കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലൈവര്‍ തമിഴകം പിടിക്കുമോ, സര്‍വേ ഫലം പറയുന്നത് ഇങ്ങനെ

രജനീകാന്ത് 23 സീറ്റുകളില്‍ വിജയം നേടുമ്പോള്‍ 14 സീറ്റില്‍ ഡിഎംകെയും രണ്ട് സീറ്റില്‍ അണ്ണാ ഡിഎംകെയും ജയിക്കുമെന്നാണ് സര്‍വേ പറയുന്നത്

  • By Vaisakhan
Google Oneindia Malayalam News

ചെന്നൈ: വളരെ കാലം കാത്തുനിന്നാണ് തമിഴകത്തിന്റെ തലൈവര്‍ രജനീകാന്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പുകള്‍ തൊട്ട് തന്റെ പാര്‍ട്ടി മത്സരിക്കാനുണ്ടാകുമെന്നും രജനി പറഞ്ഞിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ സാധ്യതകള്‍ വിലയിരുത്തി സര്‍വേ ഫലം പുറത്തുവന്നിരിക്കുന്നു. ഗംഭീര ജയം അദ്ദേഹത്തിന്റെ പാര്‍ട്ടി നേടുമെന്നാണ് സര്‍വേ ഫലം സൂചിപ്പിക്കുന്നത്.

1

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി മത്സരിക്കുകയാണെങ്കില്‍ 23 സീറ്റുകള്‍ അനായാസം സ്വന്തമാക്കുമെന്നാണ് സര്‍വേ പറയുന്നത്. തമിഴ്‌നാട്ടില്‍ ആകെ 39 സീറ്റുകളാണ് ഉള്ളത്. ഇതില്‍ 23 എണ്ണം അദ്ദേഹം സ്വന്തമാക്കുകയാണെങ്കില്‍ തമിഴകത്ത് രജനിക്ക് എതിരാളികള്‍ ഉണ്ടാവില്ലെന്ന് ഉറപ്പിക്കാം. മുഖ്യ എതിരാളിയായ ഡിഎംകെയ്ക്കും സ്റ്റാലിനും ഇത് കനത്ത തിരിച്ചടിയാണ്. എന്നാല്‍ മത്സരിക്കുന്ന കാര്യത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്താന്‍ രജനി തയ്യാറായിട്ടില്ല. സര്‍വേ ഫലം നല്‍കുന്ന ആത്മവിശ്വാസം രജനി മത്സരിക്കാനും സാധ്യതയുണ്ട്.

2

രജനീകാന്ത് 23 സീറ്റുകളില്‍ വിജയം നേടുമ്പോള്‍ 14 സീറ്റില്‍ ഡിഎംകെയും രണ്ട് സീറ്റില്‍ അണ്ണാ ഡിഎംകെയും ജയിക്കുമെന്നാണ് സര്‍വേ പറയുന്നത്. ദേശീയ ചാനലാണ് സര്‍വേ നടത്തിയത്. അതേസമയം രജനി മത്സരിക്കുന്നുണ്ടെങ്കിലും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്്ക്ക് തമിഴ്‌നാട്ടില്‍ അക്കൗണ്ട് തുറക്കാന്‍ സാധിക്കില്ലെന്നാണ് വിലയിരുത്തല്‍. അതേസമയം കോണ്‍ഗ്രസ് നയിക്കുന്ന യുപിഎയ്ക്ക് പുതുചേരിയില്‍ മാത്രം സീറ്റ് ലഭിക്കുമെന്നാണ് സര്‍വേ പറയുന്നത്. നിലവില്‍ പുതുച്ചേരിയില്‍ കോണ്‍ഗ്രസാണ് ഭരിക്കുന്നത്.

രജനി ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ലെങ്കില്‍ ഡിഎംകെ മുന്‍തൂക്കം നേടുമെന്ന് സര്‍വേ അഭിപ്രായപ്പെടുന്നു. ഈ സാഹചര്യത്തില്‍ ഡിഎംകെ 32 സീറ്റ് നേടുമെന്നാണ് വിലയിരുത്തല്‍. എഐഎഡിഎംക്കെയ്ക്ക് ആറ് സീറ്റ് ലഭിക്കുമെന്നാണ് സര്‍വേ പറയുന്നത്. എല്ലാ സര്‍വേകളിലും അണ്ണാ ഡിഎംകെയ്ക്ക് കാര്യമായ നേട്ടമുണ്ടാക്കാനാവില്ലെന്നാണ് സൂചിപ്പിക്കുന്നത്.

English summary
survey says rajinikanths party will make victory in tamilnadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X