കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്ക് വെല്ലുവിളികളില്ല... പ്രധാനമന്ത്രി പദം നഷ്ടമാവില്ല!! ജനപ്രീതി ഇടിഞ്ഞെന്ന് സിഎസ്ഡിഎസ് സര്‍വേ!

മോദിയുടെ ജനപ്രീതി ഇടിഞ്ഞെന്ന് സര്‍വേ

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി പദത്തില്‍ നരേന്ദ്ര മോദി നാലുവര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ ഇന്ത്യാ ടുഡേയ്ക്ക് വേണ്ടി സിഎസ്ഡിഎസ്-ലോക്‌നിധി മൂഡ് ഓഫ് ദ നേഷന്‍ സര്‍വേയില്‍ ബിജെപിക്കും മോദിക്കും തിരിച്ചടി. മോദിയുടെ ജനപ്രീതി ഇടിഞ്ഞെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന് ഇപ്പോഴും കാര്യമായ എതിരാളികളില്ലെന്ന് സര്‍വേ പറയുന്നു. അതേസമയം പ്രധാന എതിരാളിയായ രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി വലിയ രീതിയില്‍ വര്‍ധിച്ചതായി സര്‍വേയില്‍ പറയുന്നു. തിരഞ്ഞെടുപ്പ് ഈ സമയത്ത് നടത്തിയാലും പ്രധാനമന്ത്രിയായി മോദി തന്നെ വരുമെന്നാണ് സര്‍വേയില്‍ പറയുന്നത്.

1

സര്‍വേയില്‍ പങ്കെടുത്ത 34 ശതമാനം പേര്‍ മോദി തന്നെ പ്രധാനമന്ത്രിയായി കാണാനാണ് ആഗ്രഹിക്കുന്നത്. 2014നെ അപേക്ഷിച്ച് രണ്ട് ശതമാനം ജനപ്രീതിയുടെ ഇടിവാണ് അദ്ദേഹത്തിനുണ്ടായത്. അതേസമയം സംസ്ഥാനങ്ങളില്‍ ബിജെപിക്ക് വോട്ടിംഗ് ശതമാനം കുറയുന്നതായി സര്‍വേ സൂചിപ്പിക്കുന്നു. ഉത്തര്‍പ്രദേശില്‍ എന്‍ഡിഎയുടെ വോട്ട് ശതമാനം 43ല്‍ നിന്ന് 35 ആയി കുറയും. യുപിഎയ്ക്കിത് എട്ടില്‍ നിന്ന് പന്ത്രണ്ടിലേക്കുള്ള കുതിപ്പാകും. ബീഹാറില്‍ ഇത് കൂടും. 51 ശതമാനത്തില്‍ നിന്ന് 60 ശതമാനത്തിലേക്കാണ് ഉയരുന്നത്. യുപിയ്ക്കും വോട്ട് കൂടുമെന്നാണ് സര്‍വേയില്‍ പറയുന്നത്. ഗുജറാത്തില്‍ അഞ്ച് ശതമാനത്തിന്റെ കുറവാണ് ഉണ്ടാവുക.

മഹാരാഷ്ട്രയില്‍ എന്‍ഡിഎയുടെ വോട്ട് ശതമാനത്തില്‍ മൂന്നു ശതമാനത്തിന്റെ കുറവുണ്ടാകും. 48 ശതമാനമായിട്ടാണ് കുറയുക. ഇവിടെയും യുപിഎ നേട്ടമുണ്ടാക്കും. മധ്യപ്രദേശില്‍ 14 ശതമാനത്തിന്റെ കുറവാണ് ഉണ്ടാവുക. ഇവിടെ 40 ശതമാനമായിട്ടാണ് കുറയുക. യുപിഎയുടെ വോട്ട് ശതമാനം 50 ശതമാനമായി വരെ ഉയരാം. മൊത്തം കണക്കിലെടുക്കാന്‍ 10 ശതമാനം കൂടുതല്‍ വോട്ടുകള്‍ യുപിഎ നേടും. അതേസമയം ന്യൂനപക്ഷങ്ങള്‍ക്കിടയിലും ദളിതുകള്‍ക്കും ആദിവാസികള്‍ക്കുമിടയിലും മോദിയുടെ പ്രതിച്ഛായക്ക് കനത്ത തിരിച്ചടിയാണ് ഏറ്റത്. ന്യൂനപക്ഷങ്ങള്‍ രാഹുല്‍ ഗാന്ധിയെയാണ് അവരുടെ നേതാവായി തിരഞ്ഞെടുത്തത്.

2019ലും മോദി തരംഗം ആവര്‍ത്തിക്കും... സീറ്റുകള്‍ വര്‍ധിക്കും, 55 ശതമാനം സംതൃപ്തര്‍, ബിജെപി തന്നെ...2019ലും മോദി തരംഗം ആവര്‍ത്തിക്കും... സീറ്റുകള്‍ വര്‍ധിക്കും, 55 ശതമാനം സംതൃപ്തര്‍, ബിജെപി തന്നെ...

'കാലൻ' വവ്വാലല്ല... നിപ്പാ വൈറസിന്റെ ഉറവിടം വവ്വാലല്ലെന്ന് പരിശോധനാ റിപ്പോര്‍ട്ട്!'കാലൻ' വവ്വാലല്ല... നിപ്പാ വൈറസിന്റെ ഉറവിടം വവ്വാലല്ലെന്ന് പരിശോധനാ റിപ്പോര്‍ട്ട്!

English summary
survey predicts NaMos popularity dip
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X