സൂര്യനെല്ലി പെണ്‍കുട്ടി എന്തുകൊണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ചില്ല,ഇപ്പോള്‍ സുപ്രീംകോടതിയും ചോദിക്കുന്നു
ദില്ലി: സൂര്യനെല്ലി പെണ്‍വാണിഭക്കേസില്‍ പെണ്‍കുട്ടിയെ സുപ്രീംകോടതിയും കൈയൊഴിഞ്ഞോ..? പെണ്‍കുട്ടിക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനമാണ് ലഭിച്ചത്. സൂര്യനെല്ലി പെണ്‍കുട്ടി എന്തുകൊണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ചില്ലെന്ന് സുപ്രീംകോടതിയും ചോദിച്ചു.
രക്ഷപ്പെടാന്‍ ഒട്ടേറെ അവസരങ്ങള്‍ ഉണ്ടായിട്ടും പെണ്‍കുട്ടി എന്തുകൊണ്ടു ആ അവസരങ്ങളൊന്നും ഉപയോഗിച്ചില്ലെന്നാണ് സുപ്രീംകോടതി ചോദിച്ചത്. പെണ്‍കുട്ടിയുടെ മൊഴി സുപ്രീംകോടതിക്കും ബോധിച്ചില്ലെന്നു തന്നെ പറയാം. പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്നുള്ള വാദവും നിലനില്ക്കുന്നു.

പെണ്‍കുട്ടിയുടെ മൊഴി വിശ്വാസ യോഗ്യമല്ലെന്ന് ചൂണ്ടിക്കാട്ടി പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ വിമര്‍ശനം. ഇടുക്കി സ്വദേശിനിയായ പെണ്‍കുട്ടിയെ സ്നേഹം നടിച്ച് തട്ടിക്കൊണ്ടുപോകുകയും, 40 ദിവസത്തോളം ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന പരാതിയാണ് നിലനില്‍ക്കുന്നത്.
പ്രതികള്‍ പെണ്‍കുട്ടിയുമായി ബസ്സിലും ഓട്ടോറിക്ഷയിലും യാത്ര ചെയ്തിരുന്നു. അതുകൊണ്ടുതന്നെ യാത്രക്കാര്‍ മുഖേനയോ സ്വന്തമായോ പെണ്‍കുട്ടിക്ക് രക്ഷപ്പെടാമായിരുന്നുവെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. എന്നാല്‍, കേസിലെ പ്രതികള്‍ക്ക് ഉടന്‍ ജാമ്യം അനുവദിക്കാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. കേസില്‍ വാദം കേള്‍ക്കുന്നത് അടുത്ത മാര്‍ച്ച് മാസത്തിലേയ്ക്ക് മാറ്റി.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications