പുകവലി 33% ശതമാനം കുറഞ്ഞു,ഇന്ത്യന്‍ യുവാക്കള്‍ വഴിമാറിയത് എങ്ങോട്ട്..?
51% ആളുകള്‍ നിര്‍ത്താന്‍ ഉദ്ദേശിക്കുന്നു
ദില്ലി: ഇന്ത്യയില്‍ പുകവലിക്കാരായ യുവജനങ്ങളുടെ എണ്ണം 2010 ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ 81 ലക്ഷം കുറഞ്ഞതായി പഠനങ്ങള്‍. അതായത് 33% കുറവ്. ഗ്ലോബല്‍ അഡള്‍ട്ട് ടുബാക്കോ സര്‍വേയിലാണ് പുതിയ കണ്ടെത്തല്‍. 51% ആളുകള്‍ പുകവലി നിര്‍ത്താന്‍ ഉദ്ദേശിക്കുന്നതായും പഠനത്തില്‍ പറയുന്നു.
15 വയസിനു മുകളിലുള്ള 74,037 യുവജനങ്ങളിലാണ് പഠനം നടത്തിയത്. 15 മുതല്‍ 24 വയസ്സു വരെയുള്ള യുവജനങ്ങളില്‍ പുകവലി 33% കുറഞ്ഞതായും 15 മുതല്‍ 17 വയസ്സു വരെയുള്ളവരില്‍ പുകവലി 54% കുറഞ്ഞതായും പഠനത്തില്‍ കണ്ടെത്തി. പുകവലിയുടെ ഉപയോഗം കുറക്കാന്‍ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളും രാജ്യത്തു നടക്കുന്ന ബോധവത്കരണ ക്ലാസുകളും പുതിയ മാറ്റത്തിനു കാരണമായിട്ടുണ്ടെന്ന് ഗവേഷണം നടത്തിയവര്‍ പറയുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ ഇവര്‍ അഭിനന്ദിക്കുകയും ചെയ്തു.

ഖയ്‌നി, ബീഡി, ഗുട്ക എന്നീ രൂപങ്ങളിലാണ് ഇന്ത്യന്‍ പുരുഷന്‍മാര്‍ കൂടുതലും ടുബാക്കോ ഉപയോഗിക്കുന്നത്. സ്ത്രീകള്‍ കൂടുതലും വെറ്റിലയോടൊപ്പവും.












Click it and Unblock the Notifications