ത്രീകളുടെ ആരോഗ്യം സംരക്ഷിക്കേണ്ട ഉത്തരവാദിത്വവും ഉണ്ട്. സാമ്പത്തികപരമായുള്ള ചൂഷണം തടയാനുള്ള വ്യവസ്ഥയും നിയമത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. വിദേശികള്‍ക്ക് ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കി വന്‍ തുക തട്ടുന്ന സംഘം രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇതു ഇല്ലാതാക്കാന്‍ കൂടിയാണ് പുതിയ നിയമം കൊണ്ടുവരുന്നത്. ഗുജറാത്ത്, മഹാരാഷ്ട്ര, ദില്ലി തുടങ്ങിയ സ്ഥലങ്ങളില്‍ നിയമവിരുദ്ധമായി വാടക ഗര്‍ഭപാത്ര വില്‍പ്പന നടക്കുന്നുണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications