കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി തന്നെ 'ഹീറോ'! കാവിക്കോട്ട ഇളക്കാന്‍ രാഹുലിനും പ്രിയങ്കയ്ക്കും ആകില്ല! സര്‍വ്വേ ഫലം

  • By
Google Oneindia Malayalam News

യുപിയും ബിഹാറും മഹാരാഷ്ട്രയും പോലെ തന്നെ കോണ്‍ഗ്രസ് ശ്രദ്ധ പതിപ്പിക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. ഇത്തവണ മോദിയുടെ ജന്‍മ നാട്ടില്‍ ഭരണം പിടിക്കാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 100 സീറ്റിന് താഴെ ഒതുങ്ങിയതും കോണ്‍ഗ്രസിന് മുന്നേറാന്‍ ആയതുമെല്ലാം പാര്‍ട്ടി പ്രതീക്ഷ വെയ്ക്കുന്നുണ്ട്.

'വിജിന്‍ മുസ്ലീം വേഷം ധരിച്ച് പി ജയരാജന്‍റെ ഫോട്ടോയില്‍'.. പ്രചരണത്തെ പൊളിച്ചടുക്കി വിജിന്‍'വിജിന്‍ മുസ്ലീം വേഷം ധരിച്ച് പി ജയരാജന്‍റെ ഫോട്ടോയില്‍'.. പ്രചരണത്തെ പൊളിച്ചടുക്കി വിജിന്‍

എന്നാല്‍ മറ്റൊരു പൊതുതിരഞ്ഞെടുപ്പ് കൂടി മുന്നിലെത്തുമ്പോള്‍ കോണ്‍ഗ്രസിന്‍റെ സ്വപ്നങ്ങളെല്ലാം അസ്ഥാനത്താകുമെന്നാണ് ന്യൂസ് നാഷന്‍ സര്‍വ്വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ഗുജറാത്തില്‍ മാത്രമല്ല ഇന്ത്യ ഒട്ടുക്കെ ബിജെപി തരംഗം ആഞ്ഞടിക്കുമെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. കോണ്‍ഗ്രസിന്‍റെ നെഞ്ചിടിപ്പ് കൂട്ടുന്ന സര്‍വ്വേയിലെ വിശദാംശങ്ങളിലേക്ക്

 കാവിക്കോട്ട

കാവിക്കോട്ട

കഴിഞ്ഞ 28 വര്‍ഷമായി ബിജെപി അധികാരത്തില്‍ ഇരിക്കുന്ന സംസ്ഥാനം, ബിജെപിയുടെ ഉരുക്കു കോട്ടയാണ് ഗുജറാത്ത്. സംസ്ഥാനത്ത് കോണ്‍ഗ്രസ് അവസാനമായി അധികാരത്തില്‍ എത്തിയത് 1985 ലായിരുന്നു. പിന്നീട് ഇങ്ങോട് ഒരു തെരഞ്ഞെടുപ്പില്‍ പോലും ഗുജറാത്തില്‍ കാര്യമായ സ്വാധീനം ഉണ്ടാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല.

 നിലംതൊടില്ല

നിലംതൊടില്ല

എന്നാല്‍ 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പോടെ ഗുജറാത്തിലെ സാഹചര്യം മാറി. ബിജെപിയുടെ നെഞ്ചിടിപ്പ് ഏറ്റി ആദ്യമായി പാര്‍ട്ടി 100 സീറ്റ് തികച്ചില്ല. 99 സീറ്റായിരുന്നു കാവിക്കോട്ടയില്‍ ബിജെപി നേടിയത്.

 പ്രതീക്ഷ വേണ്ട

പ്രതീക്ഷ വേണ്ട

വിജയം ബിജെപിക്കൊപ്പമായിരുന്നെങ്കിലും കോണ്‍ഗ്രസ് 60 ല്‍ നിന്ന് 80 ലേക്ക് തങ്ങളുടെ സീറ്റുകള്‍ ഉയര്‍ത്തി.കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍, ജിഎസ്ടി, നോട്ട് നിരോധനം തുടങ്ങിയ വിഷയങ്ങള്‍ സംസ്ഥാനത്തും ബിജെപിക്ക് തിരിച്ചടിയായി.

 മോദി ഹീറോ

മോദി ഹീറോ

ഇതോടെ സംസ്ഥാനത്തെ കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ ഉയര്‍ന്നു. രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും നേരിട്ട് സംസ്ഥാനത്ത് എത്തിച്ച് ബിജെപിക്കും മോദിക്കുമെതിരേയുള്ള പ്രചരണങ്ങള്‍ കോണ്‍ഗ്രസ് ശക്തമാക്കി. ഇതിനോടകം തന്നെ രാഹുല്‍ മൂന്ന് തവണയ്ക്ക് മുകളില്‍ ഗുജറാത്തില്‍ പര്യടനം നടത്തി കഴിഞ്ഞു.

 പ്രിയങ്കയും രാഹുലും

പ്രിയങ്കയും രാഹുലും

എഐസിസി ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധിയും യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയും ഗുജറാത്തില്‍ കൊണ്ടു പിടിച്ച് തിരഞ്ഞെടുപ്പ് റാലികള്‍ നടത്തി. എന്നാല്‍ ഈ റാലികള്‍ കൊണ്ടൊന്നും കാവിക്കോട്ട ഇളകില്ലെന്നാണ് ന്യൂസ് നാഷന്‍ സര്‍വ്വേ പ്രവചിക്കുന്നത്.

 അഞ്ച് സീറ്റുകള്‍

അഞ്ച് സീറ്റുകള്‍

സംസ്ഥാനത്ത് ആകെ 26 സീറ്റുകളാണ് ഉള്ളത്. ഇതില്‍ 21 സീറ്റുകളും ബിജെപി തന്നെ തൂത്തുവാരുമെന്ന് സര്‍വ്വേ പ്രവചിക്കുന്നു. മുന്‍ ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയം മാത്രമേ കോണ്‍ഗ്രസിന് ആവര്‍ത്തിക്കാന്‍ ആകുവെന്നാണ് സര്‍വ്വേ പ്രവചനം.

 കാര്യമായ ഇടിവ്

കാര്യമായ ഇടിവ്

ഗുജറാത്തില്‍ 2014 ല്‍ 5 സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്. കൂടുതല്‍ സീറ്റ് നേടാനാകില്ലെങ്കിലും വോട്ട് വിഹിതം ഉയരുമെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. അതേസമയം ബിജെപിക്ക് വോട്ട് വിഹിതത്തില്‍ കാര്യമായ ഇടിവ് സംഭവിക്കുമെന്ന് സര്‍വ്വേ സൂചിപ്പിക്കുന്നു.

 മോദി പ്രഭാവം

മോദി പ്രഭാവം

49 ശതമാനം വോട്ട് വിഹിതം മാത്രമേ ബിജെപിക്ക് ലഭിക്കുകയുള്ളൂവെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. 2014 ല്‍ ബിജെപിയുടെ വോട്ട് വിഹിതം 60.11 ശതമാനമാണ്. എന്നാല്‍ ജന്‍മനാട്ടില്‍ മോദി പ്രഭാവത്തിന് ഒരു ഇടിവും സംഭവിച്ചിട്ടില്ലെന്ന് സര്‍വ്വേ വ്യക്തമാക്കുന്നു.

 മോദി സര്‍ക്കാര്‍

മോദി സര്‍ക്കാര്‍

സര്‍വ്വേയില്‍ പങ്കെടുത്ത് 61 ശതമാനം പേരാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ടത്. രാഹുല്‍ ഗാന്ധിയെ പിന്തുണച്ചത് വെറും 30 ശതമാനം പേര്‍ മാത്രമാണ്.
കേന്ദ്രസര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി അറിയിച്ചത് 51 ശതമാനം പേരാണ്.

 ബിജെപിക്ക് അനുകൂലം

ബിജെപിക്ക് അനുകൂലം

അസംതൃപ്തരുടെ ശതമാനം 37 ല്‍ ഒതുങ്ങി. കഴിഞ്ഞ മാസം ന്യൂഷ് നാഷന്‍ സംഘടിപ്പിച്ച സര്‍വ്വേയിലും ബിജെപിക്ക് അനുകൂലമാണ് രാഷ്ട്രീയ അന്തരീക്ഷം എന്നാണ് പ്രവചിക്കപ്പെട്ടത്. 543 ല്‍ 270 സീറ്റുകളാണ് ബിജെപിക്ക് സര്‍വ്വേയില്‍ പ്രവചിച്ചത്. കോണ്‍ഗ്രസാവട്ടെ വെറും 134 സീറ്റുകളും.

 വിവരങ്ങള്‍ ഇങ്ങനെ

വിവരങ്ങള്‍ ഇങ്ങനെ

തൊഴിലില്ലായ്മ തടയുന്നതില്‍ മോദി സര്‍ക്കാരിനെ 55 ശതമാനം പേര്‍ പിന്തുണച്ചു. അതേസമയം കേന്ദ്രസര്‍ക്കാര്‍ അഴിമതി മുക്ത സര്‍ക്കാരാണെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 60 ശതമാനം പേരും അഭിപ്രായപ്പെട്ടു.

<strong>'ആദിവാസി കുരങ്ങ്', സിവില്‍ സര്‍വീസ് നേടിയ ശ്രീധന്യയെ ആക്ഷേപിച്ച് പോസ്റ്റ്! പ്രതിഷേധം</strong>'ആദിവാസി കുരങ്ങ്', സിവില്‍ സര്‍വീസ് നേടിയ ശ്രീധന്യയെ ആക്ഷേപിച്ച് പോസ്റ്റ്! പ്രതിഷേധം

ഗുജറാത്തില്‍ പോര് മുറുകി! കാവിക്കോട്ടയില്‍ വിള്ളല്‍ വീഴ്ത്താന്‍ കോണ്‍ഗ്രസ്

English summary
survey predicts 21 seats for bjp in gujarat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X