Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയില്‍ സൂര്യഗ്രഹണം ആരംഭിച്ചു, ആദ്യം ദൃശ്യമായത് അമൃത്സറില്‍

Oct 25, 2022, 6:12 pm IST

ചെന്നൈയില്‍ നിന്നുള്ള സൂര്യഗ്രഹണത്തിന്റെ കാഴ്ച്ച
Oct 25, 2022, 6:11 pm IST

സൂര്യഗ്രഹണം കൂടുതല്‍ ദൃശ്യമായത് ശ്രീനഗറില്‍. 55 ശതമാനത്തോളം ദൃശ്യമായതായി റിപ്പോര്‍ട്ട്‌
Oct 25, 2022, 5:36 pm IST

ബെംഗളൂരുവിലും സൂര്യഗ്രഹണം ദൃശ്യമായി. ഐഐഎ ക്യാമ്പസിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്നാണ് സൂര്യഗ്രഹണം ആസ്വദിച്ചത്‌
Oct 25, 2022, 5:12 pm IST

കുരുക്ഷേത്രത്തിലും ഭാഗിക സൂര്യഗ്രഹണം ദൃശ്യമായി
Oct 25, 2022, 5:11 pm IST

ഹാന്‍ലെയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സൂര്യഗ്രഹണം വീക്ഷിക്കുന്നു
Oct 25, 2022, 4:55 pm IST

ലേയിലും ലഡാക്കിലും നിന്നുള്ള സൂര്യഗ്രഹണ ദൃശ്യങ്ങള്‍
Oct 25, 2022, 4:54 pm IST

ദില്ലിയില്‍ സൂര്യഗ്രഹണം ദൃശ്യമായി. നോര്‍ത്ത് ഈസ്റ്റില്‍ ചിലയിടങ്ങളില്‍ മാത്രമാണ് സൂര്യഗ്രഹണം കാണാനായത്. ഇന്ത്യയിലെ ഭൂരിഭാഗം മേഖലയിലും സൂര്യഗ്രഹണം ദൃശ്യമായി.
Oct 25, 2022, 4:42 pm IST

ഇന്ത്യയില്‍ സൂര്യഗ്രഹണം ആദ്യം ദൃശ്യമായത് അമൃത്സറില്‍
Oct 25, 2022, 4:42 pm IST

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ് (ഐഐഎ) സംഘം സൂര്യഗ്രഹണം വീക്ഷിക്കുന്നു
Oct 25, 2022, 4:39 pm IST

ഇന്ത്യയിൽ സൂര്യഗ്രഹണം ആരംഭിക്കുന്നു
Oct 25, 2022, 4:37 pm IST

ഗ്രഹണം ഐസ്‌ലാൻഡിൽ ഉച്ചയ്ക്ക് 02:29 ന് ആരംഭിച്ച് 06:32 ന് (IST) അറബിക്കടലിൽ അവസാനിക്കുമെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
Oct 25, 2022, 4:17 pm IST

ഓരോ വര്‍ഷവും രണ്ടു മുതല്‍ അഞ്ചു വരെ സൂര്യഗ്രഹണങ്ങള്‍ ഭൂമിയില്‍ നടക്കാറുണ്ട്. ഇവയില്‍ പൂജ്യം മുതല്‍ രണ്ടു വരെ എണ്ണം പൂര്‍ണ്ണ സൂര്യഗ്രഹണങ്ങളായിരിക്കും.
Oct 25, 2022, 3:30 pm IST

കാശ്മീര്‍, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്്, ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലും ഗ്രഹണം കാണാന്‍ സാധിക്കും.
Oct 25, 2022, 2:40 pm IST

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം ഇന്ന് നടക്കും
Oct 25, 2022, 1:54 pm IST

വൈകുന്നേരം 4:29 മുതൽ 5:42 വരെ സൂര്യഗ്രഹണം ദൃശ്യമാകും.
Oct 25, 2022, 1:20 pm IST

സൂര്യപ്രകാശത്തെ തടഞ്ഞുകൊണ്ട് ചന്ദ്രന്‍ സൂര്യനു മുന്നിലൂടെ കടന്നുപോകുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്.
Oct 25, 2022, 12:32 pm IST

ഗർഭിണികൾ സൂര്യഗ്രഹണത്തിന് മുമ്പും ശേഷവും കുളിക്കുന്നത് നല്ലതാണ്.
Oct 25, 2022, 12:32 pm IST

ഗർഭിണികൾ ഒരിക്കലും ഗ്രഹണത്തെ വെറും കണ്ണുകളോടെ നോക്കരുത്, കാരണം ഇത് റെറ്റിനയെ തകരാറിലാക്കും
Oct 25, 2022, 11:46 am IST

നാസ പങ്കുവച്ച ചിത്രം
Oct 25, 2022, 10:58 am IST

ദില്ലിയില്‍ 43.8 ശതമാനമാണ് ഗ്രഹണം കാണാന്‍ സാധിക്കും. കാശ്മീര്‍, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്്, ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലും ഗ്രഹണം കാണാന്‍ സാധിക്കും.
Oct 25, 2022, 10:30 am IST

കേരളത്തില്‍ പത്ത് ശതമാനത്തില്‍ താഴെ മാത്രമാണ് സൂര്യബിംബം മറയ്ക്കപ്പെടുകയുള്ളൂ. വൈകീട്ട് 5.52ന് ആണ് കേരളത്തില്‍ സൂര്യഗ്രഹണം ദൃശ്യമാകുക.
Oct 25, 2022, 10:20 am IST

ചൊവ്വാഴ്ച സംഭവിക്കാനിരിക്കുന്ന സൂര്യഗ്രഹണം ഏകദേശം 45 മിനിറ്റോളം ബെംഗളൂരുവിൽ ദൃശ്യമാകും.
Oct 25, 2022, 9:37 am IST

1995ൽ ദീപാവലി ദിനത്തിൽ സൂര്യഗ്രഹണം ഉണ്ടായി.
Oct 25, 2022, 8:52 am IST

ബെംഗളൂരുവിൽ വൈകിട്ട് 5.15ന് ഗ്രഹണം കാണാനാകുമെന്നാണ് റിപ്പോർട്ട്.
Oct 25, 2022, 8:20 am IST

അലുമിനിസ്ഡ് മൈലാർ, ബ്ലാക്ക് പോളിമർ, ഷേഡ് നമ്പർ 14-ന്റെ വെൽഡിംഗ് ഗ്ലാസ് പോലെയുള്ളവ ഉപയോഗിച്ച് സൂര്യഗ്രഹണം കാണുന്നതാണ് സുരക്ഷിതമായ മാർഗം.
Oct 25, 2022, 8:01 am IST

ചെന്നൈയിൽ ഭാഗിക സൂര്യഗ്രഹണം 31 മിനിറ്റും കൊൽക്കത്തയിലും 12 മിനിറ്റും ദൃശ്യമാകും.
Oct 25, 2022, 8:01 am IST

രാജ്യത്ത് വൈകുന്നേരം 4.49 മുതലാണ് ദൃശ്യമാകുക.
Oct 25, 2022, 7:57 am IST

മുംബൈയിൽ 24 ശതമാനവും കാഴ്ച സാധ്യമാകും. ഡൽഹിയിൽ ഒരു മണിക്കൂർ 13 മിനിറ്റ് ദൈർഘ്യമുള്ളതാകും ഇത്.
Oct 25, 2022, 7:51 am IST

ഭാഗിക സൂര്യഗ്രഹണം ഡൽഹിയിൽ 44 ശതമാനത്തോളം കണാനാകും.

ദില്ലി: ഈ വര്‍ഷത്തെ അവസാന ഭാഗിക സൂര്യഗ്രഹണം ഇന്ന് ദൃശ്യമാകും. യൂറോപ്പിലും പടിഞ്ഞാറന്‍ സൈബീരിയയിലും മധ്യേഷ്യയിലും പടിഞ്ഞാറന്‍ ഏഷ്യയിലും ആഫ്രിക്കയുടെ വടക്കുകിഴക്കന്‍ ഭാഗഭങ്ങളിലുമാണ് കാണാന്‍ സാധിക്കുക. ഇന്ത്യയില്‍ വിവിധ ഭാഗങ്ങളിലും സൂര്യഗ്രഹണം കാണാന്‍ സാധിക്കും. ഇന്ത്യയില്‍ സൂര്യാസ്തമയത്തിന് മുന്‍പാണ് ഗ്രഹണം ആരംഭിക്കുക. അതുകൊണ്ട് തന്നെ ഗ്രഹണത്തിന്റ അവസാനഘട്ടം ഇന്ത്യയില്‍ ദൃശ്യമാകില്ല.

solar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+