സര്‍വ്വേഫലങ്ങള്‍ ബിജെപിക്ക് എതിര്
ദില്ലി: റെക്കോര്‍ഡ് പോളിംഗോടെ മധ്യപ്രദേശിലെ വോട്ടെടുപ്പ് അവസാനിച്ചിട്ടും ഭരണകക്ഷിയായ ബി ജെ പിക്ക് സന്തോഷിക്കാന്‍ വകയില്ലെന്ന് റിപ്പോര്‍ട്ടുകള്‍. വോട്ടെടുപ്പിന് ശേഷം നടന്ന സര്‍വ്വേകളാണ് ബി ജെ പിക്ക് മധ്യപ്രദേശില്‍ ക്ഷീണമുണ്ടാകും എന്ന തരത്തിലുള്ള ഫലങ്ങള്‍ നല്‍കുന്നത്. എന്നാലും ഭരണം നഷ്ടപ്പെടാന്‍ മാത്രമുള്ള വാഴ്ച ഉണ്ടാകില്ല എന്ന സൂചനകള്‍ പാര്‍ട്ടിക്ക് ആശ്വാസമാകുന്നുമുണ്ട്.
മധ്യപ്രദേശില്‍ മാത്രമല്ല, ഛത്തീസ്ഗഡിലും കാവിപ്പാര്‍ട്ടിക്ക് നഷ്ടം സംഭവിക്കും എന്നാണ് സൂചനകള്‍. ഇത് പക്ഷേ മധ്യപ്രദേശിലെക്കാള്‍ അല്‍പം കടുത്തതായിരിക്കും. ഭരണകക്ഷിയായ ബി ജെ പി ഇത്തവണ പ്രതിപക്ഷത്തേക്ക് സീറ്റ് മാറ്റിയാല്‍ അത്ഭുതപ്പെടാനില്ല എന്നാണ് സര്‍വ്വേ ഫലങ്ങള്‍ പറയുന്നത്.

90 അംഗങ്ങളുള്ള ഛത്തീസ്ഗഡ് അസംബ്ലിയില്‍ നിലവില്‍ ബി ജെ പിക്ക് 51 സീറ്റുകളുണ്ട്. ഇതില്‍ നിന്നും അഞ്ച് മുതല്‍ പത്ത് സീറ്റുകള്‍ വരെ കുറയാനിടയുണ്ട് എന്നാണ് സൂചന. പത്ത് സീറ്റുകള്‍ നഷ്ടമാകുന്ന പക്ഷം ബി ജെ പി ഭരണം നിലനിര്‍ത്താന്‍ മറ്റ് വഴികള്‍ നോക്കേണ്ടിവരും.
മധ്യപ്രദേശില്‍ പക്ഷേ സ്ഥിതി അല്‍പം കൂടി മെച്ചമാണ്. 230 അംഗ അസംബ്ലിയില്‍ 143 എം എല്‍ എമാരാണ് ബി ജെ പിക്ക് ഉള്ളത്. പത്തോ ഇരുപതോ സീറ്റുകള്‍ കുറഞ്ഞേക്കും എന്ന ആഭ്യന്തര സര്‍വ്വേ ഫലങ്ങള്‍ ശരിയായാല്‍പ്പോലും ഭരണം തുടരുന്നതിന് അത് തടസ്സമാരകില്ല എന്ന ആശ്വാസത്തിലാണ് മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാന്‍.
2003 മുതല്‍ ബി ജെ പി ഭരണം കൈവശം വെക്കുന്ന മധ്യപ്രദേശില്‍ ശിവ് രാജ് സിംഗ് ചൗഹാന്‍ വന്നതോടെയാണ് ഉറച്ച ഭരണത്തിന്റെ ഒരുഅന്തരീക്ഷം കൈവന്നത്. ജനങ്ങള്‍ക്കിടയില്‍ ചൗഹാനുള്ള ക്ലീന്‍ ഇമേജാണ് ബി ജെ പിയുടെ പ്രതീക്ഷ.












Click it and Unblock the Notifications