കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടുത്ത വര്‍ഷം താമര വാടില്ല; വിരിഞ്ഞുതന്നെ, 300 സീറ്റ് കിട്ടുമെന്ന് സര്‍വെ, മോദിക്ക് രണ്ടാമൂഴം

Google Oneindia Malayalam News

Recommended Video

cmsvideo
മോദി പ്രഭാവം ഇനിയും? | Oneindia Malayalam

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരികയാണ്. ബിജെപിക്കെതിരെ പ്രതിപക്ഷം ഐക്യത്തോടെ പടപ്പുറപ്പാടിന് ഒരുങ്ങുന്നു. 2014ല്‍ ഇല്ലാതിരുന്ന ഐക്യ കാഹളം പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ മുഴങ്ങിക്കഴിഞ്ഞു. ഈ മാസം 22ന് പ്രതിപക്ഷ കക്ഷികളുടെ നിര്‍ണായക യോഗം ദില്ലിയില്‍ ചേരുന്നുണ്ട്.

ബിജെപിക്ക് അടിപതറുമോ എന്ന ചോദ്യമാണ് ഉയരുന്നത്. മോദി തരംഗം അവസാനിച്ചോ എന്നറിയാനും കാത്തിരിക്കുന്നവരുണ്ട്. ബിജെപിയെ ഇത്തവണ തളയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ രാജ്യം കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് ഒരുവിഭാഗം രാഷ്ട്രീയ നിരീക്ഷകര്‍ ആവര്‍ത്തിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇത്തരം മുന്നറിയിപ്പുകളൊന്നും ജനങ്ങള്‍ വകവെക്കില്ലെന്നാണ് പുതിയ സര്‍വെ പറയുന്നത്. കേന്ദ്രമന്ത്രി പീയുഷ് ഗോയലാണ് സര്‍വെ സംബന്ധിച്ച് വെളിപ്പെടുത്തിയത്.....

300 സീറ്റുകള്‍ ബിജെപി നേടും

300 സീറ്റുകള്‍ ബിജെപി നേടും

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 300 സീറ്റുകള്‍ ബിജെപി നേടുമെന്നാണ് സര്‍വെയില്‍ വ്യക്തമായതെന്ന് മന്ത്രി പിയൂഷ് ഗോയല്‍ പറയുന്നു. അഞ്ചര ലക്ഷം പേര്‍ സര്‍വെയില്‍ പങ്കാളികളായെന്നും അദ്ദേഹം വ്യക്തമാക്കി. മുംബൈയില്‍ നടന്ന ഒരു പരിപാടിയിലാണ് മന്ത്രി സര്‍വെ സംബന്ധിച്ച കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.

 സംശങ്ങള്‍ സ്വാഭാവികം

സംശങ്ങള്‍ സ്വാഭാവികം

പക്ഷേ, സര്‍വ്വെയുടെ കാര്യത്തില്‍ ചില സംശങ്ങള്‍ സ്വാഭാവികം. കാരണം സര്‍വെ നടത്തിയിരിക്കുന്നത് മന്ത്രി തന്നെയാണ്. അദ്ദേഹം സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിക്കുകയായിരുന്നുവത്രെ. 297-303 സീറ്റുകള്‍ ബിജെപി നേടുമെന്നാണ് സര്‍വെയില്‍ തെളിഞ്ഞതെന്ന് മന്ത്രി പറയുന്നു.

മുമ്പും താനിങ്ങനെ ചെയ്തു

മുമ്പും താനിങ്ങനെ ചെയ്തു

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായിട്ടാണ് സര്‍വെ സംഘടിപ്പിച്ചത്. സമാനമായ സര്‍വെ 2013ലും സംഘടിപ്പിച്ചിരുന്നുവെന്ന് മന്ത്രി പറയുന്നു. 2014ലെ തിരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കുമെന്നാണ് അന്ന് സര്‍വെയില്‍ തെളിഞ്ഞത്. ഫലം വന്നപ്പോള്‍ സര്‍വെയില്‍ തെളിഞ്ഞതുപോലെ സംഭവിക്കുകയും ചെയ്തുവെന്നും മന്ത്രി അവകാശപ്പെട്ടു.

നരേന്ദ്ര മോദിക്ക് രണ്ടാമൂഴം

നരേന്ദ്ര മോദിക്ക് രണ്ടാമൂഴം

ഇക്കഴിഞ്ഞ ഓഗസ്റ്റ്-സപ്തംബര്‍ മാസങ്ങളിലാണ് സര്‍വെ നടത്തിയതെന്ന് മന്ത്രി അറിയിച്ചു. സര്‍വെ ഫലത്തില്‍ സന്തോഷമുണ്ടെന്നും അടുത്ത തവണയും ബിജെപി തന്നെ അധികാരത്തിലെത്തുമെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു. മാധ്യമ സ്ഥാപനങ്ങളെല്ലാം സര്‍വ്വെ നടത്താന്‍ നിയോഗിക്കുന്ന സ്വകാര്യ കമ്പനിയെ തന്നെ താനും നിയോഗിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.

നരേന്ദ്ര മോദിയുടെ ഉറക്കംകെടുത്തി പ്രതിപക്ഷം; നവംബര്‍ 22ന് അറിയാം, ലോക്‌സഭ തിരഞ്ഞെടുപ്പ് മാത്രമല്ല...നരേന്ദ്ര മോദിയുടെ ഉറക്കംകെടുത്തി പ്രതിപക്ഷം; നവംബര്‍ 22ന് അറിയാം, ലോക്‌സഭ തിരഞ്ഞെടുപ്പ് മാത്രമല്ല...

English summary
Survey Commissioned By Piyush Goyal Gives BJP 300 Seats In 2019 Polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X