കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുഷമാ സ്വരാജിന് പാക് പച്ചക്കൊടി: പാകിസ്താന്‍ നല്‍കിയത് കിര്‍ഗിസ്ഥാനിലേക്ക് വ്യോമയാത്രാ അനുമതി

  • By S Swetha
Google Oneindia Malayalam News

ദില്ലി: വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് പാകിസ്താന്‍ വഴി വ്യോമയാത്ര നടത്താന്‍ ഇസ്മാബാദിന്റെ അനുമതി. കഴിഞ്ഞ ആഴ്ച കിര്‍ഗിസ്ഥാനിലെ ബിഷ്‌കേക്കില്‍ നടന്ന എസ്സിഒ യോഗത്തില്‍ പങ്കെടുക്കാന്‍ പാകിസ്താന്‍ വഴി പോകാമെന്ന പ്രത്യേക ഇളവാണ് ഇസ്ലാമാബാദ് നല്‍കിയത്. വിമാനം റദ്ദാക്കലും വഴി തിരിച്ച് വിടലും ഉയര്‍ന്ന ടിക്കറ്റ് നിരക്കും കാരണം ആയിരക്കണക്കിന് യാത്രക്കാര്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് സുഷമയ്ക്ക് ഇളവ് നല്‍കിയിരിക്കുന്നത്. ഫെബ്രുവരി 26 ലെ ബാലക്കോട്ട് വ്യോമാക്രമണത്തെ തുടര്‍ന്നാണ് ഇന്ത്യയില്‍ നിന്നുള്ള വ്യോമപാത പാകിസ്താന്‍ അടച്ചിട്ടത്.

കോണ്‍ഗ്രസ് പൊട്ടിത്തെറിയുടെ വക്കില്‍; വിട്ടുവീഴ്ചയില്ലാതെ രാഹുല്‍, ഫോണ്‍ എടുത്തില്ല, ഭിന്നത രൂക്ഷംകോണ്‍ഗ്രസ് പൊട്ടിത്തെറിയുടെ വക്കില്‍; വിട്ടുവീഴ്ചയില്ലാതെ രാഹുല്‍, ഫോണ്‍ എടുത്തില്ല, ഭിന്നത രൂക്ഷം

പാകിസ്താന് മുകളിലൂടെ യാത്ര ചെയ്താല്‍ സുഷമയ്ക്ക് ദൂരം ലാഭിക്കാമെന്നും അതിനാല്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യന്‍ സര്‍ക്കാര്‍ അപേക്ഷ നല്‍കി. ഇതാണ് നിരോധനം നീക്കി യാത്രാനുമതി നല്‍കിയതെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് മുഹമ്മദ് ഫൈസല്‍ അറിയിച്ചു. ദില്ലിയിലെ സര്‍ക്കാര്‍ വൃത്തങ്ങളും ഇക്കാര്യം സ്ഥിരീകരിച്ചു. മെയ് 21,22 തീയതികളില്‍ നടന്ന വിദേശകാര്യ മന്ത്രിമാരുടെ എസ്.സി.ഒ സമ്മേളനത്തില്‍ പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിക്കൊപ്പമാണ് സുഷമ പങ്കെടുത്തത്. പാകിസ്താന്റെ അനുമതി ലഭിച്ചതോടെ 4 മണിക്കൂര്‍ കൊണ്ട് സുഷമ കിര്‍ഗിസ്ഥാനിലെത്തി. അല്ലെങ്കില്‍ ഒരു വശത്തേക്ക് മാത്രം 8 മണിക്കൂര്‍ സുഷമയ്ക്ക് യാത്ര ചെയ്യേണ്ടി വന്നേനെ.

sushamaswarajnew1-


ബാലക്കോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന്‍ ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് കാരണം കഴിഞ്ഞ മൂന്ന് മാസമായി ദിവസവും 350 വിമാന സര്‍വീസുകളെയാണ് ബാധിച്ചത്. ന്യൂയോര്‍ക്കിലേക്കുള്ള യുണൈറ്റഡ് എയര്‍ലൈന്‍സ്, നിരവധി മധ്യേഷ്യന്‍ ഫ്‌ളൈറ്റുകള്‍ തുടങ്ങി ഡസന്‍ കണക്കിന് ഫ്‌ളൈറ്റുകള്‍ ദിവസേന റദ്ദാക്കി.

English summary
Sushama Swaraj get permission to fly over Pakistan on special request
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X