കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും ബിജെപി അനുകൂല പ്രസ്താവനയുമായി കാരാട്ട്; എതിര്‍പ്പുമായി ബംഗാള്‍ ഘടകം, സിപിഎമ്മില്‍ ഭിന്നത

Google Oneindia Malayalam News

കല്‍ക്കത്ത: ബിജെപിയെ ഫാസിസ്റ്റ് പാര്‍ട്ടിയെന്ന വിളിക്കാന്‍ കഴിയില്ലെന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകരാശ് കാരാട്ടിന്‍റെ നിലപാട് നേരത്തെ വലിയ ചര്‍ച്ചക്കള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു. നരേന്ദ്രമോദി അധികാരത്തിലെത്തിയതിനു പിന്നാലെ ഇന്ത്യന്‍ രാഷ്ട്രീയത്തിലുണ്ടായ വലതുപക്ഷ ചായ്‌വിനെ ഫാസിസമെന്നോ വര്‍ഗീയ ഫാഷിസമെന്നോ വിളിക്കാനാവില്ലെന്നായിരുന്നു ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ പ്രകാശ് കാരാട്ട് വ്യക്തമാക്കിയത്.

<strong> കോണ്‍ഗ്രസിന് 140 സീറ്റ് ലഭിച്ചാല്‍ രാഹുല്‍ പ്രധാനമന്ത്രി!! അധികാരം പിടിക്കാന്‍ വമ്പന്‍ പദ്ധതി</strong> കോണ്‍ഗ്രസിന് 140 സീറ്റ് ലഭിച്ചാല്‍ രാഹുല്‍ പ്രധാനമന്ത്രി!! അധികാരം പിടിക്കാന്‍ വമ്പന്‍ പദ്ധതി

നവ ഉദാരവത്കരണ നയങ്ങള്‍ പിന്തുടരുന്ന മറ്റ് ഭരണവര്‍ഗ പാര്‍ട്ടികളുമായി ചേര്‍ന്ന് ബിജെപിയെ എതിര്‍ക്കാനാവില്ലെന്നും കാരാട്ട് കൂട്ടിച്ചേര്‍ത്തു. കാരാട്ടിന്‍റെ ഈ നിലപാട് പാര്‍ട്ടിക്ക് അകത്തും പുറത്തും വലിയ വിമര്‍ശനങ്ങള്‍ക്കായിരുന്നു ഇടയാക്കിയത്. ഇപ്പോഴിതാ കാരാട്ട് വീണ്ടും ബിജെപി അനുകൂല പ്രസ്താവന നടത്തിയെന്ന ആരോപണം പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ഉയര്‍ന്നിരിക്കുകയാണ്.

സുര്യകാന്ത് മിശ്ര

സുര്യകാന്ത് മിശ്ര

സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും മുന്‍ ജനറല്‍ സെക്രട്ടറിയുമായ പ്രകാശ് കാരാട്ട് ബിജെപി അനുകൂല പ്രസ്താവന നടത്തിയെന്ന ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത് ബംഗാള്‍ സംസ്ഥാന സെക്രട്ടറി സുര്യകാന്ത് മിശ്രയാണ്.

ബിജെപി കൂടുതല്‍ സീറ്റ് നേടും

ബിജെപി കൂടുതല്‍ സീറ്റ് നേടും

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ സീറ്റ് നേടുമെന്ന കാരാട്ടിന്‍റെ പ്രസ്തവാനയാണ് വിവാദമായത്. കാരാട്ടിന്‍റെ പ്രസ്താവന ചൂണ്ടിക്കാട്ടി സുര്യകാന്ത് മിശ്ര സിപിഎം കേന്ദ്ര കമ്മറ്റിക്ക് മുമ്പാകെ പരാതി നല്‍കിയിട്ടുണ്ട്.

പിബി ചര്‍ച്ച ചെയ്യണം

പിബി ചര്‍ച്ച ചെയ്യണം

വിഷയം അടിയന്തരമായി അവയ്ലബിള്‍ പിബി ചര്‍ച്ച ചെയ്യണമെന്നും കേന്ദ്രനേതൃത്വം മാധ്യമങ്ങള്‍ക്ക് മുമ്പാകെ വിശദീകരണം നല്‍കണമെന്ന് സുര്യകാന്ത് മിശ്ര പരാതിയില്‍ ആവശ്യപ്പെട്ടതായി സിപിഎം വൃത്തങ്ങള്‍ പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

എ​ണ്ണം തികയ്ക്കാന്‍

എ​ണ്ണം തികയ്ക്കാന്‍

തിരഞ്ഞെടുപ്പില്‍ ഹിന്ദി സംസ്ഥാനങ്ങളില്‍ സീറ്റുകുറയാന്‍ സാധ്യതയുള്ളതിനാല്‍ അതുമറികടക്കാന്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എ​ണ്ണം തികയ്ക്കാന്‍ ബിജെപി ശ്രമിക്കുന്നതിനെകുറിച്ചായിരുന്നു മാതൃഭൂമി ന്യൂസിന് തന്നെ നല്‍കിയ അഭിമുഖത്തില്‍ കാരാട്ട് പറഞ്ഞത്.

പരമാവധി അഞ്ച് സീറ്റുകള്‍

പരമാവധി അഞ്ച് സീറ്റുകള്‍

ഉത്തര്‍പ്രദേശില്‍ തിരിച്ചടി നേടുന്ന ബിജെപി ഒഡീഷ, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ സീറ്റുനേടാനുള്ള പരിശ്രമത്തിലാണ് ബിജെപി. ഒഡ‍ീഷയില്‍ പരമാവധി അഞ്ച് സീറ്റുകള്‍ നേടാന്‍ ബിജെപിക്ക് കഴിഞ്ഞേക്കുമെന്നാണ് കരാട്ട് മാതൃഭൂമി ന്യൂസിനോട് പറഞ്ഞത്.

ബംഗാളിലും

ബംഗാളിലും

ബംഗാളിലും ബിജെപി നേട്ടമുണ്ടാക്കാനാണ് സാധ്യതയെന്നും കാരാട്ട് തുടരുന്നു. ഇപ്പോഴുള്ളതിനേക്കാള്‍ കൂടുതല്‍ സീറ്റ് അവര്‍ക്ക് ബംഗാളില്‍ ലഭിക്കും. എന്നാല്‍ അവര്‍ക്കത് അത്ര എളുപ്പമാവില്ല. അമിത് ഷാ പറയുന്നത് ബിജെപിക്ക് 23 സീറ്റുകളില്‍ വിജയിക്കാന്‍ കഴിയുമെന്നാണ്. എന്നാല്‍ അത്രയൊന്നും ബിജെപി ലഭിക്കില്ലെന്നും കാരാട്ടി കൂട്ടിച്ചേര്‍ത്തു.

വിമര്‍ശനത്തിന് ഇടയാക്കിയത്

വിമര്‍ശനത്തിന് ഇടയാക്കിയത്

ബംഗാളിനെതിരെ തൃണമൂലിനെതിരെ സിപിഎം ശക്തമായ രംഗത്തുള്ള സാഹചര്യത്തില്‍ പാര്‍ട്ടി മുന്‍ജനറല്‍ സെക്രട്ടറി ബിജെപിക്ക് ഗുണകരമാവുന്ന പ്രസ്താവാന നടത്തിയതാണ് ബംഗാള്‍ ഘടകത്തിന്‍റെ വിമര്‍ശനത്തിന് ഇടയാക്കിയത്. കോണ്‍ഗ്രസിനോടുള്ള നിലപാടിന്‍റെ പേരിലും നേരത്തെ കാരാട്ടിനെതിരെ ബംഗാള്‍ ഘടകം രംഗത്ത് വന്നിരുന്നു.

ദോഷം ചെയ്യും

ദോഷം ചെയ്യും

കാരാട്ടിന്‍റെ പ്രസ്താവാന തൃണമൂല്‍ കോണ്‍ഗ്രസ് സിപിഎമ്മിനെതിരെ രാഷ്ട്രീയ ആയുധമാക്കുന്നതും ബംഗാള്‍ നേതാക്കളെ പ്രതിരോധത്തിലാക്കുന്നു. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഇനിയും പൂര്‍ത്തിയായിട്ടില്ലെന്നിരിക്കെ ഇങ്ങനെയൊരു പ്രസ്താവ പാര്‍ട്ടിക്ക് ദോഷം ചെയ്യും.

പ്രഖ്യാപിത നയത്തിന് വിരുദ്ധം

പ്രഖ്യാപിത നയത്തിന് വിരുദ്ധം

ബിജെപിക്കെതിരെ പാര്‍ട്ടി സ്വീകരിച്ചിട്ടുള്ള പ്രഖ്യാപിത നയത്തിന് വിരുദ്ധമാണ് കാരാട്ടിന്‍റെ പരാമര്‍ശം. മുന്‍ ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവന തിരുത്തുന്ന തരത്തില്‍ കേന്ദ്രനേതൃത്തിന്‍റെ തിരുത്തല്‍ വേണമെന്നും അത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യമാക്കണമെന്നുമാണ് സുര്യകാന്ത് മിശ്ര ആവശ്യപ്പെട്ടിരിക്കുന്നത്.

100 സീറ്റ് കടക്കില്ല

100 സീറ്റ് കടക്കില്ല

തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 100 സീറ്റ് കടക്കില്ലെന്ന പ്രകാശ് കാരാട്ടിന്‍റെ പ്രസ്താവനയും വിവാദമായിരുന്നു. ബിജെപി വിരുദ്ധ ശക്തികളെ ഒന്നിപ്പിക്കാനുള്ള കടമ കോണ്‍ഗ്രസ് നിര്‍വഹിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തില്‍ ബിജെപി വിരുദ്ധ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും കാരാട്ട് പറഞ്ഞു

<strong> ദില്ലിയില്‍ മോദിക്ക് പ്രിയങ്കയുടെ വെല്ലുവിളി; ഇത് ഞാന്‍ പിറന്ന നാട്, ധൈര്യമുണ്ടോ ഏറ്റെടുക്കാന്‍...</strong> ദില്ലിയില്‍ മോദിക്ക് പ്രിയങ്കയുടെ വെല്ലുവിളി; ഇത് ഞാന്‍ പിറന്ന നാട്, ധൈര്യമുണ്ടോ ഏറ്റെടുക്കാന്‍...

English summary
Surya Kanta Mishra against prakash karat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X